മാതൃത്വം എല്ലാം മാറ്റും; മകന്റെ ചിത്രം ആരാധകരുമായി പങ്കുവെച്ച് സീരിയൽ താരം അനുശ്രീ… | Serial Actress Anooshree Baby AARAV

Serial Actress Anooshree Baby AARAV : മലയാള ടെലിവിഷൻ സീരിയൽ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളിൽ ഒരാളാണല്ലോ അനുശ്രീ. 15 വർഷത്തോളമായി സീരിയൽ അഭിനയരംഗത്ത് സജീവമായ താരം “ഓമനത്തിങ്കൾ പക്ഷി” എന്നൊരു പരമ്പരയിൽ ഒരാൺകുട്ടിയുടെ വേഷത്തിൽ കൂടിയാണ് അഭിനയ ലോകത്ത് എത്തുന്നത്. തുടർന്നിങ്ങോട്ട് സീരിയൽ പ്രേക്ഷകരുടെ ഇഷ്ട പരമ്പരകളിൽ വ്യത്യസ്തമായ കഥാപാത്രങ്ങളിൽ തിളങ്ങി കൊണ്ട് സീരിയൽ ലോകത്ത് ശ്രദ്ധ നേടുകയും ചെയ്യുകയായിരുന്നു.

ഏഴ് രാത്രികൾ, അരയന്നങ്ങളുടെ വീട്, മഞ്ഞിൽ വിരിഞ്ഞ പൂവ് തുടങ്ങിയ സീരിയലിൽ പരമ്പരകളിലൂടെ നിരവധി ആരാധകരെയും നേടിയെടുക്കാൻ അനുശ്രീക്ക് സാധിച്ചിരുന്നു. എന്നാൽ കഴിഞ്ഞവർഷം വീട്ടുകാരുടെ എതിർപ്പ് അവഗണിച്ചുകൊണ്ട് ക്യാമറമാനായ വിഷ്ണു സന്തോഷിനെ താരം വിവാഹം ചെയ്യുകയും ചെയ്തപ്പോൾ പ്രേക്ഷകർ മാത്രമായിരുന്നു ഇവർക്ക് പിന്തുണയുമായി എത്തിയിരുന്നത്. “എന്റെ മാതാവ്” എന്ന പരമ്പരയുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പരിചയപ്പെടുന്നതും പിന്നീട് വിവാഹിതരാകുന്നതും.

എന്നാൽ ഈ ഒരു വിവാഹത്തിന് ശേഷം വീട്ടുകാരിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നും നിരവധി മോശം പ്രതികരണങ്ങളും ഇരുവരും ഏറ്റുവാങ്ങിയിരുന്നു. എന്നാൽ ഏറെ വൈകാതെ തന്നെ തങ്ങളുടെ പ്രിയ താരം അനുശ്രീ ഗർഭിണിയാണ് എന്ന വാർത്തയായിരുന്നു ആരാധകർ കേട്ടിരുന്നത്. തുടർന്ന് വീട്ടുകാരുമായുള്ള പിണക്കം മാറിയെന്നും ഇപ്പോൾ ഏറെ സന്തോഷമുണ്ടെന്നും താരം പ്രതികരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോഴിതാ, പ്രസവശേഷം തന്റെ പൊന്നോമനയെ ആരാധകർക്കായി പരിചയപ്പെടുത്തിയിരിക്കുകയാണ് താരം.

തന്റെ മകനായ ആരവ് ബേബിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ” ഇവനാണ് ഞങ്ങളുടെ രാജകുമാരൻ ആരവ് ബേബി, മാതൃത്വം എല്ലാം മാറ്റും ” എന്നൊരു അടിക്കുറിപ്പിലാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരുന്നത്. തങ്ങളുടെ പ്രിയ താരത്തിന്റെ ഈ ഒരു ചിത്രങ്ങൾ ക്ഷണനേരം കൊണ്ട് ആരാധകർക്കിടയിൽ ശ്രദ്ധ നേടിയതോടെ സീരിയലിലേക്ക് എന്നാണ് തിരിച്ചുവരുന്നത് എന്ന ചോദ്യം ഉൾപ്പെടെ നിരവധി പേരാണ് അമ്മക്കും കുഞ്ഞിനും ആശംസകളുമായി എത്തുന്നത്.