രോഗിയായ ഞാൻ ശയ്യയിൽ ആയിരുന്നു!! ശ്രീനിവാസനെ രക്ഷിച്ചത് മകനും ഭാര്യയും; തിരിച്ച് വരവ് ആഘോഷമാക്കി താര കുടുംബം; പിതിയ ചിത്രങ്ങൾ വൈറൽ… | Sathyan Anthikad Share Post About Sreenivasan Malayalam

Sathyan Anthikad Share Post About Sreenivasan Malayalam : മലയാള സിനിമാ ലോകത്തിന്റെ സ്വകാര്യ അഹങ്കാരവും എവർഗ്രീൻ താരങ്ങളിൽ ഒരാളുമാണല്ലോ പ്രേക്ഷകരുടെ പ്രിയപ്പെട്ട ശ്രീനിയേട്ടൻ. തന്റെ അഭിനയ വൈഭവം കൊണ്ടും രീതിക്കൊണ്ടും അന്നും ഇന്നും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ചുരുക്കം ചില താരങ്ങളിൽ ഒരാൾ കൂടിയാണ് ശ്രീനിവാസൻ. ഒരുവേള രോഗ ശയ്യയിലായിരുന്നുവെങ്കിലും ആരാധകരുടെയും സിനിമാ പ്രേമികളുടെയും ഉള്ളുരുകിയുള്ള പ്രാർത്ഥനയുടെ ഫലമായി സാധാരണ ജീവിതത്തിലേക്കും സിനിമാ തിരക്കുകളിലേക്കും അദ്ദേഹം മടങ്ങി വന്നത് ഏതൊരു പ്രേക്ഷകനും സന്തോഷം പകരുന്ന ഒന്നായിരുന്നു.

ജയലാൽ ദിവാകരന്റെ സംവിധാനത്തിൽ പുറത്തിറങ്ങാൻ ഇരിക്കുന്ന “കുറുക്കൻ” എന്ന സിനിമയുടെ തിരക്കിലാണ് താരമിപ്പോൾ. ശ്രീനിവാസന് പുറമേ മകൻ വിനീത് ശ്രീനിവാസനും ഷൈൻ ടോം ചാക്കോയും ഒന്നിക്കുന്ന ഈയൊരു ചിത്രം വൈകാതെ തന്നെ റിലീസിനെത്തും. എന്നാൽ ഇപ്പോഴിതാ സംവിധായകനായ സത്യൻ അന്തിക്കാട് ശ്രീനിവാസനെ കുറിച്ചും അദ്ദേഹത്തിന്റെ തിരിച്ചുവരവിനെ കുറിച്ചും സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച ഒരു കുറിപ്പാണ് ഏറെ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

കുറുക്കൻ എന്ന സിനിമയുടെ ലൊക്കേഷൻ സന്ദർശിച്ചപ്പോൾ താൻ നേരിട്ടറിഞ്ഞ കാര്യത്തെക്കുറിച്ചായിരുന്നു ശ്രീനിവാസനോടൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് സത്യൻ അന്തിക്കാട് എഴുതിയിരുന്നത്. ശ്രീനി ആ പഴയ ശ്രീനിയായി മാറി എന്നും എല്ലാത്തിനും നന്ദി പറയേണ്ടത് പുതിയ സിനിമയുടെ ശില്പികളോടും ശ്രീനിവാസിന്റെ ഭാര്യയായ വിമല ചേട്ടത്തിയോടുമാണ് എന്നും സത്യൻ അന്തിക്കാട് കുറിപ്പിൽ പറയുന്നുണ്ട്. “ശ്രീനിവാസന്റെ മൂർച്ചയുള്ള സംഭാഷണങ്ങളും പൊട്ടിച്ചിരിപ്പിക്കുന്ന തമാശകളും ഇനിയുമുണ്ടാകും. പവിഴമല്ലി വീണ്ടും പൂത്തുലയും” പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ അതു നടക്കുന്നു .

ശ്രീനി പഴയ ശ്രീനിയായി മാറി;എല്ലാ അർത്ഥത്തിലും. നന്ദി പറയേണ്ടത് പുതിയ സിനിമയുടെ ശിൽപികളോടും വിനീതിനോടും ഒരു നിമിഷംപോലും അരികിൽനിന്നു മാറി നിൽക്കാത്ത ശ്രീനിയുടെ സ്വന്തം വിമലയോടുമാണ്. പ്രാർത്ഥനകൾക്ക് ഫലമുണ്ടാകുമെന്ന് ഇനി വിശ്വസിച്ചേ പറ്റു” എന്ന സത്യൻ അന്തിക്കാടിന്റെ ഈയൊരു കുറിപ്പ് ക്ഷണനേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്തതോടെ നിരവധി പേരാണ് ആശംസകളും പ്രാർത്ഥനകളുമായി എത്തുന്നത്.

Rate this post