ഉണ്ണി മുകുന്ദൻ ചിത്രം ഷെഫീക്കിന്റെ സന്തോഷം ഇന്ന് മുതൽ ഓ ടി ടിയിൽ; സന്തോഷവാർത്ത പങ്കുവെച്ച് ഉണ്ണിമുകുന്ദൻ… | Shefeekinte Santhosham Movie OTT Streaming On Today 6/1/2023 Malayalam

Shefeekinte Santhosham Movie OTT Streaming On Today 6/1/2023 Malayalam : തിയേറ്ററുകളിൽ നിന്ന് സമ്മിശ്രഭിപ്രായം നേടിയ ഉണ്ണിമുകുന്ദൻറെ ഏറ്റവും പുതിയ ചിത്രം ഷെഫീക്കിന്റെ സന്തോഷം ജനുവരി 6 മുതൽ ഓ ടി ടിയിൽ റിലീസിന് ഒരുങ്ങുന്നു. നവംബർ 25ന് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയ ചിത്രമാണ് ഷെഫീക്കിന്റെ സന്തോഷം.നാളെ മുതൽ മനോരമ മാക്സിൽ സ്ട്രീമിങ് ആരംഭിക്കും എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.

ഉണ്ണിമുകുന്ദൻ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴിയാണ് ആരാധകരെ സന്തോഷം അറിയിച്ചിരിക്കുന്നത്. ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത് ഓ ടി ടി പ്ലാറ്റ്ഫോമുകൾ ആയ സിംപ്ലി സൗത്തും മനോരമ മാക്‌സും ആണ്. ഇന്ത്യയ്ക്ക് പുറത്ത് സിംപ്ലി സൗത്തിലും ഇന്ത്യയിൽ മനോരമ മാക്സിൽ ആയിരിക്കും ചിത്രം പ്രദർശനത്തിന് എത്തുക. സിംപ്ലി സൗത്തിൽ ഇതിനോടകം സ്ട്രീമിംഗ് ആരംഭിച്ച് കഴിഞ്ഞിരിക്കുകയാണ്.

നവാഗതനായ അനൂപ് പന്തളം ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ക്ലീൻ യൂ സർട്ടിഫിക്കറ്റ് ഉള്ള ചിത്രത്തിൻറെ ആകെ ദൈർഘ്യം രണ്ടുമണിക്കൂറും നാലു മിനിറ്റുമാണ്. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് അനുപ് പന്തളം തന്നെയാണ് മനോജ് കെ ജയൻ, ബാല, ആത്മീയരാജൻ, ദിവ്യ പിള്ള, ഷഹീൻ സിദ്ദിഖ്, എന്നിവരാണ് ഉണ്ണിമുകുന്ദനെ കൂടാതെ ചിത്രത്തിൽ അഭിനയിക്കുന്ന മറ്റ് അഭിനേതാക്കൾ. ഈ ചിത്രത്തിൽ ഉണ്ണിമുകുന്ദന്റെ അച്ഛനും അഭിനയിച്ചിരിക്കുന്നു എന്ന ഒരു പ്രത്യേകത കൂടിയുണ്ട്.

പ്രവാസിയായ ഷെഫീഖ് എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറഞ്ഞുവെക്കുന്നത്. ചിത്രത്തിൻറെ എഡിറ്റിംഗ് നൗഫൽ അബ്ദുള്ളയും സംഗീതം ഷാൻ റഹ്മാനും ആണ്. ഉണ്ണിമുകൻ ഫിലിംസിന്റെ ബാനറിൽ ഉണ്ണിമുകുന്ദൻ നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ഇത് .അതുകൊണ്ടുതന്നെ പ്രേക്ഷകരെ യാതൊരു മടുപ്പും നിരാശയിലും ആഴ്ത്താതെ തന്നെയാണ് ചിത്രം തിയേറ്ററിൽ പ്രദർശനം നടത്തിയത്. തീയറ്ററിൽ ലഭിച്ച അതേ സ്വീകാര്യത ഒടിടിയിലും ലഭിക്കുമെന്നാണ് ചിത്രത്തിൻറെ അണിയറ പ്രവർത്തകർ കരുതുന്നത്.

Rate this post