ചേച്ചിക്ക് കൂട്ടായി കുഞ്ഞ് അനുജൻ എത്തി.!! കുടുംബത്തിലേക്ക് ഒരു ആൺ കുഞ്ഞ് കൂടി; സന്തോഷം പങ്കുവെച്ച് നടി ശിൽപ ബാല.!! | Shilpa Bala Family With A Baby Boy Happy News Viral Malayalam

Shilpa Bala Family With A Baby Boy Happy News Viral Malayalam : നടി ശില്‍പ ബാല സിനിമയിലും ചാനല്‍ പരിപാടികളിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് വളരെ പ്രിയങ്കരിയായ താരമാണ്. തന്റെ യൂട്യൂബ് ചാനലിലൂടെയായും താരം വിശേഷങ്ങള്‍ ആരാധകരുമായി പങ്കിടാറുണ്ട്. ശില്‍പ ഇപ്പോൾ തന്റെ സഹോദരിയായ ശ്വേത അമ്മയായതിന്റെ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ്. ഞങ്ങളുടെ കുടുംബത്തിലേക്ക് ഒരു ആണ്‍കുട്ടി എത്തിയിരിക്കുകയാണ്.

ജീവിതത്തിലെ ഒരു പുതിയ തുടക്കത്തിന് ചിന്നൂനും അളിയനും ആശംസകള്‍. കുഞ്ഞനിയന്‍ എത്തി എന്ന് കേട്ടപ്പോള്‍ അവനുള്ള ബെഡുമായി ആശുപത്രിയിലേക്ക് എത്തിയിരിക്കുകയാണ് തക്കിട്ടു അതോടൊപ്പം മകളുടെ ചിത്രവും ശില്‍പ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. നിരവധി പേരാണ് താരം പങ്കുവെച്ച പോസ്റ്റിന് താഴെയായി ആശംസ അറിയിച്ച് എത്തിയത്. ശ്വേതയ്ക്കും രാഹുലിനും ഷഫ്‌ന നിസാം, സനുഷ സന്തോഷ്, ദീപ്തി വിധുപ്രതാപ് എന്നിവർ എല്ലാം ആശംസ അറിയിച്ചിരുന്നു.

തക്കിട്ടു ചേച്ചിക്കുട്ടിയായല്ലോ എന്നായിരുന്നു ആരാധകര്‍ കമന്റ്ലൂടെ പറഞ്ഞത്. ശില്‍പയെ വീട്ടില്‍ എല്ലാവരും വിളിക്കുന്നത് ചിന്നു എന്നാണ്. അവള്‍ എനിക്കൊരു ബേബിയാണ് എന്നും അവള്‍ക്കൊരു കുഞ്ഞ് എന്ന് പറയുമ്പോള്‍ എനിക്ക് വരുന്ന ഫീലിംഗ്‌സ് പറഞ്ഞറിയിക്കാൻ സാധിക്കില്ല. ഞാന്‍ കുഞ്ഞിനെ എന്തായിരിക്കും വിളിക്കാന്‍ പോവുന്നത് എന്നായിരുന്നു നേരത്തെ ശില്‍പ പറഞ്ഞിരുന്നത് എന്നും താരം പറഞ്ഞു. സീമന്തം ചടങ്ങിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

തന്റെ കുടുംബത്തിലേക്ക് പുതിയൊരാള്‍ വരുന്നതിന്റെ സന്തോഷത്തിലാണ് എല്ലാവരും ഇപ്പോൾ. നിന്റെ വരവിനായി ഞങ്ങളെല്ലാം കാത്തിരിക്കുകയാണ് എന്നും അതിനുള്ള എല്ലാ ഒരുക്കങ്ങളും നടത്തി കഴിഞ്ഞുവെന്നും ശില്‍പ മുൻപ് പറഞ്ഞിരുന്നു. ശ്വേതയും രാഹുലും വിവാഹിതരായത് 2020 ലായിരുന്നു. വിവാഹത്തില്‍ ശില്‍പയുടെ സുഹൃത്തുക്കളെല്ലാം പങ്കെടുത്തിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായിരുന്നു കോവിഡ് കാലമായിരുന്നതിനാല്‍ വിവാഹത്തില്‍ പങ്കെടുത്തത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധ നേടിയിരുന്നു.

Rate this post