മുടികളയൽ ചടങ്ങിനു മുൻപ് കുഞ്ഞിന് ഫോട്ടോ ഷൂട്ട്!! ഗോൾഡൻ ബേബിയെ പരിചയപ്പെടുത്തി ഷംന കാസിം; പ്രസവ വിശേഷം പങ്കുവെച്ച് താരം… | Shamna Kasim Baby Photoshoot Viral Malayalam

Shamna Kasim Baby Photoshoot Viral Malayalam : പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് ഷംന കാസിം. ടെലിവിഷൻ മേഖലകളിൽ മാത്രമല്ല സമൂഹമാധ്യമങ്ങളിലും താരം സജീവ സാന്നിധ്യമാണ്. തന്റെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയ വഴി ആരാധകരെ അറിയിക്കാൻ ഷംന മടിക്കാറില്ല.

തന്റെ യൂട്യൂബ് ചാനലിലൂടെയും വിവരങ്ങൾ ആരാധകർക്ക് വേണ്ടി താരം പങ്കുവയ്ക്കാറുണ്ട്. ഷംനയുടെ വിവാഹവും തുടർന്ന് താരം ഗർഭിണിയായത് കുഞ്ഞു ജനിച്ചതും എല്ലാം ആരാധകർ കണ്ടുകഴിഞ്ഞു. ഇതിനെക്കുറിച്ചുള്ള വാർത്തകളും താരം തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രേക്ഷകർക്കായി പങ്കുവെച്ചത്.ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സ്ഥാപകനും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ ഭര്‍ത്താവ്. ദുബായിൽ വച്ചാണ് തന്റെ കുഞ്ഞിന് ഷംന ജന്മം നൽകിയത്. ഇരുവർക്കും പിറന്നിരിക്കുന്നത് ഒരു ആൺകുഞ്ഞ് ആണ്.ഡിസംബർ അവസാനത്തോടെയാണ് താനൊരു അമ്മയാകാൻ പോകുന്ന വിശേഷങ്ങൾ താരം പ്രേക്ഷകരോട് പങ്കുവെച്ചത്. 2004ൽ പുറത്തിറങ്ങിയ മഞ്ഞുപോലൊരു പെൺകുട്ടി എന്ന സിനിമയിലൂടെയാണ് ഷംന അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്.

മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക് സിനിമകളിലും താരം സജീവ സാന്നിധ്യമാണ്.പൂർണ്ണ എന്ന പേരിലാണ് മറ്റു ഭാഷകളിൽ താരം അറിയപ്പെടുന്നത്.ദസറയാണ് ഷംനയുടെ ഏറ്റവും പുതിയ ചിത്രം. ഈ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് കീർത്തി സുരേഷും നാനിയും ആണ്. ഇപ്പോഴിതാ തന്റെ കുഞ്ഞിന് ജന്മം നൽകിയതിനു ശേഷം ഉള്ള ആദ്യ വീഡിയോയുമായി എത്തിയിരിക്കുകയാണ് പ്രിയ നടി ഷംന. പ്രസവസശ്രൂഷയ്ക്ക് വേണ്ട സമയം എടുത്തത് കൊണ്ടാണ് ഇത്രയും ദിവസം വീഡിയോ പോസ്റ്റ് ചെയ്യാതിരുന്നത് എന്നും താരം വീഡിയോയിൽ പറയുന്നു.

കുഞ്ഞിന്റെ മുടികളയൽ ചടങ്ങ് ആവാൻ ആയിരിക്കുന്നു എന്നും അതിനാൽ അതിനു മുൻപ് ഒരു ഫോട്ടോഷൂട്ട് എടുക്കണമെന്ന് തന്റെ ആഗ്രഹപ്രകാരം ഒരു ഫോട്ടോ ഷൂട്ട് എടുക്കുകയാണെന്നും അതിന്റെ ദൃശ്യങ്ങളാണ് നിങ്ങൾക്ക് മുന്നിലേക്ക് എത്തിക്കുന്നത് എന്നും താരം പറയുന്നു. വീഡിയോയിൽ ഷംനയുടെ കുഞ്ഞിനെ ആരാധകർക്കു വേണ്ടി കാണിക്കുന്നില്ല. എന്നാൽ 40 ദിവസം കഴിഞ്ഞാൽ കുഞ്ഞിന്റെ മുഖം കാണിക്കും എന്ന് താരം പറയുന്നു. ഒരു സെലിബ്രിറ്റി ആയതുകൊണ്ടൊന്നുമല്ല കുഞ്ഞിന്റെ മുഖം കാണിക്കാത്തത് എന്നും ഇപ്പോൾ വേണ്ട എന്ന് വിചാരിച്ച് ആണെന്നും താരം പറയുന്നു. ഫോട്ടോ ഷൂട്ടിനായി കുഞ്ഞിനെ തയ്യാറാക്കുന്നതും വീടിനുള്ളിൽ തന്നെ സ്ഥലം ഒരുക്കുന്നത് എല്ലാം വീഡിയോയിൽ കാണിക്കുന്നു. ഷംന പങ്കുവെച്ച ഈ വീഡിയോ നിമിഷങ്ങൾക്കകമാണ് ജനശ്രദ്ധ നേടിയിരിക്കുന്നത്. നിരവധി ആരാധകർ കമന്റുകളുമായി രംഗത്തെത്തുകയും ചെയ്യുന്നുണ്ട്.

Rate this post