റവയും, സേമിയയും കൊണ്ട് എളുപ്പത്തിലൊരു വെറൈറ്റി സ്വീറ്റ് 😋😋 എത്ര കഴിച്ചാലും മതി വരാത്ത ഈ അടിപൊളി സ്വീറ്റ് ഉണ്ടാക്കി നോക്കൂ 😋👌

റവയും, സേമിയയും കൊണ്ട് എളുപ്പത്തിൽ ആവിയിൽ വേവിച്ചെടുക്കുന്ന ഒരു sweet ആണിത്. ഒരു മുട്ടയും, അര കപ്പിൽ താഴെ (ആവശ്യത്തിന് ) പഞ്ചസാരയും ചേർത്തു നന്നയി അടിച്ചു പതപ്പിച്ചതിലേക്ക് ഒരു നുള്ള് ഉപ്പ്, ഒരു നുള്ള് ബേക്കിംഗ് പൌഡർ, ഒരു നുള്ള് ബേക്കിംഗ് സോഡാ ചേർക്കുക.

അര ടീസ്പൂൺ വിനാഗിരിയും, 2സ്പൂൺ എണ്ണയും ചേർത്തു ഒന്നുകൂടി mix ചെയ്ത് എടുക്കുക. ഇതിലേക്ക് അര കപ്പ് സേമിയയും, 3സ്പൂൺ റവയും കൂടി ചേർത്ത് പതിയെ ഇളക്കി യോജിപ്പിക്കുക. എണ്ണ തടവിയ ഒരു പാത്രത്തിൽ ഈ കൂട്ട് ഒഴിച്ച് അടച്ചതിനു ശേഷം, ഒരു കുക്കറിൽ ഒരു കപ്പ് വെള്ളം ഒഴിച്ച് ഒരു തട്ട് വെച്ച് അതിലേക്ക് സേമിയ, റവ മിശ്രിതം ഒഴിച്ച പാത്രം ഇറക്കി വെക്കുക.

അടച്ചു രണ്ട് വിസിൽ വന്നതിനു ശേഷം നന്നായി വെന്തിട്ടുണ്ടെങ്കിൽ ചൂടോടെ കഴിക്കാം. എത്ര കഴിച്ചാലും മതി വരാത്ത ഒരു സ്വീറ്റ് ആണിത്. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നു കരുതുന്നു. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. കൂടുതല്‍ വീഡിയോകള്‍ക്കായി Pretty Plate ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Pretty Plate