17 ന്റെ നിറവില്‍ ശ്രേയക്കുട്ടി.!! സര്‍പ്രൈസുമായി കൂട്ടുകാരിക്ക് അരികില്‍ ഓടിയെത്തി അനിഖ; ആഘോഷങ്ങൾ വൈറലാകുന്നു.!! | Singer Baby Sreya Jayadeep Birthday Malayalam

Singer Baby Sreya Jayadeep Birthday Malayalam : സൂര്യ ടിവിയിലെ പ്രമുഖ റിയാലിറ്റി ഷോ ആയിരുന്ന സൂര്യ സിംഗർ എന്നാ പരിപാടിയിലൂടെയാണ് ശ്രേയ ജയദീപ് സിനിമ പിന്നണി ഗാനരംഗത്തേക്ക് കടന്നുവന്നത്. 2013ൽ എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി സംഗീത ലോകത്തേക്ക് ശ്രേയ എത്തുന്നത്. കോഴിക്കോട് സ്വദേശിയാണ് ശ്രേയ. സൺ ടിവിയിലെ സൺ സിംഗർ എന്ന പരിപാടിയിലും ജയദീപ് തന്റെ മികച്ച ഗാന വൈഭവം തെളിയിച്ചു. നിരവധി സംഗീത ആൽബങ്ങളിലും പ്രേക്ഷകരുടെ പ്രിയപ്പെട്ട ശ്രേയക്കുട്ടി ഇതിനോടകം തന്നെ പാടിയിട്ടുണ്ട്.

സ്റ്റേജ് ഷോകളിലെ സജീവ സാന്നിധ്യമാണ്. നിരവധി മുൻനിര ഗായികമാരോടൊപ്പം പാട്ടുപാടാനുള്ള അവസരം ശ്രേയക്കുട്ടിക്ക് ലഭിച്ചിട്ടുണ്ട്. നിരവധി ഫോട്ടോഷൂട്ടുകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കൊച്ചു ശ്രേയയുടെ ക്യൂട്ട്നെസ്സ് ആരാധകരെയും വളരെയധികം ആകർഷിക്കുന്നതാണ്. അതുപോലെതന്നെ ശ്രേയക്കുട്ടിയുടെ സംസാരവും പ്രേക്ഷകർ വളരെയധികം ഇഷ്ടപ്പെടുന്നു.വീപ്പിംഗ് ബോയ് എന്ന മലയാള സിനിമയിലെ “ചെമ ചെമ ചെമന്നൊരു” എന്ന ഗാനമാണ് ശ്രേയയുടെ ആദ്യ സിനിമ ഗാനം.

മോഹൻലാൽ ചിത്രം ആയ ഒപ്പം എന്ന ചിത്രത്തിലെ മിനുങ്ങും മിന്നാമിനുങ്ങേ എന്ന ഗാനം വളരെയധികം പ്രേക്ഷകശ്രദ്ധ നേടി. അതുപോലെതന്നെ അമർ അക്ബർ അന്തോണി എന്ന ചിത്രത്തിലെ “ഇന്നു ഞാൻ എന്റെ “എന്ന ഗാനം വളരെയധികം ഹിറ്റായിരുന്നു.ഈ ചെറുപ്രായത്തിൽ തന്നെ നിരവധി അവാർഡുകൾ ഈ കൊച്ചു ഗായികയെ തേടി എത്തിയിരുന്നു. സംഗീത ലോകത്തെ മാസ്മരിക ശബ്ദം കൊണ്ട് കീഴടക്കിയ ഈ കുട്ടി സോഷ്യൽ നേടിയ കളിലൂടെ പ്രേക്ഷകർക്ക് മുന്നിൽ പ്രത്യക്ഷപ്പെടാറുണ്ട്. തന്റെ യൂട്യൂബ് ചാനലിലൂടെ നിരവധി ഗാനങ്ങൾ ശ്രേയ ആരാധകർക്ക് വേണ്ടി ആലപിക്കാറുണ്ട്.

ഇപ്പോൾ താരത്തിന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ മറ്റൊരു വിശേഷമാണ് ആരാധകർക്ക് മുമ്പിൽ എത്തുന്നത്. പ്രേക്ഷകരുടെ ആ കുഞ്ഞു ശ്രേയക്കുട്ടി വളർന്നു വലുതായിരിക്കുന്നു. 17 വയസ്സിലേക്ക് കടക്കുകയാണ് ശ്രേയ. ഗായികയുടെ പിറന്നാൾ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. അച്ഛനും അമ്മയും സഹോദരനും എല്ലാം അടങ്ങുന്ന ഒരു പിറന്നാളാഘോഷം. സുന്ദരിയായി ഒരുങ്ങി കേക്ക് മുറിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നു. സ്വീറ്റ് 17 എന്ന് ഇതിനടിയിലായി ശ്രേയ കുറിച്ചിരിക്കുന്നു. നിരവധി ആരാധകരാണ് ചിത്രത്തിന്

Rate this post