രഞ്ജിനിഹരിദാസിനൊപ്പമുള്ള ഈ കുട്ടിയെ നിങ്ങൾക്ക് മനസിലായോ? 20 വർഷം മുൻപുള്ള ചിത്രം പുറത്ത് വിട്ട് താരം.!!!

ടെലിവിഷൻ അവതാരകർക്കിടയിൽ വേറിട്ടൊരു മുഖമാണ് രഞ്ജിനി ഹരിദാസിന്റേത്. തന്റെ വാക്ക് ചാതുര്യം കൊണ്ട് നിരവധി ആരാധകരെയാണ് താരം ഉണ്ടാക്കി എടുത്തത്. മലയാളവും ഇംഗ്ലീഷും ഇടകലർത്തി മംഗ്ലീഷ് എന്ന പുതിയ ഭാഷ തന്നെ രഞ്ജിനിയുടെ സൃഷ്ടിയാണ്.

സ്വന്തം നിലപാടുകൾ തുറന്ന് പറയുന്നതിന് താരത്തിന് ഒരു മടിയുമില്ല. സ്വന്തം വ്യക്തിത്വത്തിന്റെ പേരിലും, സ്വന്തം നിലപാടിലും ഉറച്ചു നിൽക്കുന്ന വ്യക്തിയാണ് രഞ്ജിനി. ഇതിന്റെ പേരിൽ പലപ്പോഴും വിവാദങ്ങളിൽ ചെന്നു പെടാറുമുണ്ട്. അവതാരിക മാത്രമല്ല താൻ നല്ലൊരു അഭിനേത്രയും ഗായികയുമാണെന്ന് രഞ്ജിനി പ്രേക്ഷകരെ അറിയിച്ചിട്ടുണ്ട്.

ലോക്ഡൗൺ കാലത്ത് തന്റെ പഴയ പ്രണയത്തെ കുറിച്ചും അച്ഛൻ നഷ്ടമായ കാലത്തെ കുറിച്ചും രഞ്ജിനി പറഞ്ഞിട്ടുണ്ടായിരുന്നു. ഇപ്പോഴിതാ തന്റെ ഇസ്റ്റാഗ്രാം പേജിലൂടെ 20 വർഷം മുൻപുള്ള ഫോട്ടോയാണ് താരം പങ്ക് വയ്ക്കുന്നത്. രഞ്ജിനിയും ഒപ്പം ഒരു കുട്ടിയും ഉള്ളതാണ് ചിത്രം.

എന്റെ തോളിൽ ഇരിക്കുന്ന ചെറിയ കുരങ്ങൾ ഇപ്പോൾ വലുതായ ഭീകരനായ ഗോറില്ലയെ പോലെയായി. ഇരുപത് വർഷങ്ങൾ എങ്ങനെയോ പറന്നു പോയി എന്നായിരുന്നു ഫോട്ടോയ്ക്ക് നൽകിയ കുറിപ്പ്. ഇരുപത് വർഷം മുൻപുള്ള കുട്ടി ഇപ്പോൾ എത്രമാത്രം വലുതായി എന്നറിയിക്കുന്ന ചിത്രവും രഞ്ജിനി പങ്ക് വച്ചിട്ടുണ്ട്. രഞ്ജിനിയുടെ സഹോദരൻ ശ്രീപ്രിയൽ ഹരിദാസ് ആയിരുന്നു ചിത്രത്തിൽ രഞ്ജിനിയ്‌ക്കൊപ്പം ഉണ്ടായിരുന്നത്. ചേച്ചിയുമ അനുജനും കൂടി ഓണാഘോഷ സമയത്ത് എടുത്ത ചിത്രമാണിത്. നിരവധി പേരാണ് ചിത്രത്തിന് കമന്റുകളുമായി എത്തിയിട്ടുള്ളത്.