അവളെ ഞാനും ആഘോഷിക്കുന്നു.!! ശ്യാമിലിയുടെ വിശേഷം ആഘോഷമാക്കി ശാലിനി അജിത്ത് കുമാർ; പഴയതിലും ക്യൂട്ട് ആയി ശാലിനിയും ശ്യാമിലിയും.!! | | Shalini Ajith Kumar And AR Rahman Shines In She By Shamlee Celebration

Shalini Ajith Kumar And AR Rahman Shines In She By Shamlee Celebration : സിനിമ പ്രേക്ഷകർ നെഞ്ചിലേറ്റിയ താരമായിരുന്നു ശാലിനി. ബേബി ശാലിനി എന്ന പേരിൽ ബാലതാരം ആയിട്ട് സിനിമയിൽ രംഗ പ്രവേശം ചെയ്ത ആളാണ് ശാലിനി. നിഷ്കളങ്ക ഭാവവും, അഭിനയ ശേഷികൊണ്ടും പ്രേക്ഷക മനസ്സിൽ പെട്ടന്ന് തന്നെ ഇടം നേടാൻ നടിക്ക് കഴിഞ്ഞിരുന്നു. മലയാളത്തിലും, അന്യ ഭാഷയിലുമായി ഒട്ടനവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട്. തമിഴ് സൂപ്പർ സ്റ്റാർ അജിത്തുമായി പ്രണയ വിവാഹം കഴിക്കുകയും, തുടർന്ന് സിനിമ അഭിനയം നിർത്തുകയും ചെയ്‌തെങ്കിലും, ഇന്നും ലക്ഷക്കണക്കിന് ആരാധകർ ഉണ്ട് ശാലിനിക്ക്.

പ്രേക്ഷകരുടെ മനം കവർന്ന താരജോഡി ആയിരുന്നു ശാലിനിയും, അജിത് കുമാറും. ഇരുവരും അഭിനയിച്ച സിനികൾ എല്ലാം ആ കാലത്ത് വളരെയധികം പ്രേക്ഷക പ്രീതി നേടി എടുത്തവയാണ്. ശാലിനിയെ പോലെ തന്നെ ഒരുപാട് ആരാധകരെ നേടിയെടുത്ത നടി ആണ് , സഹോദരി ശാമിലി. ബാലതാരമായും, നായികയുമായി ഒട്ടേറെ സിനിമയിൽ ശാമിലിയും അഭിനയിച്ചിട്ടുണ്ട്.

ഇൻസ്റ്റാഗ്രാമിൽ അത്യാവശ്യം ആക്റ്റീവ് ആണ് ശാലിനി. നടി ഇൻസ്റ്റാഗ്രാം വഴി പങ്കുവച്ച ചിത്രമാണ് ഇപ്പോൾ ചർച്ചാവിഷയം. അനിയത്തിയുമൊത്തുള്ള ചിത്രമാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിട്ടുള്ളത്. രണ്ടു പേരും അതീവ സുന്ദരികൾ ആയിരിക്കുന്നുവെന്നാണ് ആരാധകരുടെ അഭിപ്രായം. ഇപ്പോളും ചെറുപ്പം നിലനിർത്തുന്നതിന് എന്തോക്കെയാണ് ചെയ്യാൻ എന്ന് ഒരു കൂട്ടർ. രണ്ടു പേരെയും ഒരു ഫോട്ടോയിൽ കണ്ടതിൽ സന്തോഷമെന്നും, തല അജിത് കുമാർ എവിടെ എന്നും, തലയുടെ ആരാധകർ ചോദിക്കുന്നു.

അദ്ദേഹത്തിന്റെ കൂടെ ഒരു ഫോട്ടോ പങ്കുവെക്കണം എന്നാണ് ഒട്ടുമിക്ക ആൾക്കാരും, ചോദിക്കുന്നത്. കറുപ്പ് വസ്ത്രം, ധരിച്ച ശാലിനിയും, വെള്ള വസ്ത്രം ധരിച്ച ശാമിലിയും ഇതിനോടകം തന്നെ ആരാധകരുടെ ഉറക്കം കെടുത്തിക്കളഞ്ഞു. സിനിമയിലേക്ക് മടങ്ങി വരണം എന്ന ആരാധകരുടെ അഭ്യർത്ഥന, സത്യമാവുമോ എന്ന് കാത്തിരുന്നു തന്നെ കാണണം. അതിനുവേണ്ടി കട്ട വെയ്റ്റിംഗ് ആണ് സിനിമ പ്രേക്ഷകർ എന്നും. മലയാളികൾ മാത്രമല്ല, തമിഴ് സിനിമ പ്രേമികളും ആഗ്രഹിക്കുന്ന തിരിച്ചുവരവാണ് ശാലിനിയുടേത്.

Rate this post