ഇത് മകൾ കൊണ്ടുവന്ന ഭാഗ്യം..!! ജീവിതത്തിലെ പുതിയ സന്തോഷം ആരാധകരുമായി പങ്കുവെച്ച് പ്രിയ താര ദമ്പതികൾ… | Saubhagya Venkitesh Happy News Malayalam

Saubhagya Venkitesh Happy News Malayalam : ടിക്ക് ടോക്ക് വീഡിയോകളിലൂടെ ശ്രദ്ധിക്കപ്പെട്ട മലയാളികളുടെ പ്രിയ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. നര്‍ത്തകിയും മലയാള സിനിമാ സീരിയൽ നടിയുമായ താര കല്യാണ്‍, വെങ്കിടേഷ് എന്നിവരാണ് മാതാപിതാക്കള്‍. ഡബ്‌സ്മാഷും ടിക്ക്‌ടോക്കുമെല്ലാം കേരളീയര്‍ക്ക് സുപരിചിതമാവുന്നത് സൗഭാഗ്യ വെങ്കിടേഷിലൂടെയായിരുന്നു. നര്‍ത്തകനും നടനുമായ അര്‍ജുനാണ് ഭര്‍ത്താവ്. അര്‍ജുനും പ്രേക്ഷകരുടെ പ്രിയങ്കരനാണ്. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു താരവും ശ്രദ്ധിക്കപ്പെട്ടത്.

പിന്നീട് മിനിസ്‌ക്രീനില്‍ നിന്ന് നല്ല അവസരങ്ങള്‍ തേടി എത്തുകയായിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരിയിലായിരുന്നു സൗഭാഗ്യയും അർജുൻ സോമശേഖറും തമ്മിലുള്ള വിവാഹം. പ്രണയ വിവാഹമായിരുന്നു ഇരുവരുടെയും. പത്ത് വര്‍ഷത്തിലേറെയായി അര്‍ജുനും സൗഭാഗ്യയും സുഹൃത്തുക്കളായിരുന്നു. അമ്മ താരാ കല്യാണ്‍ നടത്തുന്ന നൃത്തവിദ്യാലയത്തില്‍ വിദ്യാര്‍ത്ഥിയായിരുന്ന അർജുൻ, സൗഭാഗ്യയോടൊപ്പം നിരവധി വേദികളിൽ‌ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്.

സേഷ്യല്‍ മീഡിയയില്‍ സജീവമാണ് സൗഭാഗ്യയും ഭർത്താവ് അര്‍ജുനും. ഇവരുടെ വിശേഷങ്ങളും സന്തോഷങ്ങളുമെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. സൗഭാഗ്യയേയും അര്‍ജുനേയും പോലെ തന്നെ ഇരുവരുടെയം മകൾ സുദർശനയും പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. പ്രസവത്തിന് മുമ്പും ശേഷവുമുള്ള വിശേഷങ്ങള്‍ സൗഭാഗ്യ തുടര്‍ച്ചയായി പങ്കുവെച്ചിരുന്നു. ഇതൊക്കെ പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയായിരുന്നു.

ഇപ്പോഴിതാ ഇവരുടെ കുടുംബത്തിലേക്ക് പുതിയ ഒരു അതിഥി എത്തിയതിൻ്റെ വിശേഷമാണ് സൗഭാഗ്യ സോഷ്യൽ മീഡയയിലൂടെ പങ്കുവച്ചിരിക്കുന്നത്. താര ദമ്പതികൾ പുതുതായി മെഴ്സിഡസ് ബെൻസ് സ്വന്തമാക്കിയതിൻ്റെ വിശേഷമാണ് സൗഭാഗ്യ തൻ്റെ യൂട്യൂബ് ചാനലിലൂടെ ആരാധകരുമായി പങ്കുവച്ചത്. “പുതിയൊരു സന്തോഷം കൂടി, മകൾ സുദർശന കൊണ്ടുവന്ന ഭാഗ്യം” എന്ന കുറിപ്പോട് കൂടിയാണ് സൗഭാഗ്യ വീഡിയോ പങ്കുവെച്ചത്. നിരവധി ആരാധകരാണ് ഇവർക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്.

Rate this post