മലയ്ക്കോട്ടെ വാലിബൻ ഒരു ആഘോഷ ചിത്രം ആയിരിക്കും; തിരക്കധാകൃത്തിന്റെ വാക്കുകൾ… | Scriptwriter P.S Rafeeq About Malaikottai Valibhan Movie Malayalam

Scriptwriter P.S Rafeeq About Malaikottai Valibhan Movie Malayalam : പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് മോഹൻലാൽ ചിത്രം . ‘മലൈകോട്ടെ വാലിബൻ’ ആരംഭിക്കൻ ഒരുങ്ങുകയാണ് .ആമേൻ മൂവി മോൺസ്റ്ററി, മാക്സ് ലാബ് സിനിമാസ്, ജോൺ മേരി ക്രീയേറ്റീവ് ലിമിറ്റേഡും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ ചെമ്പോത്ത് സൈമൺ എന്ന ഗുസ്തികാരനായിട്ടാണ് മോഹൻലാൽ അഭിനയിക്കുന്നത് എന്നാണ് വന്നിരിക്കുന്ന റിപ്പോർട്ടുകൾ.

ദൃശ്യം 2, 12 ത് മാൻ എന്ന ചിത്രത്തിനു ശേഷം എത്തുന്ന മോഹൻലാൽ ചിത്രം എന്നതും ഐ എഫ് എഫ് കെ യിൽ പ്രശംസകൾ വാരികൂട്ടിയ നന്പകൽ നേരത്തു മയക്കത്തിനു ശേഷം മോഹൻലാലിനൊപ്പം ലിജോ ജോസ് പെല്ലിശ്ശേരി ഒരുമിക്കുന്ന ചിത്രം എന്നതും ചിത്രത്തിന് വളരെ വലിയ പബ്ലിസിറ്റി ആണ് നൽകിയിരിക്കുന്നത്. ഈ ചിത്രത്തിന്റെ പേരിനും ചിത്രത്തിലെ മോഹൻലാലിൻറെ കഥാപാത്രവും ഒരുപാട് സാദൃശ്യമുണ്ടെന്നും സംവിധായകൻ കൂട്ടിച്ചേർത്തു. ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച നിരവധി താരങ്ങളും സിനിമയുടെ ഭാഗമാകുന്നുണ്ട്.

ഇപോഴിതാ ആരാധകാർക് ആവേശം നൽകുന്ന വാർത്തയുമായി പടത്തിന്റെ റൈറ്റർ ഒരു ഇന്റർവ്യൂവിൽ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്. ഒരു മിത്ത് പ്രമേയമാക്കി ഒരുങ്ങുന്ന ചിത്രമാണിതെന്നും മോഹൻലാലിൻറെ ഒരു വൺ മാൻ ഷോ തന്നെയായിരിക്കും ചിത്രം എന്നും നിരവധി ആക്ഷൻ രംഗങ്ങൾ ചിത്രത്തിൽ ഉണ്ടെന്നും പറഞ്ഞു. ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ നിർവ്വ ഹിക്കുന്നത് കെജിഫ്, കാന്തര തുടങ്ങിയ ചിത്രങ്ങൾക് കൊറിയോഗ്രാഫി ഒരുക്കിയ വിക്രംമോർ ആണ്. ആന്ധ്രപ്രദേശ് , രാജസ്ഥാൻ തുടങ്ങിയ സ്ഥലങ്ങൾ ആണ് സിനിമയുടെ പ്രധാന ലൊക്കേഷനുകൾ. പി.എസ് റഫീക്കാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. ഛായാഗ്രഹണം മധു നീലകണ്ഠന്‍. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് 2023 ജനുവരി 10 നു ആരംഭിക്കും.

Rate this post