ദേവ്യയാന് ഒന്നാം പിറന്നാൾ!! ഹൃദയം തൊടുന്ന ആശംസകളുമായി പിന്നണി ഗായിക… | Shreya Ghoshal Son Devyan First Birthday Celebration Viral Malayalam

Shreya Ghoshal Son Devyan First Birthday Celebration : ഞങ്ങളുടെ മകൻ ദേവ്യാന് ഇന്ന് ഒന്നാം പിറന്നാൾ…. മാതാപിതാക്കളായി ഞങ്ങളെ ജനിപ്പിച്ച് ജീവിതം വളരെ മനോഹരവും സന്തോഷവും നിറഞ്ഞതാണെന്ന് നീ ഞങ്ങൾക്ക് കാണിച്ചു തന്നു! ഹൃദയം തൊടുന്ന ആശംസകളുമായി ശ്രേയ ഘോഷാൽ.മലയാളിയല്ലെങ്കിലും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ​ഗായികയാണ് ശ്രേയ ഘോഷാൽ. മാതൃഭാഷയുടെ എല്ലാ അതിർ വരമ്പുകളും ഭേ​ദിച്ച് മനോഹരമായ ഒരു പിടി ​ഗാനങ്ങൾ മലയാളിക്ക് സമ്മാനിച്ച ​ഗായികയാണ് ശ്രേയ. 2021-ലെ ലോക്ക് ഡൗൺ കാലത്താണ് ശ്രേയ അമ്മയായത്.

സോഷ്യൽ മാഡിയയിൽ സജീവമായ താരം പക്ഷേ മകന്റെ ചിത്രങ്ങൾ ഒന്നും അധികം ആരാധകരുമായി പങ്കുവെയ്യ്ക്കാറില്ലായിരുന്നു. ഇപ്പോഴിതാ മകന്റെ ഒന്നാം പിറന്നാളിന് അവനോടൊപ്പമുള്ള ചിത്രങ്ങൾ ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ് ശ്രേയ. ഇന്ന് ഞങ്ങളുടെ കുഞ്ഞിന്റെ ഒന്നാം പിറന്നാൾ..’ഞങ്ങളുടെ മകൻ ദേവ്യയാന് ഇന്ന് ഒന്നാം പിറന്നാൾ ആശംസകൾ. മാതാപിതാക്കളായി ഞങ്ങളെ ജനിപ്പിച്ച് ജീവിതം വളരെ മനോഹരവും സന്തോഷവും നിറഞ്ഞതാണെന്ന് നീ ഞങ്ങൾക്ക് ഒരോ നിമിഷവും കാണിച്ചു തന്നു.

ഈ ലോകത്തിലെ മുഴുവൻ സ്‌നേഹത്താൽ നീ അനുഗ്രഹിക്കപ്പെടുകയും വളരുകയും ചെയ്യട്ടെ. എളിമയും സത്യസന്ധതയുമുള്ള ഒരു നല്ല മനുഷ്യനായി നീ വളരുക’എന്നാണ് താരം കുടുംബ ചിത്രത്തിനോപ്പം അടിക്കുറിപ്പായി ചേർത്തിരിക്കുന്നത്. ആറ് മാസം മുൻപ് താരം മകന്റെ പേര് ദേവ്‌യാൻ മുഖോപാധ്യായ എന്നാണ് എന്നു പറഞ്ഞ് മകനെ പരിചയപ്പെടുത്തുന്ന ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. ഞാൻ ദേവ്യാൻ, ഇന്നെനിക്ക് ആറ് മാസം പ്രായമായി.

എനിക്ക് ചുറ്റുമുള്ള ലോകം നോക്കിക്കാണുന്നതിന്റെയും ഇഷ്ടമുള്ള പാട്ടുകൾ കേൾക്കുന്നതിന്റെയും ചിത്രങ്ങളിലൂടെ പുസ്തകങ്ങൾ വായിക്കുന്നതിന്റെയും കുഞ്ഞു കുഞ്ഞു തമാശകൾ കേട്ട് പൊട്ടിച്ചിരിക്കുന്നതിന്റെയും ഏറെ നേരം അമ്മയോട് വർത്തമാനം പറയുന്നതിന്റെയും തിരക്കിലാണ് ഞാൻ എന്നുമാണ് അന്ന് ശ്രേയ കുറിച്ചത്. കുട്ടിത്താരത്തിന്റെ പരിചയപ്പെടുത്തൽ ആരാധകർ ഇരു കെെയ്യും നീട്ടിയാണ് സ്വീകരിച്ചത്. .കഴിഞ്ഞ വർഷം മെയ് 22-നായിരുന്നു ശ്രേയ ഘോഷാലിന് മകൻ പിറന്നത്. മലയാളത്തിലും ഹിന്ദിയിലും ബംഗാളിയിലും അടക്കം നൂറ് കണക്കിന് ഗാനങ്ങൾ ആലപിച്ചിട്ടുള്ള ശ്രേയ ഘോഷാൽ ഇന്ത്യ മുഴുവൻ ആരാധകരുള്ള ഗായികയാണ്.

Rate this post