ഫോട്ടോ എടുക്കാൻ പറഞ്ഞാൽ വീഡിയോ എടുക്കുന്ന ടീമാ!! ക്ഷമകെട്ട് സിത്താരയുടെ കയ്യിൽ കടിച്ച് സായുമോൾ; വീഡിയോ വൈറൽ… | Sithara Krishana Kumar Latest Family Video Malayalam

Sithara Krishana Kumar Latest Family Video Malayalam : ഫോട്ടോക്ക് പോസ് ചെയ്തു പക്ഷെ കിട്ടിയതോ വീഡിയോ രസകരമായ അടിക്കുറിപ്പോടെ താരം വീഡിയോ റീൽസായി പങ്കുവെച്ചു. സിത്താര കൃഷ്ണകുമാർ: മലയാളത്തിന്റെ യുവഗായികമാർക്കിടയിൽ ശ്രദ്ധേയമായ വ്യക്തി. ആരാധകരുടെ ഏറെ പ്രിയപ്പെട്ട ‘സിത്തുമണി’. സിത്താരയുടെ സംഗീതയാത്ര ഇപ്പോൾ തനിച്ചല്ല കൂടെ താരത്തിന്റ കുടുംബവുമുണ്ട്.

ഭർത്താവ് ഡോ. എം. സജേഷ് വരികളെഴുതി മകൾ സാവൻ റിതു ആലപിച്ച “പൊന്നോണം വന്നേ…’ എന്നു തുടങ്ങുന്ന ഓണപ്പാട്ട് വൈറലായതോടെ, സിത്താരയുടെ കുടുംബത്തിന്റെ സംഗീതാഘോഷം വീട്ടകം വിട്ടു പൊറത്തേക്കായിരുന്നു. മകൾക്കൊപ്പം പാടിയ താരത്തിന്റെ ചില പാട്ടുകളുടെ വിഡിയോകൾ സിത്താര ഈയടുത്ത കാലത്ത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. സായുവിന്റെ പാട്ട് വാൽസല്യത്തോടെ ആസ്വാദകർ നെഞ്ചിലേറ്റിയതിൽ ഒരമ്മയെന്ന നിലയിലും ഗായികയെന്നനിലയിലും ഏറെ സന്തോഷം തോന്നുന്നുവെന്ന് സിത്താര പറഞ്ഞിരുന്നു.”

ഗായികയാകണമെന്ന മോഹം സായുവിന്റെ കുഞ്ഞുമനസ്സിലുണ്ടാകാം എന്നും താരം പറഞ്ഞിരുന്നു. സിതാര കൃഷ്ണകുമാർ എന്ന മലയാളത്തിന്റെ പ്രിയ ഗായികയെ ഇഷ്ടമില്ലാത്ത സംഗീതാസ്വാദകർ ഒരിക്കലും ഉണ്ടാകില്ല. താനൊരു പാട്ടുകാരി മാത്രമല്ല മികച്ച ഡാൻസർ കൂടിയാണെന്ന് താരം തെളിയിച്ചിരുന്നു. മികച്ച ഗായികയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം ഒന്നിലേറെ തവണ നേടിയിട്ടുള്ള ഗായിക ഒരു സകലകലാവല്ലഭ തന്നെയാണെന്ന് പലകുറി തെളിയിച്ചിരുന്നു .

പാട്ടും, സംഗീത സംവിധാനവും, മ്യൂസിക് ആല്‍ബത്തിലെ അഭിനയവും എല്ലാമായി എപ്പോഴും ക്രിയേറ്റീവ് ആണ് താരം . എന്നാലും എപ്പോഴും കുടുംബത്തോടൊപ്പം സമയം ചിലവിടാൻ താരം മറക്കാറില്ല. പുത്തൻ ഫാമിലി ഫോട്ടോയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സംഗീതപരിപാടികളിലൂടെയും റിയാലിറ്റിഷോകളിലൂടെയും ചലച്ചിത്രപിന്നണി ഗായിക നിരയിലേക്ക് കടന്നുവന്ന താരമാണ് സിതാര . സംഗീതത്തെ ജീവനുതുല്യമായി കാണുന്ന പാട്ടുകാരിക്ക് യാത്രകളും പ്രിയമാണ്. മധുരമൂറുന്ന ഗാനാലാപനം പോലെ പുതിയ സ്ഥലങ്ങളിലേക്കും കാഴ്ചകളിലേക്കും പടിയെത്താൻ താരത്തിന് ഇഷ്ടമാണ്.

Rate this post