ദീപന്റെ കുഞ്ഞിനെ കാണാൻ സൂപ്പർ താരം എത്തി; നടി സോനുവും ഭർത്താവും ഒരുമിച്ച് സമ്മാനിച്ചത് കണ്ടോ..!? | Serial Actress Sonu Satheesh Kumar Visits Actor Deepan Murali Malayalam

Serial Actress Sonu Satheesh Kumar Visits Actor Deepan Murali Malayalam : മലയാളി പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ദീപൻ മുരളി. ബിഗ്‌ബോസ് മത്സരാർഥി എന്ന നിലയിലും ശ്രദ്ധേയനായ താരം ഒട്ടനവധി സീരിയലുകളിൽ വേഷമിട്ടിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം സീരിയൽ വിശേഷങ്ങൾക്കൊപ്പം കുടുംബ വിശേഷവും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസമാണ് ദീപന് ഒരു കുഞ്ഞു ജനിച്ചത്. കുടുംബസമേതം ഉള്ള ചിത്രം പങ്കുവച്ച് കൊണ്ടാണ് തനിക് ഒരു ആൺകുട്ടി ജനിച്ച വിവരം താരം പങ്കുവച്ചത്.

തങ്ങളുടെ പ്രിയ താരത്തിന് ഒരു കുഞ്ഞു ജനിച്ചതിന്റെ സന്തോഷത്തിൽ ഇരിക്കുമ്പോഴാണ് ആരാധകരെ തേടി മറ്റൊരു സന്തോഷവാർത്ത എത്തുന്നത്. നടന്റെ കുഞ്ഞിനെ കാണാൻ നിരവധി പ്രമുഖ താരങ്ങൾ എത്തുന്നുണ്ട്. ഈ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാകാറുമുണ്ട്. കുഞ്ഞിനെ കാണാൻ എത്തിയ താരങ്ങളിൽ നടി സോനുവും കൂടി എത്തിയതിന്റെ ത്രില്ലിലാണ് ആരാധകർ. കുടുംബ സമേതമാണ് ദീപന്റെ കുഞ്ഞിനെ കാണാൻ നടി എത്തിയത്.

ദീപൻ മുരളി തന്നെയാണ് സോനുവും കുടുംബവും കുഞ്ഞിനെ കാണാൻ എത്തിയതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ കൂടി പങ്കുവച്ചത്. സ്ത്രീധനം എന്ന സീരിയലിൽ ഭാര്യാ ഭർത്താക്കന്മാരായി അഭിനയിച്ചിട്ടുള്ള സോനുവും ദീപനും ആരാധകർക്ക് ഏറെ പ്രിയപ്പെട്ടവരാണ്. ഈ ചിത്രങ്ങൾ വൈറലാകാനും കാരണം ഇവരോടുള്ള സ്നേഹം തന്നെ. സീരിയയിൽ ഒരുമിച്ച് അഭിനയിച്ചപ്പോൾ ഉള്ള സൗഹൃദം ഇരുവരും ഇപ്പോഴും കാത്ത് സൂക്ഷിക്കുന്നുണ്ട്. എല്ലാവരും കൂടി കേക്ക് മുറിച്ച് ആഘോഷിക്കുന്ന വീഡിയോയും താരം പങ്കുവച്ചിട്ടുണ്ട്. കേക്ക് മുറിച്ചതിന് ശേഷം മൂത്ത മകൾക്ക് നൽകുന്നതും വീഡിയോയിൽ ഉണ്ട്‌.

ദീപനും കുടുംബവും സോനുവും ഭർത്താവും ഒരുമിച്ച് നിന്നാണ് കേക്ക് മുറിച്ച് ആഘോഷിച്ചത്. നിരവധി ആരാധകരാണ് പോസ്റ്റിന് താഴെ കമെന്റുമായി എത്തുന്നത്. രണ്ട് താരങ്ങളുടെയും സൗഹൃദം ഇപ്പോഴും നിലനിൽക്കുന്നതിലെ സന്തോഷവും ആരാധകർ പങ്കു വെയ്ക്കുന്നുണ്ട്. ദീപന്റെ കുഞ്ഞിനെ കൈയിൽ എടുത്ത് നിൽക്കുന്ന സോനുവിന്റെ ചിത്രത്തിന് താഴെ നിരവധി കമെന്റുകൾ വരുന്നുണ്ട്. താരത്തിന്റെ ഭർത്താവും ഈ ചിത്രത്തിൽ കൂടെയുണ്ട്. ദീപന്റെ കുഞ്ഞിന്റെ പേര് പറയാനും മകന്റെ മുഖം കാണിക്കാനും ഒക്കെ ആരാധകർ ആവശ്യപ്പെടുന്നുണ്ട്.