ഗോൾഡൻ വിസയുടെ രാജാവിന് ഇന്ന് പിറന്നാൾ.!! ജോലിക്ക് കയറിയ കമ്പനിയെ വിലക്കു വാങ്ങിയ മലപ്പുറത്തുകാരന് ആശംസകൾ നേർന്ന് സിനിമ ലോകം.!! | Shamna Kasim Celebrate Husband Dr Shanid Asif Ali Birthday Malayalam

Shamna Kasim Celebrate Husband Dr Shanid Asif Ali Birthday Malayalam : 1500 ദിർഹത്തിന് യു.എ ഇ ലെ ഒരു കമ്പനിയിൽ ജോലിക്ക് കയറുക 2 മില്ല്യൺ ദിർഹത്തിന് ആ കമ്പനി വിലക്കുവാങ്ങുക . നാടോടി കഥയിലെ രാജകുമാരനെപ്പോലൊരു മലപ്പുറത്തുകാരൻ ഷാ നിദ് ബിൻ മുഹമ്മദ്. ഒരു ദിർഹത്തിന്റെ പോലും മൂലധനമില്ലതെ ഒരു കമ്പനി സ്വന്തമാക്കുക എന്നത് സ്വപ്ന തുല്യമാണ്. അത് സാധ്യമാക്കിയ ചെറുപ്പക്കാരനാണ് ഷാനിദ്.

അദ്ദേഹം സ്വയം വിജയിക്കുക മാത്രമല്ല മറ്റുള്ള വരെ കൂടി വിജത്തിലേക്ക് കൈ പിടിച്ച് കൊണ്ടു വരിക കൂടി ചെയ്യുന്നു. ഇന്ന് ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മുൻപിൽ തലയെടുപ്പോടെ നിൽക്കുന്ന സ്ഥാപനമാണ് ജെ.ബി.എസ് ഗ്രൂപ്പോ ഫ് കമ്പനി. അങ്ങനെ ആ രാജകുമാരനെ തേടി അവന്റെ രാജകുമാരിയെത്തി ഷംന കാസിം. തന്റെ പ്രിയപ്പെട്ട ഭർത്താവിന്റെ പിറന്നാളാഘോഷിക്കാൻ മുൻപന്തിയിൽ ഷംന തന്നെ.

സിനിമ ലോകത്തെ ഷംനയുടെ സുഹൃത്തുക്കളും സഹപ്രവർത്തകരുമായ പ്രിയമണി, ഭാവന, സരേയു, തസ്നി ഖാൻ തുടങ്ങി പ്രേക്ഷക പ്രിയ താരനിര ഷാനിദിന് പിറന്നാൾ മംഗളങ്ങൾ നേരുന്ന വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുന്നത്. 2022 ഒക്ടോബറിലായിരുന്നു ഷംനയുടേയും ഷാനിദിന്റെയും വിവാഹം. ആദ്യം സൗഹൃദമായി തുടങ്ങിയ ബന്ധം പ്രണയത്തിലേക്കും പിന്നീട് വിവാഹത്തിലേക്കുമെത്തി.

കഴിഞ്ഞ ഏപ്രിൽ നാലിന് ഈ സന്തോഷ ജീവിതത്തിൽ ഒരു കുഞ്ഞു മധുരം കൂടി വന്നു ചേർന്നു. ഷംനയുo ഷാനിദും മാതാപിതാക്കളായി തീർനിരിക്കുന്നു. 2004 ൽ പുറത്തിറങ്ങിയ മഞ്ഞു പോലൊരു പെൺകുട്ടി എന്ന സിനിമയിലൂടെയാണ് ഷംന സിനിമാ ലോകത്തേക്ക് ചുവട് വെക്കുന്നത്. പിന്നീടവിടന്നങ്ങോട്ട് കോളേജ് കുമാരൻ, ചട്ടക്കാരി, മധുര രാജ, ദൃശ്യം 2 തുടങ്ങി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു. നാനിയും കീർത്തി സുരേഷും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ദസറയാണ് റിലീസ് ചെയ്ത ഒടുവിലത്തെ ചിത്രം .

Rate this post