സീരിയലിലെ ആദ്യരാത്രി കണ്ട് ഭാര്യയുടെ മെസ്സേജ്..!!😱😳 കണ്ട് കണ്ണ് തള്ളിപ്പോയി എന്ന് ഷാനു🥺👆 | Seetha Firstnight

Seetha Firstnight : ഏഷ്യാനെറ്റിലെ എവർഗ്രീൻ പരമ്പരയായിരുന്നു കുങ്കുമപൂവിലെ രുദ്രൻ എന്ന കഥാപാത്രമായിവന്ന് മലയാളി മനസ്സിൽ ചേക്കേറിയ ഷാനവാസ് സീത എന്ന പരമ്പരയിലൂടെ ആ വിശ്വാസം ഊട്ടിയുറപ്പിക്കുകയായിരുന്നു. സീതയിലെ വില്ലനായി വന്ന് നായകനായിമാറിയ മാസ്സ് ഹീറോയാണ് ഷാനവാസ്. വളരെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ വലിയ ജനപ്രീതി നേടിയെടുത്ത പരമ്പരയാണ് സീത.

പരമ്പരയിൽ സ്വാസികയും ഷാനുവും അഭിനയിക്കുകയല്ല മറിച്ച് ജീവിക്കുകയായിരുന്നു എന്നായിരുന്നു പ്രേഷകപ്രതികരണം. തുടക്കം മുതൽ അവസാനം വരെ പ്രേക്ഷകരെ ഒട്ടും തന്നെ മടുപ്പിക്കാതെ സംപ്രേഷണം ചെയ്യാൻ അണിയറ പ്രവർത്തകർക്ക് കഴിഞ്ഞു എന്നതുകൊണ്ട് തന്നെ ഇന്നും സീത എന്ന പരമ്പര ജനഹൃദയങ്ങളിൽ മായാതെ മങ്ങാതെ കിടക്കുന്നു.

പരമ്പര അവസാനിച്ചെങ്കിലും ഇന്നും സീതയുടെയും ഇന്ദ്രന്റെയും പേരിലും സീതേന്ദ്രിയം എന്ന പേരിലും സോഷ്യൽ മീഡിയയിൽ ഒരുപാട് ഫാൻസ്‌ ഗ്രൂപ്പുകൾ സജീവമാണ്. സീത എന്നത് ജനഹൃദയങ്ങൾ നെഞ്ചിലേറ്റിയ മെഗാ പാരമ്പരയാവാൻ കാരണം തന്നെ സ്വാസിക – ഷാനവാസ് കെമിസ്ട്രിയിൽ പിറന്ന സീത ഇന്ദ്രൻ ജോഡിയും സീതേന്ദ്രിയം പ്രണയവുമാണ്.

പ്രേഷകരുടെ കാത്തിരിപ്പിന് വിരാമമിട്ട് സീത രണ്ടാം ഭാഗം വരുന്ന ഈ അവസരത്തിൽ സീത എന്ന പരമ്പരയിലെ ആദ്യരാത്രി കണ്ടതിന് ശേഷം ഷാനുവിന്റെ ഭാര്യ അയച്ച വോയ്‌സ് മെസ്സേജ് ആണ് ചർച്ചയാകുന്നത്. ഫ്ളവേഴ്സിലെ ഒരുകോടി എന്ന പ്രോഗ്രാമിൽ ഷാനു തന്നെയാണ് ഈ കാര്യം തുറന്നു പറയുന്നത്. ആദ്യരാത്രി സീക്വന്‍സ് ടീവിയിൽ സംപ്രേഷണം ചെയ്‌തതും തൊട്ടടുത്ത നിമിഷം തന്റെ ഭാര്യയുടെ വോയ്‌സ് മെസ്സേജ് വന്നു “അയ്യട ഫസ്റ്റ് നൈറ്റ്… ഇങ്ങനെയാണോ ഫസ്റ്റ് നൈറ്റ്… കണ്ടാലും മതി” ഇങ്ങനെ ആയിരുന്നു അവളുടെ മെസേജ് എന്നാണ് ഷാനു പറയുന്നത്