ഇത്രയ്ക്ക് രുചിയോടു കൂടിയ സേമിയ ഉപ്മാ നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല 😋😋 ബ്രേക്ക്ഫാസ്റ്റിനായാലും ഡിന്നറിനായാലും ഇനി ഇതുമതി 👌😋

ബ്രേക്ക്ഫാസ്റ്റിനോ ഡിന്നറിനോ ഒക്കെ തയ്യാറാക്കാവുന്ന ഒരു വിഭവം ആണ് സേമിയ ഉപ്മാ. ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

Ingredients

  • vermicelli
  • oil
  • urad dal
  • peanut
  • grated coconut
  • mustard seeds
  • turmeric powder
  • salt
  • chopped chilli
  • red chilli dried

ചൂടായ ഒരു പാനിൽ ഒരു ടേബിൾ സ്പൂൺ എണ്ണ ഒഴിച്ച് സേമിയ കളർ മാറാതെ ഒന്ന് വറുത്തെടുക്കാം. അതിനുശേഷം ഒരു പാനിൽ 3കപ്പ്‌ വെള്ളമൊഴിച്ചു വറുത്ത ഒരു കപ്പ് സേമിയ വേവിച്ചെടുക്കാം. വെന്ത സേമിയ അരിച്ചെടുത്തു മാറ്റി വെക്കാം. കുഴഞ്ഞു പോകാതിരിക്കാൻ അരിക്കുമ്പോൾ കുറച്ചു പച്ച വെള്ളം കൂടി ഒഴിച്ചു അരിക്കാം.

ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് 1tsp കടുക്, ഉഴുന്ന് ഇട്ട് പൊട്ടിച്ചെടുത്തത്തിലേക്ക് പൊടിയായി അരിഞ്ഞ ഉള്ളി 3tbls, ഇഞ്ചി അരിഞ്ഞത് 1tsp ചേർത്ത് ഒന്ന് റോസ്റ്റ് ആയി വരുമ്പോഴേക്കും വറുത്ത കപ്പലണ്ടി കൂടി 3tbls ചേർത്ത് ഇളക്കി അതിലേക്ക് പച്ചമുളക്, വറ്റൽ മുളക്, തേങ്ങ ചിരകിയതും, മഞ്ഞൾപൊടിയും ചേർത്തിളക്കി ചൂടായി വരുമ്പോഴേക്കും വേവിച്ച സേമിയ കൂടി ചേർത്തിളക്കി മല്ലിയിലയോ കറിവേപ്പിലയോ ചേർത്ത് ചൂടോടെ സെർവ് ചെയ്യാം. പെട്ടെന്ന് തയ്യാറാക്കാം, സ്വാദിഷ്ടമാണ് . സേമിയ ഉപ്മാ.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്നും ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും കരുതുന്നു. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. കൂടുതല്‍ വീഡിയോകള്‍ക്കായി Pretty Plate ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Pretty Plate