വീട്ടിൽ എത്തുന്ന സന്തോഷത്തിൽ ഷറഫു പോസ്റ്റിട്ടത് അവസാനത്തേതായി; പൊട്ടിക്കരഞ്ഞ് കൂട്ടുക്കാർ.!! മലയാളികളെ കണ്ണീരിലാഴ്ത്തി ഈ കുടുംബചിത്രം.!!!

ദുബായ് -കരിപ്പൂർ വിമാനാപകടത്തിൽ പെട്ട് വേർപിരിഞ്ഞുപോയ കുന്ദമംഗലം സ്വദേശി ഷറഫു പിലാശേരിയുടെ വേർപാട് സുഹൃത്തുക്കളെ കണ്ണീരിലാഴ്ത്തി. ബാക്ക് ടു ഹോം എന്ന അടുക്കുറിപ്പോടെ വിമാനത്തിനുള്ളില്‍ ഭാര്യക്കും മകള്‍ക്കുമൊപ്പം ഇരിക്കുന്ന ചിത്രവും ഷറഫു നവ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു.

ഷറഫു പിലാശേരിയുടെ യാത്രക്ക് മുമ്പുള്ള അനുഭവം പങ്കുവെച്ച് സുഹൃത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഷാഫി പറക്കുളമാണ് ഷറഫു യാത്രക്ക് മുമ്പ് തന്നെ കാണാന്‍ വന്നപ്പോഴുണ്ടായ സംഭവം വിവരിച്ച് കുറിപ്പെഴുതിയത്. പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കാന്‍ ഒരു തുക ഏല്‍പ്പിച്ചാണ് പ്രിയ കൂട്ടുകാരന്‍ യാത്രയായതെന്ന് ഷാഫി വിതുമ്പലോടെ ഓര്‍ക്കുന്നു.

വെള്ളിയാഴ്ച രാത്രി 8 മണിയോടെയായാണ് എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനം അപകടത്തിൽ പെട്ടത്. മാസങ്ങൾക്കു ശേഷമുള്ള വേദനകൾക്കും കാത്തിരിപ്പിനും വിരാമമിട്ടു നാട്ടിലേക്ക് ഓടിയെത്താൻ കൊതിച്ചിരുന്ന ചിലരുടെയെങ്കിലും അന്ത്യ യാത്രയായിരുന്നു അതെന്നു വിശ്വസിക്കാൻ ഇപ്പോഴും പ്രയാസമാണ്.

അപകടത്തില്‍ പരിക്കേറ്റ ഭാര്യ കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. ദുബായിലെ സാമൂഹിക, സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്നു ഷറഫു. സോഷ്യല്‍മീഡിയയിലും നിറഞ്ഞ് നിന്ന വ്യക്തിത്വമായിരുന്ന ഷറഫുവിന്റെ വേർപാടിന്റെ ഞെട്ടലിലാണ് പ്രവാസികളും നാട്ടുകാരും.