എച്ചി അപ്പച്ചിയുടെ മുഖത്ത് അപ്പുവിന്റെ കയ്യടയാളം..!!😮😮 മാസ് മറുപടിയുമായി അപ്പച്ചി രംഗത്ത്…🔥🔥 പറഞ്ഞത് കേട്ടോ..!!👌👆

എച്ചി അപ്പച്ചിയുടെ മുഖത്ത് അപ്പുവിന്റെ കയ്യടയാളം..!!😮😮 മാസ് മറുപടിയുമായി അപ്പച്ചി രംഗത്ത്…🔥🔥 പറഞ്ഞത് കേട്ടോ..!!👌👆 പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ട ടെലിവിഷൻ പരമ്പരയാണ് സാന്ത്വനം. ഒരു സാധാരണ കുടുംബത്തിന്റെ കഥയാണ് സാന്ത്വനം പറയുന്നത്. ബാലനും ദേവിയും ജീവിക്കുന്നത് തന്നെ അവരുടെ അനുജന്മാർക്ക് വേണ്ടിയാണ്. ഒരുമയോടെ മുന്നോട്ടുപോകുന്ന സ്നേഹസാന്ത്വനത്തെ പിരിക്കാനാണ് ലച്ചു അപ്പച്ചിയുടെ കടന്നുവരവ്.

അഞ്ജലിയെയും അപ്പുവിനെയും തമ്മിൽ പിരിക്കുക വഴി ലച്ചു അപ്പച്ചി അവരുടെ ലക്ഷ്യത്തിലേക്ക് നടന്നടുക്കുകയാണ്. നടി സരിത ബാലകൃഷ്ണനാണ് ലച്ചു അപ്പച്ചി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. താൻ അവതരിപ്പിക്കുന്ന ലച്ചു അപ്പച്ചി എന്ന കഥാപാത്രത്തോട് പ്രേക്ഷകർക്കെല്ലാം വെറുപ്പാണെന്ന് തനിക്കറിയാമെന്നും താൻ ഉടൻ തന്നെ സാന്ത്വനം വീട്ടിൽ നിന്നും പോയിക്കോളാം എന്നും പറഞ്ഞുകൊണ്ട് ഇതിനുമുൻപ് തന്റെ യൂ ടൂബ് ചാനലിലൂടെ വിശേഷങ്ങൾ പങ്കുവെച്ച് സരിത എത്തിയിരുന്നു. ഇപ്പോഴിതാ ഒരു യൂ ടൂബ് ചാനലിലൂടെ ലച്ചു അപ്പച്ചിയായി തന്നെയെത്തി പ്രേക്ഷകരുടെ കമ്മന്റുകൾക്ക് മറുപടി നൽകുകയാണ് സരിത.

ഇതൊക്കെ ഏതെങ്കിലും വീട്ടിൽ നടക്കുന്നതാണോ എന്ന പ്രേക്ഷകന്റെ ചോദ്യമുൾപ്പെടെ ഒട്ടേറെ കുടുക്ക് കമ്മന്റുകളാണ് ലച്ചുവിനെത്തേടിയെത്തിയത്. എച്ചി അപ്പച്ചി സാന്ത്വനം വീട്ടിൽ കറന്റ് ചാർജും വീട്ടുചിലവും കൂടിക്കൊടുത്താൽ നന്നായിരുന്നു എന്ന് ഒരു പ്രേക്ഷകൻ പറയുന്നുണ്ട്. എന്നാൽ സാന്ത്വനം വീട്ടുകാർ വലിയ മഹാമനസ്കത ഉള്ളവരാണെന്നും അവർ താൻ എന്ത് കൊടുത്താലും വാങ്ങില്ലെന്നും പറയുകയാണ് ലച്ചു. സാന്ത്വനം വീട് കലക്കാൻ വന്ന പോത്തിനോട് വേദമോതിയിട്ട് അഞ്ജലിക്ക് എന്തായിരുന്നു കാര്യം എന്ന് ഒരു പ്രേക്ഷകൻ കമ്മന്റ് ചെയ്തിട്ടുണ്ട്. അത് ശരിയാ, പോത്തിനോട് വേദമോതിയിട്ട് എന്താ കാര്യം എന്നാണ് ലച്ചുവിന്റെ മറുപടി.

“ഈ അപ്പച്ചി പെട്ടിയും പാണ്ടവും എടുത്ത് പോകുന്നത് കാണാൻ കട്ട വെയിറ്റിങ്” എന്ന് ഒരാൾ കമ്മന്റ് ചെയ്തിട്ടുണ്ട്. ലച്ചു അപ്പച്ചി ശരിക്കും പെട്ടിയൊക്കെ പാക്ക് ചെയ്ത് വെച്ചിരിക്കുകയാണ്. ഏത് നിമിഷവും പോകാൻ തയ്യാറാണ് എന്നാണ് ലച്ചു അപ്പച്ചി മറുപടിയായി പറയുന്നത്. മറ്റൊരു പ്രേക്ഷകൻ കമ്മന്റ് ചെയ്തിരിക്കുന്നത് ലച്ചുവിന്റെ മുഖത്ത് അപ്പുവിന്റെ കയ്യടയാളം കാണാൻ ഞങ്ങൾ കാത്തിരിക്കുന്നു എന്നാണ്. അങ്ങനെ പറയുന്നത് ശരിയായില്ല എന്നാണ് ലച്ചുവിന്റെ മറുപടി. എന്തായാലും യൂ ടൂബ് ചാനലിൽ പ്രേക്ഷകരുടെ പ്രിയതാരം ലച്ചുവായി തന്നെ എത്തിയതിൽ കൗതുകം പൂണ്ടിരിക്കുകയാണ് പ്രേക്ഷകർ.