അമ്മയാകാൻ ഒരുങ്ങി നടി ഷംന കാസിം!! സന്തോഷം ആഘോഷമാക്കി ഷാനിദും കുടുംബവും; ദുബായ് മരുമകളുടെ വിശേഷം വൈറൽ… | Shamna kasim Pregnancy News Viral Malayalam

Shamna kasim Pregnancy News Viral Malayalam : താൻ അമ്മയാകാൻ ഒരുങ്ങുന്ന സന്തോഷ വാർത്ത പങ്കുവച്ച് പ്രമുഖ നടി ഷംന കാസിം. തന്റെ യൂട്യൂബ് ചാനലിലൂടെ ആണ് പ്രേക്ഷകരെ ഈ വിവരം അറിയിച്ചത്. കുടുംബ അംഗങ്ങളും ഈ വാർത്ത വലിയ സന്തോഷത്തോടെ ആണ് ഏറ്റെടുത്തത്. കഴിഞ്ഞ ഒക്ടോബർ മാസമായിരുന്നു ഷംനയുടെ വിവാഹം കഴിഞ്ഞത്.

ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് അലി ആണ് ഷംനയെ വിവാഹം കഴിച്ചത്. ഈ അടുത്ത് സാരിയിൽ തിളങ്ങി ഷംന ആരാധകർക്ക് മുന്നിൽ എത്തിയിരുന്നു. സിനിമയോടൊപ്പം ഷംനക്ക് ഏറെ ഇഷ്ടപ്പെട്ട ഒന്നായിരുന്നു ഡാൻസ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായി ഇടപെടുന്ന താരത്തിന്റെ ചിത്രങ്ങൾ എന്നും ആരാധകരുടെ മനം കവരും അഴകിൽ ഷംന എത്താറുള്ളത്. താരം മലയാളികൾക്ക് സുപരിചിതയായി മാറിയത് അലി ഭായ്, കോളജ് കുമാരന്‍, ചട്ടക്കാരി അടക്കമുള്ള സിനിമകളിലൂടെ ആണ്.

ദുബായില്‍ വെച്ച് അത്യാഢംബരമായിട്ടാണ് ഷംനയുടെ വിവാഹം നടത്തിയത്. ചടങ്ങില്‍ പ്രമുഖ സിനിമ താരങ്ങൾ അതിഥികളായി എത്തിയിരുന്നു. സിനിമ മേഖലയിലെ തന്റെ പ്രിയ കൂട്ടുകാരി ആയ മീര നന്ദനു ഉൾപ്പടെ ദുബായിലെ വ്യവസായ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തിരുന്നു. ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമാണ് താരത്തിന്റെ ഭർത്താവ് ഷാനിദ്. മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലൂടെ സിനിമ മേഖലയിൽ സജീവമാണ് ഷംന.

2004ല്‍ കമലിന്റെ സംവിധാനത്തിൽ പുറത്ത് ഇറങ്ങിയ മഞ്ഞു പോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെ മികച്ച നര്‍ത്തകി കൂടിയായ നടി സിനിമ രംഗത്തേക്ക് എത്തിയത്. കണ്ണൂർ സ്വദേശിയാണ് ഷംന എന്നാൽ വിവാഹം കഴിച്ചിരിക്കുന്നത് മലപ്പുറം സ്വദേശിയെ ആണ് എന്നാൽ ഇവർ സെറ്റിൽ ആയിരിക്കുന്നത് ദുബൈയിലാണ്. നടി എന്നതിൽ ഉപരിയായി ഷംന ഡാന്‍സ് റിയാലിറ്റി ഷോകളില്‍ ജഡ്ജായും സജീവമാണ്. മാര്‍ക്കോണി മത്തായി, മധുരരാജ എന്നീ മലയാളം സിനിമകളിലാണ് ഏറ്റവും അവസാനമായി ഷംന അഭിനയിച്ചത്.

Rate this post