അജിത്തിനെ നെഞ്ചോട് ചേർത്ത് അനിയത്തി പ്രാവ്.!! കാത്തിരുന്ന വിശേഷം അറിയിച്ച് മലയാളത്തിന്റെ മാമാട്ടി കുട്ടിയമ്മ; ഉത്തമയായ ഭാര്യക്ക് കയ്യടിച്ച് ആരാധകർ.!! | Shalini Share Latest Happy News Of Ajith Kumar Post Viral

Shalini Share Latest Happy News Of Ajith Kumar Post Viral : തമിഴ് സിനിമ ലോകത്തെ ഏറെ വ്യത്യസ്തനായ ഒരു താരം ആരാണെന്ന് ചോദിച്ചാൽ ആർക്കും സംശയം കാണില്ല അത് തല അജിത് എന്ന് ആരാധകർ വിളിക്കുന്ന സൂപ്പർസ്റ്റാർ അജിത് കുമാർ തന്നെയാണ്. തോന്നൂറുകളിൽ ആരംഭിച്ച അദ്ദേഹത്തിന്റെ സിനിമ ജീവിതം അനേകം ഹിറ്റുകൾ സമ്മാനിച്ചു ഇപ്പോഴും വിജയകരമായി തുടരുകയാണ്.

നടൻ എന്ന നിലയിൽ മാത്രമല്ല വ്യക്തി എന്ന നിലയിലും ഏറെ വ്യത്യസ്തനായ താരത്തിനു മലയാളി ആരാധകരും ഏറെയാണ്. മലയാളികളുടെ സൂപ്പർ താരം ശാലിനിയെ വിവാഹം കഴിച്ചു എന്നത് കൊണ്ടുള്ള ഒരു പ്രത്യേക സ്നേഹം കൂടി മലയാളികൾക്ക് അജിത്തിനോടുണ്ട്. യാത്രകളെ ഏറെ സ്നേഹിക്കുന്ന ഒരു വ്യക്തിയാണ് അജിത്. ഒരുപാട് ഇടവേളകൾ ഇട്ട് കൊണ്ടാണ് അജിത് സിനിമകളിൽ അഭിനയിക്കാറുള്ളത് ഈ ഇടവേളകളിൽ എല്ലാം താരം യാത്രകളിൽ ആയിരിക്കും. ഓരോ സിനിമയുടെയും ഷൂട്ടിങ്ങ് അവസാനിച്ചാൽ താരം യാത്ര ആരംഭിക്കും. സിനിമകൾ റിലീസ് ആകുമ്പോൾ താരം യാത്രയിൽ ആയിരിക്കും.

അജിത്തിന്റെ ഏറ്റവും അവസാനം പുറത്തിറങ്ങിയ ചിത്രമാണ് തുനിവ്‌. വൻ ഹിറ്റായ തുനിവിന്റെ ഷൂട്ടിങ്ങിന് ശേഷവും താരം ഒരു നീണ്ട യാത്ര പോയിരുന്നു ബൈക്കിൽ യാത്ര ചെയ്യാനാണ് താരത്തിന് ഏറെ ഇഷ്ടം. തുനിവിന് ശേഷം ഉള്ള യാത്രയിൽ മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ചു വാര്യറും താരത്തിനോടൊപ്പം യാത്രയ്ക്ക് ഉണ്ടായിരുന്നു. മഞ്ജു മാത്രമല്ല സിനിമയുടെ മറ്റു അണിയറ പ്രവർത്തകരും അടങ്ങുന്ന 18 അംഗ സംഘമാണ് യാത്രയിൽ അജിത്തിനൊപ്പം ഉണ്ടായിരുന്നത്.ബൈക്കിൽ ആയിരുന്നു താരങ്ങളുടെ യാത്ര.

അതിനു ശേഷം ഫാമിലിയുമൊന്നിച്ചു വെക്കേഷന് ആഘോഷിക്കാൻ താരം ദുബായിൽ പോയതിന്റെ ചിത്രങ്ങളും വൈറൽ ആയിരുന്നു. ഇപോഴിതാ തന്റെ സൂപ്പർ ബൈക്കിൽ യൂറോപ്യൻ പര്യടനം നടത്തുകയാണ് താരം. യാത്രക്കിടയിലുള്ള താരത്തിന്റെ മനോഹരമായ ഒരു ചിത്രമാണ് ഇപ്പോൾ വൈറൽ ആകുന്നത്. ശാലിനിയാണ് ഇൻസ്റ്റാഗ്രാമിൽ ഈ ചിത്രം പങ്ക് വെച്ചത്. അടുത്തിടെയാണ് ശാലിനി ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് തുടങ്ങിയത് അതിനു ശേഷം അജിത്തിന്റെ യാത്രകളുടെയെല്ലാം ഫോട്ടോ പോസ്റ്റ്‌ ചെയ്യുന്നത് ശാലിനിയാണ്.ജർമനി, ഡെന്മാർക്, നോർവേ താണ്ടാനുള്ള ദൂരം ഇനിയുമേറെ എന്ന അടിക്കുറിപ്പോടെയാണ് ശാലിനി ചിത്രം പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.

Rate this post