‘സീ യു സൂൺ’ ഓൺലൈൻ ത്രില്ലർ… കൂടുതൽ സിനിമ വിശേഷങ്ങളിലേക്ക്..

ഈ ലോക്ക് ഡൗൺ കാലത്ത് പ്രേക്ഷകർക്കായി ഒരു ത്രില്ലർ മൂവി ഇ റക്കിയിരിക്കുകയാണ് സംവിധായകനായ മഹേഷ് നാരായണൻ. സീ യു സൂൺ എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത് . ആമസോൺ പ്രൈംമില്‍ ആണ് ചിത്രം റിലീസ് ചെയ്യുന്നത്.
പൂർണമായും ഐഫോണിൽ ആണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.

ഈ സിനിമ സെപ്റ്റംബർ ഒന്നിനാണ് ആമസോൺ പ്രൈംമില്‍ റിലീസ് ചെയ്യുക. ഓൺലൈൻ കാലത്തെ ത്രില്ലർ എന്ന് വേണമെങ്കിൽ ഈ സിനിമയെ വിശേഷിപ്പിക്കാം. ഫഹദ് ഫാസിലാണ് ചിത്രത്തിലെ നായകൻ.ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സീ യു സൂണ്‍.
ഇപ്പോൾ ചിത്രത്തിന് ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ലോക് ഡൗൺ കാലത്ത് ചിത്രീകരിച്ച സിനിമ എന്ന പ്രത്യേകതയും സി യു സൂണിനുണ്ട്.

ഹോളിവുഡ് സിനിമകൾ എന്നപോലെ ഒന്നര മണിക്കൂർ ദൈർഘ്യം മാത്രമേ ഈ ചിത്രത്തിനുള്ളൂ. ദർശന രാജേന്ദ്രൻ റോഷൻ മാത്യു എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.
ടേക്ക് ഓഫ്, മാലിക് എന്നീ ചിത്രങ്ങൾക്കുശേഷം മഹേഷ് നാരായണനും ഫഹദ് ഫാസിലും ഒന്നിക്കുന്ന ചിത്രമാണ് സീ യു സൂണ്‍. മാലിക് എന്ന സിനിമയുടെ ചിത്രീകരണം നടന്നുവരുന്ന സമയത്താണ് ലോക്ക്ഡോൺ പ്രഖ്യാപിക്കുന്നത്.

ഫഹദ് തന്നെയാണ് ചിത്രത്തിന്‍റെ നിർമ്മാണം. ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് ഗോപിസുന്ദർ ആണ്.
പത്ത് ദിവസത്തെ ഓണം ഉത്സവത്തിന്റെ സമാപനത്തോടനുബന്ധിച്ച് സീ യു സൂണ്‍ ചിത്രം സെപ്റ്റംബർ ഒന്നിന് ആമസോൺ പ്രൈം വീഡിയോയിൽ ആഗോളതലത്തിൽ അരങ്ങേറുന്നു.

We would like to show you notifications for the latest news and updates.
Dismiss
Allow Notifications