പാട്ടിനൊത്ത് ചുവടുവെച്ച് താരങ്ങൾ; നിമിഷങ്ങൾക്കകം വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ… | Serial Actresses Viral Dance With Neerav Bhavlecha Malayalam

Serial Actresses Viral Dance With Neerav Bhavlecha Malayalam : പ്രേക്ഷകർ വളരെയധികം തങ്ങളുടെ ഹൃദയത്തിനോട് ചേർത്ത നടിമാരാണ് ദേവി ചന്ദന, തസ്നി ഖാൻ, സുരഭി ലക്ഷ്മി , ബീന ആന്റണി എന്നിവർ. പരമ്പരകളിലൂടെയും ടെലിവിഷൻ ഷോകളിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകർക്ക് മുന്നിൽ നിറഞ്ഞാടുകയാണ് ഏവരും. എല്ലാവരും തങ്ങളുടെ സോഷ്യൽ മീഡിയകളിലൂടെയും എല്ലാ വിശേഷങ്ങളും ആരാധകരമായി പങ്കുവയ്ക്കുകയും അവർക്കിടയിൽ സജീവമായി നിലനിൽക്കുകയും ചെയ്യുന്നു. നരിമാൻ, മിന്നൽ മുരളി, രഹസ്യ പോലീസ്, പഞ്ചവർണ്ണ തത്ത, തൽസമയം ഒരു പെൺകുട്ടി തുടങ്ങി നിരവധി ചിത്രങ്ങളിൽ എല്ലാം ദേവി ചന്ദന വേഷമിട്ടിട്ടുണ്ട്.

1988 പുറത്തിറങ്ങിയ ഡെയ്സി എന്ന ചിത്രത്തിലൂടെ പ്രേക്ഷകഹൃദയങ്ങളിലേക്ക് എത്തിപ്പെട്ട വ്യക്തിയാണ് തസ്നി ഖാൻ.പിന്നീട് അങ്ങോട്ട് നിരവധി സിനിമകൾ, പരമ്പരകൾ അങ്ങനെ പ്രേക്ഷകർക്കു മുൻപിൽ നിറഞ്ഞുനിന്ന വ്യക്തിത്വം.2016ൽ പുറത്തിറങ്ങിയ മിന്നാമിനു എന്ന ചിത്രത്തിന് നാഷണൽ ഫിലിം അവാർഡ് നേടി ശ്രദ്ധേയമായ വ്യക്തിത്വമാണ് സുരഭി ലക്ഷ്മിയുടെത്. ബൈ ദ പീപ്പിൾ എന്ന ചിത്രത്തിലൂടെയാണ് സിനിമാ മേഖലയിലേക്ക് ചുവട് വയ്ക്കുന്നത്.പകൽ നക്ഷത്രങ്ങൾ, ഗുൽമോഹർ,കഥ തുടരുന്നു, പുതിയ മുഖം, പത്മ, കുറുപ്പ് തുടങ്ങി പിന്നീട് ഒട്ടനവധി ചിത്രങ്ങൾ.

മലയാളം സിനിമ സീരിയൽ രംഗത്ത് ഇവരെപ്പോലെ എല്ലാം തന്നെ ഒട്ടും പുറകിൽ അല്ലാതെ നിലനിൽക്കുന്ന താരമാണ് ബീന ആന്റണി. 1986 ഒന്നു മുതൽ പൂജ്യം വരെ എന്ന ചിത്രത്തിൽ ബാലതാരമായി സിനിമയിലേക്കുള്ള രംഗ പ്രവേശം . പിന്നീട് അങ്ങോട്ട് നിരവധി ചിത്രങ്ങളിലൂടെയും ടെലിവിഷൻ പരമ്പരകളിലൂടെയും ശ്രദ്ധേയം ആവുകയായിരുന്നു. ഏഷ്യാനെറ്റ് സംരക്ഷണം ചെയ്യുന്ന മൗനരാഗം എന്ന പരമ്പരയിൽ സരിത എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബീന ആന്റണിയാണ്. ഇപ്പോഴിതാ ഇവർ നാലുപേരും ചേർന്ന് പുതിയൊരു ഡാൻസ് ആരാധകർക്കായി ചെയ്തിരിക്കുകയാണ്.

പ്രോഗ്രാമിന് വേണ്ടിയുള്ള റിസേഴ്സൽ സമയത്ത് ചിത്രീകരിച്ച വീഡിയോ ആണിത്.ഇത് ഷെയർ ചെയ്തിരിക്കുന്നത് ദേവി ചന്ദന ആണ്. വീഡിയോയ്ക്ക് താഴെയായി ഒരു അടിക്കുറിപ്പും താരം പങ്കുവെച്ചിട്ടുണ്ട്.” A great moment with the all time favourite, thank you for sharing your presence” ഇത് ഡാൻസറും കൊറിയോഗ്രാഫറുമായ നീരവിനോടാണ്.നീരവിനോപ്പമാണ്‌ ഏവരും ചുവട് വച്ചിരിക്കുന്നത്. നിരവധി ആളുകൾ ഈ വീഡിയോയ്ക്ക് താഴെ കമന്റ് ആയി എത്തിയിട്ടുണ്ട്. ഷെയർ ചെയ്ത പോസ്റ്റ് നിമിഷങ്ങൾക്കകമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. “എക്കാ സക്കാ ഏക്ക സക്കാ “എന്ന് തുടങ്ങുന്ന പാട്ടിനൊപ്പം ആണ് ചുവടു വച്ചിരിക്കുന്നത്.