കന്യസ്ത്രീ ആകേണ്ട; റിമി ടോമി ഗായികയായ കഥ

മലയാളത്തിലെ ഒരു യുവ ഗായികയാണ് റിമി ടോമി. ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി ചലച്ചിത്രപിന്നണിഗാന രംഗത്തേക്ക് കടന്നുവന്നത്. മീശമാധവനിലെ വിദ്യാസാഗർ സംഗീതം പകർന്ന ചിങ്ങമാസം വന്നു ചേർന്നാൽ എന്ന് തുടങ്ങുന്ന സൂപ്പർ ഹിറ്റ്‌ ഗാനം ശങ്കർ മഹാദേവനൊപ്പം പാടിക്കൊണ്ടാണ് റിമി മലയാള ചലച്ചിത്ര ലോകത്ത് തുടക്കം കുറിച്ചത്.

അവിടുന്നിങ്ങോട്ട് വളരെ അധികം പാട്ടുകൾ വിവിധ സംഗീത സംവിധായകർക്ക് വേണ്ടി പാടി. സിനിമകളിൽ മാത്രമല്ല നിരവധി ആൽബങ്ങളിലും സ്റ്റേജ് ഷോകളിലും റിമി പാടിയിട്ടുണ്ട്. നല്ലൊരു അവതാരക കൂടിയായ റിമി ഇപ്പോൾ ഏഷ്യാനെറ്റ്‌, മഴവിൽ മനോരമ തുടങ്ങി വിവിധ ചാനലുകളിൽ പരിപാടികൾ അവതരിപ്പിച്ചു വരുന്നു.

കൂടാതെ അഭിനയരംഗത്തും റിമി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. 5 സുന്ദരികൾ, തിങ്കൾ മുതൽ വെള്ളി വരെ, കുഞ്ഞിരാമായണം എന്നീ സിനിമകളിൽ അഭിനയിച്ചു. കൂടാതെ ബൽറാം vs താരാദാസ്, കാര്യസ്ഥൻ തുടങ്ങിയ ചിത്രങ്ങളിലെ ചില ഗാന രംഗങ്ങളിലും റിമി പ്രത്യക്ഷപ്പെടുന്നുണ്ട്. കന്യാസ്ത്രി ആകേണ്ട; റിമി ടോമി ഗായികയായ കഥ റിമി തന്നെ വെളിപ്പെടുത്തുന്നു

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.