അടിപൊളി ചിക്കൻ ഷവർമ്മ ഉണ്ടാക്കാം വീട്ടിൽ തന്നെ!!!

വളരെ കുറച്ച് നാളുകളായി ഷവർമ്മ കേരളത്തിൽ പ്രചാരം നേടാൻ ആരംഭിച്ചിട്ട്. മിക്കവർക്കും ഇഷ്ടപ്പെട്ട ഭക്ഷണ സാധനങ്ങളിൽ ഒന്നാണ് ഷവർമ്മ. കടയിൽ പോകാതെ തന്നെ വളരെ എളുപ്പത്തിൽ ഷവർമ്മ വീട്ടിൽ തന്നെ ഉണ്ടാക്കാം. അതിനായി വളരെ കുറച്ച് സാധനങ്ങൾ മതി. വീട്ടിൽ തന്നെ എപ്പോൾ വേണമെങ്കിലും സ്വാദിഷ്ടമായ ഷവർമ്മ ഉണ്ടാക്കാം.

ആവശ്യമായ സാധനങ്ങൾ:

 • for kuboos
 • maida -2 cup
 • salt- to taste
 • oil-1 tspn
 • yeast -1 tspn
 • sugar-1 tbspn
 • water -1/4 cup+ required
 • for filling fried chicken-300g
 • onion-1/2 cup
 • carrot-1/2 cup
 • cabbage-1/2 cup
 • cucumber-1/4 cup
 • Tomato -1/4 cup
 • lemon juice-1 tspn
 • pepper powder-1/2 tspn
 • salt – 1 pinch

ഷവർമ്മ ഉണ്ടാക്കാൻ ആദ്യം വേണ്ടത് കുബ്ബൂസ് ഉണ്ടാക്കാം. മൈദ കൊണ്ട് വീട്ടിൽ തന്നെ ഉണ്ടാക്കാവുന്ന ഒന്നാണ് കുബ്ബൂസ്. മൈദ ഉപയോഗിച്ച് കുബ്ബൂസ് ഉണ്ടാക്കാം. കുബ്ബൂസ് ആദ്യം തന്നെ ഉണ്ടാക്കാൻ ശ്രദ്ധിക്കണം. എന്നിട്ട് അത് കുഴച്ച് പരത്തി ചപ്പാത്തിയെക്കാൾ കനത്തിൽ പരത്തി ചുട്ടെടുക്കുക. അടുത്തതായി ചിക്കൻ മാറിനേറ്റ് ചെയ്യുക. അതിനായി ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്,മുളക് പൊടി, കുരുമുളക് പൊടി, മഞ്ഞൾ പൊടി, ഗരംമസാല, ഉപ്പ് എന്നിവ ചേർത്ത് മാറിനേറ്റ് ചെയ്യുക.

ഇത് അല്പസമയം കഴിഞ്ഞ് വറുക്കുക. എന്നിട്ട് ചൂടാറിയ ശേഷം ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. അതിലേയ്ക്ക് സവാള, കാരറ്റ്, കുക്കുമ്പർ തക്കാളി മല്ലിയില ലെമൺ ജ്യൂസ് എന്നിവ ചേർക്കുക. എല്ലാം തന്നായി മിക്‌സ് ചെയ്ത് വയ്ക്കുക. കുബ്ബൂസിൽ മയോണൈസ് പുരട്ടുക. എന്നിട്ട് അതിലേയ്ക്ക് ഈ ചിക്കന്റെ റോസ്റ്റ് നിറയ്ക്കുക. അത് റോൾ ചെയ്യുക സ്വാദിഷ്ടമായ ഷവർമ്മ റോൾ റെഡി.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി momus kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Credits momus kitchen

നിമിഷങ്ങൾക്കുള്ളിൽ മൊരിഞ്ഞ വട ഉണ്ടാക്കാം :