നീല പൊൻമാനെ എന്റെ നീല പൊൻമാനേ!! ക്രിസ്‌മസിനെ വരവേറ്റ് ജയസൂര്യയും സരിതയും; സി​ഗ്നേച്ചർ ഡിസൈനുമായി താരങ്ങൾ… | Saritha Jayasurya Christmas Mode In Blue Malayalam

Saritha Jayasurya Christmas Mode In Blue Malayalam : മലയാള സിനിമയിൽ രണ്ട് ദശാബ്ദമായി നിറഞ്ഞു നിൽക്കുന്ന പ്രതിഭയാണ് ജയസൂര്യ. വിജയ പരാജയങ്ങളിലൂടെയും വ്യത്യസ്ത പ്രമേയങ്ങളിലൂടെയും ജയസൂര്യ മലയാളത്തിൽ തിരക്കുള്ള താരമായി മാറിയത് വളരെ കുറഞ്ഞ കാലം കൊണ്ടാണ്. അഭിനേതാവിന് പുറമേ ഒരു പാട്ടുകാരനും, നിർമ്മാതാവും കൂടിയാണ് ഇദ്ദേഹം. ഒരു ഫാമിലി മാൻ കൂടിയായ താരത്തിന്റെ കുടുംബ വിശേഷങ്ങളും ആരാധകർക്ക് പ്രിയപ്പെട്ടതാണ്.

സരിത ജയസൂര്യ ഡിസൈൻ സ്റ്റുഡിയോ എന്ന വലിയ കമ്പനിയുടെ അമരക്കാരിയാണ് ഭാര്യ സരിത. സെലിബ്രിറ്റീസ് ഉൾപ്പെടെ വലിയൊരു വിഭാ​ഗം ആളുകൾ ഫോളോ ചെയ്യുന്ന ഡിസൈനർ ബുട്ടീക്കാണിത്. മാത്രമല്ല വ്യത്യസ്തങ്ങളായ കളക്ഷനാണ് മറ്റു ബുട്ടീക്കുകളിൽ നിന്ന് സരിത ജയസൂര്യയെ വ്യത്യസ്തമാക്കുന്നത്. ഇപ്പോൾ ഇരുവരും ഒരുമിച്ച് നിൽക്കുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ തരം​ഗമാവുന്നത്.

നീല നിറത്തിലുള്ള ഓമ്പ്രെ ഷെയ്ഡുള്ള ലിനൻ കുർത്തയും മുണ്ടും ധരിച്ചാണ് ചിത്രത്തിൽ ജയസൂര്യ പ്രത്യക്ഷപ്പെട്ടത്. നീല നിറത്തിലുള്ള വാച്ചും രുദ്രാക്ഷവുമാണ് ജയസൂര്യയുടെ കൈയിലുള്ളത്. ഒപ്പം അജ്റഖ് പ്രിന്റിൽ നീല നിറത്തിലുള്ള സിൽക്ക് സാരിയുടുത്ത് സരിതയും ഉണ്ട്. രണ്ട് ഷെയ്ഡിലുള്ള നീല നിറത്തിലുള്ള ഡിസൈൻ കണ്ണിന് കുളിർമയേകുന്നു. ഇവരുടെ തന്നെ സി​ഗ്നേച്ചർ ഡിസൈനുകളിലാണ് പൊതു പരിപാടികളിലും മറ്റു പരിപാടികളിലും ജയസൂര്യയെ കാണാറുള്ളത്.

ഇരുവരും ഒന്നിച്ചുള്ള ഫാമിലി ചിത്രങ്ങളിലും സ്വന്തം ഡിസൈൻ ചെയ്ത വസ്ത്രങ്ങളാണ് ധരിക്കാറുള്ളത്. കോട്ടയത്ത് നടക്കുന്ന ക്രിസ്മസ് സെയ്ലിന്റെ ഭാ​ഗമായി എടുത്ത ഫോട്ടോഷൂട്ടാണ് സരിത ജയസൂര്യ പങ്കുവെച്ചത്. ഡിസംബർ 3, 4 തിയ്യതികളിലായി നടക്കുന്ന സെയ്ൽ ഇതിനോടകം ശ്രദ്ധ നേടി. പ്രേക്ഷകരുടെ ഇഷ്ട ജോഡികളാണ് ഇരുവരും. നാദിർഷ സംവിധാനം ചെയ്ത ഈഷോ എന്ന ചിത്രമാണ് ജയസൂര്യയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. ഇപ്പോൾ കടമറ്റത്ത് കത്തനാർ എന്ന ബി​ഗ് ബഡ്ജറ്റ് ചിത്രത്തിന്റെ തിരക്കിലാണ് താരം.

Rate this post