ശിവനും അഞ്ജലിയും ഒരുമിച്ച് ആഭിമുഖത്തിൽ എത്തുന്നില്ല..!! കാരണം ഇങ്ങനെ… | Shivanjali Don’t Appear In Interview Together Malayalam

Shivanjali Don’t Appear In Interview Together Malayalam : ശിവനും അഞ്ജലിയും ഒരുമിച്ച് ആഭിമുഖത്തിൽ എത്തുന്നില്ല..!! കാരണം ഇങ്ങനെ… ഏറെ ആരാധകരുള്ള ഒരു താരമാണ് നടൻ ആനന്ദ് നാരായൺ. കുടുംബവിളക്ക് എന്ന പരമ്പരയിൽ ഡോക്ടർ അനിരുദ്ധ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് ആനന്ദ് പ്രേക്ഷകപ്രീതി നേടിയത്. ഇതിനുമുന്നേയും ഒട്ടേറെ പരമ്പരകളിൽ അഭിനയിച്ചിട്ടുണ്ടെകിലും കുടുംബവിളക്കിലെ അനിരുദ്ധ് എന്ന കഥാപാത്രത്തെ പ്രേക്ഷകർ ഹൃദയത്തോട് ചേർത്തുവെക്കുകയായിരുന്നു.

തുടക്കത്തിൽ നെഗറ്റീവ് ഷേഡിലായിരുന്നെങ്കിലും ഇപ്പോൾ അമ്മയെ ഏറെ സ്നേഹിക്കുന്ന ഒരു മകനായി പോസിറ്റീവ് ടച്ചുള്ള കഥാപാത്രമായി മാറുകയാണ് ഡോക്ടർ അനിരുദ്ധ്. സ്വന്തമായി യൂ ടൂബ് ചാനലുമുള്ള ആനന്ദ് ആകർഷകമായ വീഡിയോകളാണ് എപ്പോഴും പങ്കുവെക്കാറുള്ളത്. സീരിയൽ രംഗത്തുനിന്നുള്ള പലരുടെയും എക്സ്ക്ലൂസീവ് അഭിമുഖങ്ങൾ ആനന്ദിന്റെ ചാനലിൽ പ്രത്യക്ഷപ്പെടാറുണ്ട്. ആനന്ദിന്റെ അവതരണശൈലിയിലെ മികവും പ്രേക്ഷകർ എടുത്തുപറയാറുള്ള ഒന്ന് തന്നെയാണ്. ഇപ്പോഴിതാ പ്രേക്ഷകരുടെ ചില ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞെത്തിയിരിക്കുകയാണ് ആനന്ദ്.

ശിവാജ്ഞലിമാരുടെ ഇന്റർവ്യൂ ചാനലിൽ ഉടൻ ഉണ്ടാകുമോ എന്നതായിരുന്നു ഒരു പ്രേക്ഷകന്റെ ചോദ്യം. ഈ ചോദ്യം പലപ്പോഴും തന്റെ മുൻപിൽ പ്രേക്ഷകർ വെച്ചിട്ടുള്ളതാണെന്നും എന്നാൽ ശിവാജ്ഞലിമാരായെത്തുന്ന സജിനെയും ഗോപികയെയും ഒരുമിച്ച് കിട്ടാൻ ബുദ്ധിമുട്ടാണെന്നുമായിരുന്നു ആനന്ദിന്റെ മറുപടി. ഒരാൾ കൊച്ചിയിലും മറ്റേയാൾ കണ്ണൂരിലുമാണുള്ളത്. ഷൂട്ടിന് വേണ്ടി തിരുവനതപുരത്ത് എത്തുമ്പോഴും കോവിഡ് ടെസ്റ്റ് ചെയ്ത് ലൊക്കേഷനിൽ കയറിയാൽ പിന്നെ ഷൂട്ട് തീർന്നാലേ ഇറങ്ങൂ.

ഇതൊക്കെക്കൊണ്ടാണ് അവരെ ഇന്റർവ്യൂവിൽ കൊണ്ടുവരാൻ സാധിക്കാത്തത്. കുടുംബവിളക്കിലെ സുമിത്രയെ ചാനലിൽ കൊണ്ടുവന്നൂടെ എന്നും ഒരു ആരാധകൻ ചോദിച്ചിരുന്നു. എന്നാൽ നടി മീര വാസുദേവ് ഉയർന്ന റേറ്റിങ് ഉള്ള താരമാണെന്നും അതിനാൽ ചാനലുമായി ഒരു എഗ്രിമെന്റ് വെച്ചിട്ടാണ് സീരിയലിൽ അഭിനയിക്കുന്നതെന്നുമായിരുന്നു ആനന്ദ് പറഞ്ഞത്.

Rate this post