ബാലതാരം വളർന്ന് വലുതായല്ലോ!! 26 ന്റെ നിറവിൽ നടി ശാലിൻ സോയ; പിറന്നാളിന് ഗംഭീര സർപ്രൈസ് ഒരുക്കി സുഹൃത്തുക്കൾ… | Shaalin Zoya Birthday Celebration Viral Malayalam

Shaalin Zoya Birthday Celebration Viral Malayalam : പ്രിയതാരം ശാലിൻ സോയ ബാലതാരമായി മലയാളി പ്രേക്ഷകർക്ക് മുന്നിൽ എത്തി പിന്നീട് മികച്ച നടിയായും സംവിധായികയായും എല്ലാം കാഴ്ച്ചക്കാരെ അമ്പരപ്പിച്ച താരമാണ്. താരം ഇപ്പോൾ തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്ന ഫോട്ടോ ഷൂട്ടുകളും ഏറെ കൗതുകത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. മലയത്തിലെ കുട്ടിത്താരത്തിൻ്റെ മാറ്റമാണ് സോഷ്യൽ മീഡിയയെ ഇപ്പോൾ അമ്പരപ്പിക്കുന്നത്.

ഇപ്പോൾ ആരാധകർ ഏറ്റെടുക്കുന്നത് ശാലിൻ ഏറ്റവും ഒടുവിൽ പങ്കുവെച്ച ചിത്രങ്ങളാണ്. താരത്തിന്റെ ബർത്ത് ഡേ ആഘോഷത്തിന്റെ ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. ചുവന്ന ഔട്ട് ഫിറ്റിൽ മനോഹരമായി അണിഞ്ഞൊരുങ്ങി എത്തിയ താരം ആരാധകരുടെയും മനം കവർന്നു. നിരവധി താരങ്ങളാണ് ശാലിന് ആശംസകൾ ആയി എത്തിയത്. താരത്തിന്റെ ആരാധകരുടെ ആശംസകൾ കമന്റ് ബോക്സിൽ നിറയുന്നത് കാണാം. ഹാപ്പി ബർത്ത് ഡേ മൈ ഡിയർ ചേച്ചി ഗോഡ് ബ്ലെസ് യു, ഹാപ്പി ബർത്ത് ഡേ മൈ ഡിയർ ക്രഷ് എന്നിങ്ങനെ നിരവധി കമന്റുകളാണ് ചിത്രത്തിന് ചുവടെ കാണാനാവുക.

ബാലതാരമായി 2004ൽ ക്വട്ടേഷൻ എന്ന ചിത്രത്തിലൂടെയാണ് ശാലിൻ അഭിനയ രംഗത്ത് എത്തുന്നത്. പിന്നീട് പത്തോളം സിനിമകളിൽ ബാലതാരമായി അഭിനയിച്ചു. ഫാത്തിമ ശാലിൻ എന്നതാണ് യഥാർത്ഥ പേരെങ്കിലും ഇപ്പോൾ അറിയപ്പെടുന്നത് ശാലിൻ സോയ എന്ന പേരിലാണ്. ഒട്ടനവധി സിനിമകളുടെ ഭാഗമായിരുന്നെങ്കിലും 2012-ൽ പുറത്തിറങ്ങിയ മല്ലുസിംഗ് എന്ന സിനിമയിലൂടെയാണ് നായികാ പ്രാധന്യമുള്ള വേഷത്തിൽ ശാലിൻ അഭിനയിച്ചത്.

താരത്തിന്റെ എൽസമ്മ എന്ന ആൺകുട്ടിയും ശ്രദ്ധേയമായ സിനിമകളിൽ ഒന്നായിരുന്നു. നെഗറ്റീവ് ഷെയിഡുള്ള കഥാപാത്രങ്ങളിലൂടെ ഒട്ടനവധി ടെലിവിഷൻ പരമ്പരകളുടെ ഭാഗമായാണ് ശാലിൻ ഏറെ തിളങ്ങിയത്. ശാലിൻ സോയ സാമൂഹ മാധ്യമങ്ങളില്‍ സജീവ സാന്നിദ്ധ്യമാണ്. ആരാധകരെ ഞെട്ടിച്ചാണ് ഓരോ ഫോട്ടോഷൂട്ടും താരം പങ്കുവയ്ക്കുന്നത്. ശാലിൻ ഇപ്പോൾ തൻ്റെ സംവിധാന സംരംഭത്തിനും തുടക്കം കുറിച്ചിരിക്കുകയാണ്. ഇപ്പോൾ മലയാളത്തിലും തമിഴിലുമായി മികച്ച ചിത്രങ്ങളാണ് താരത്തെ കാത്തിരിക്കുന്നത്.

View this post on Instagram

A post shared by Shaalin Zoya (@shaalinzoya)

View this post on Instagram

A post shared by Shaalin Zoya (@shaalinzoya)

Rate this post