
മമ്മൂക്ക വരുന്നതോ മോഹൻലാൽ വരുന്നതോ ഒന്നും വിഷയമല്ല!! വിവാഹ ദിവസം മകനെയും ഡോക്ടർ മരുമകളേം ട്രോളി സിദ്ദീഖ്… | Siddique Son Marriage Highlight Viral Entertainment News Malayalam
Siddique Son Marriage Highlight Viral Entertainment News Malayalam : നിരവധി സിനിമകളിൽ ഒട്ടനേകം വേഷങ്ങളിൽ ഭാവങ്ങളിൽ മലയാളിയുടെ ഹൃദയത്തിലെത്തിയത് ആളാണ് സിദ്ദിഖ്. നാലു പതിറ്റാണ്ടുകളായി സിനിമാ ലോകത്തെ സജീവ സാന്നിധ്യമാണ് ഇദ്ദേഹം. കോമഡി വേഷങ്ങളോ വില്ലൻ വേഷങ്ങളോ നായക കഥാപാത്രങ്ങളും ഏതുമാകട്ടെ കഥാപാത്രത്തിന്റെ തനിമ ഒട്ടും തന്നെ നഷ്ടപ്പെടാത്ത രീതിയിൽ പ്രേക്ഷകരുടെ മുന്നിലെത്തിക്കാൻ ഒരു പ്രത്യേക കഴിവ് തന്നെ ഈ അതുല്യപ്രതിഭക്കുണ്ട്.
ഇക്കാലം കൊണ്ട് 350ലധികം ചിത്രങ്ങളിലാണ് താരം വേഷമിട്ടത്. താരത്തിന്റേതായ ഏറ്റവും ഒടുവിൽ ഇറങ്ങിയ ചിത്രമാണ് കൊറോണ പേപ്പേഴ്സ്. ഈ ചിത്രം സംവിധാനം ചെയ്തത് പ്രിയദർശൻ ആണ്. വലിയ രീതിയിലുള്ള പ്രേക്ഷക പ്രതികരണങ്ങളോടെയാണ് ചിത്രം ഇപ്പോൾ തിയേറ്ററിൽ പ്രദർശനം തുടർന്നുകൊണ്ടിരിക്കുന്നത്. താരത്തിന്റെ മകന്റെ പേരാണ് ഷഹീൻ സിദ്ദിഖ്. അച്ഛനെപ്പോലെ തന്നെ മകനും അഭിനയരംഗത്ത് സജീവ സാന്നിധ്യമാണ്. ഇപ്പോഴിതാ ഷഹീൻ സിദ്ദിഖിന്റെ വിവാഹ വീഡിയോ ഹൈലൈറ്റ് ആണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്.

ഇരുവരുടെയും വിവാഹത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെയുള്ള എല്ലാ കാര്യങ്ങളും ഈ വീഡിയോയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. വിവാഹ സൽക്കാര വിരുന്നിനു സമയമായിട്ടും ഫോട്ടോഷൂട്ട് തുടർന്നുകൊണ്ടിരിക്കുന്ന മരുമകളെയും ട്രോളുന്ന സിദ്ദിഖിന്റെ വാക്കുകളോടെയാണ് വീഡിയോ ആരംഭിക്കുന്നത്. മമ്മൂട്ടിയും മോഹൻലാലും വിരുന്നിന് എത്തി എന്നതല്ല ഫോട്ടോഷൂട്ട് കൃത്യമായി നടക്കുക എന്നതാണ് മക്കളുടെ വിചാരം എന്നാണ് സിദ്ദിഖ് പറയുന്നത്. പ്രശസ്തരായ ആളുകൾ എല്ലാം ചടങ്ങിന് കാത്തു നിൽക്കുമ്പോഴും ഫോട്ടോഷൂട്ട് ലേറ്റ് ആവും, കണ്ടന്റ് ഉണ്ടാകില്ല എന്നല്ലാമാണ് മക്കളുടെ ചിന്ത.
വിവാഹ റിസപ്ഷന് പങ്കെടുത്ത ബന്ധുക്കളെയും എത്തിച്ചേർന്ന വൻ താരനിരയെയും വീഡിയോയിൽ കാണാം. മമ്മൂട്ടി, മോഹൻലാൽ തുടങ്ങി നിരവധി മുൻനിര താരങ്ങളോടൊപ്പം അർജുൻ അശോകൻ, ദിലീപ്, കാവ്യ മാധവൻ, പേളി മണി, ജയറാം, മണിക്കുട്ടൻ, ആന്റണി പെരുമ്പാവൂർ, മഞ്ജു വാര്യർ, നാദിർഷ, എംജി ശ്രീകുമാർ, ജയസൂര്യ, തുടങ്ങി എല്ലാ താരങ്ങളും ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ഇദ്ദേഹം വിവാഹം കഴിച്ചിരിക്കുന്ന പെൺകുട്ടിയുടെ പേര് ഡോക്ടർ അമൃത ദാസ് എന്നാണ്. സലീം അഹമ്മദ് സംവിധാനം ചെയ്ത പത്തേമാരി എന്ന ചിത്രത്തിലൂടെയാണ് ഷഹീൻ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. അച്ഛാദിൻ, കസബ, ടേക്ക് ഓഫ്, കുട്ടനാടൻ ബ്ലോഗ്, ഒറ്റയ്ക്ക് ഒരു കാമുകൻ, മിസ്റ്റർ ആൻഡ് മിസ്സിസ് റൗഡി, എന്നീവ ഷഹീൻ അഭിനയിച്ച മറ്റു ചിത്രങ്ങളാണ്.