ഒളിച്ചോട്ടത്തിന് അവാർഡ് ഉണ്ടെങ്കിൽ 21 വർഷങ്ങൾക്ക് മുമ്പ് ഞങ്ങൾക്ക് കിട്ടിയേനെ… കുറിപ്പ് പങ്ക് വച്ച് ഷാജു ശ്രീധർ!!!

പ്രേക്ഷകരുടെ ഏറെ പ്രിയപ്പെട്ട താരജോഡികളാണ് ഷാജു ശ്രീധറും ഭാര്യ ചാന്ദിനിയും. മിമിക്രി ആർട്ടിസ്റ്റായാണ് ഷാജു കലാരംഗത്തേയ്ക്ക് ചുവട് വയ്ക്കുന്നത്. 1995ൽ പുറത്തിറങ്ങിയ കോമഡി മിമിക്‌സ 500 എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേയ്ക്ക് അദ്ദേഹം എത്തുന്നത്.

പിന്നീട് ബിഗ് സ്‌ക്രീനിൽ മാത്രമല്ല മിനി സ്‌ക്രീനിലും താരം നിറഞ്ഞ് നിൽക്കുകയാണ്. തന്റെ വിവാഹ വാർഷിക ദിനത്തിൽ ഷാജു ഇട്ട കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. താരത്തിന്റെ കുറിപ്പ് ഇങ്ങനെ:

ഒളിച്ചോട്ടത്തിന് മെഡൽ ഉണ്ടെങ്കിൽ 21 വർഷം മുൻപ് ഞങ്ങൾക്ക് കിട്ടിയേനെ..നിറമുള്ള നിമിഷങ്ങളും സുഖമുള്ള സ്വപ്നങ്ങളും നനവുള്ള ഓർമ്മകളുടെയും 21 വർഷങ്ങൾ…. അയ്യപ്പനും കോശിയും എന്ന ചിത്രമാണ് ഷാജുവിന്റേയായി അവസാനം റിലീസ് ചെയ്ത ചിത്രം.

അതിൽ ജിയോക്കുട്ടൻ എന്ന പോലീസ് കഥാപാത്രമായിരുന്നു അദ്ദേഹത്തിന്. അതിനു മുൻപ് പുറത്തിറങ്ങിയ അഞ്ചാം പാതിര എന്ന ചിത്രത്തിലും പോലീസ് കഥാപാത്രമാണ് ഷാജു അവതരിപ്പിച്ചത്. ഷാജു- ചാന്ദ്‌നി ദമ്പതിമാരുടെ മകൾ നീലാഞ്ജനയും അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഇവരുടെ മൂത്ത മകൾ നന്ദന ടിക് ടോക്കിലൂടെ പ്രേക്ഷകർക്ക് വളരെ പ്രിയങ്കരിയാണ്.