ശരത് കുമാറിന്റെ പിറന്നാള്‍ ആഘോഷ ചിത്രം പങ്കുവച്ച് രാധിക…!

നടന്‍, രാഷ്ട്രീയ പ്രവര്‍ത്തകനായൊക്കെ ആരാധകര്‍ക്കും സുപരിചിതനായ താരമാണ് ശരത് കുമാര്‍. ഇന്ന് തന്റെ പിറന്നാള്‍ ആഘോഷിക്കുകയാണ് താരം. താരത്തിന് ആശംസകള്‍ അറിയിക്കുകയാണ് താരലോകവും ആരാധകരും. ആശംസ അറിയിച്ച ഭാര്യ രംഗത്ത് രാധികയും എത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച ചിത്രങ്ങള്‍ക്കൊപ്പമാണ് രാധിക ആശംസകള്‍ അറിയിച്ചത്. ഇതോടെ ഇരുവരുടെയും പ്രണയകഥയും വിവാഹങ്ങളുമെല്ലാം വീണ്ടും ചര്‍ച്ചയാവുകയാണ്.

മകൻ രാഹുലിനോടൊപ്പമാണ് ശരത്തും രാധികയും പിറന്നാളാഘോഷിക്കുന്നത്. കേക്ക് മുറിച്ച് ലളിതമായ രീതിയിൽ ആയിരുന്നു ആഘോഷം. കേക്ക് മുറിക്കുന്ന സമയത്ത് ശരത്തിനെ കെട്ടിപിടിച്ചു നിൽക്കുന്ന ഫോട്ടോയാണ് രാധിക പങ്കുവെച്ചത്. ഞങ്ങളുടെ യഥാർത്ഥ ശരത്കുമാർ എന്ന ക്യാപ്ഷൻ ആയിരുന്നു പോസ്റ്റിനു നൽകിയിരുന്നത്.

തമിഴിലെ മുൻനിര താര ദമ്പതിമാരാണ് ശരത്കുമാറും രാധികയും. 2001 ആണ് ഇരുവരും വിവാഹിതരാവുന്നത്. വിവാഹശേഷം ശരത്ത് സിനിമകളിലും രാധിക ടെലിവിഷനുകളിലും നിറഞ്ഞുനിന്നു. ശരത്തിന്റെ മകൾ വരലക്ഷ്മി ശരത്കുമാർ തെലുങ്കിലെ ശ്രദ്ധേയയായ അഭിനയത്രിയാണ്. സിനിമയിൽ സ്വന്തമായ ഒരു സ്ഥാനം നേടിയെടുക്കാൻ വരലക്ഷ്മിക്ക് കഴിഞ്ഞിട്ടുണ്ട്.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.