എല്ലാം പെട്ടന്നാരുന്നു..!!😱😳 സുഹൃത്തുമായി വിവാഹം നടന്നതിനെപ്പറ്റി ശരണ്യയുടെ വാക്കുകൾ…😲👆

എല്ലാം പെട്ടന്നാരുന്നു..!!😱😳 സുഹൃത്തുമായി വിവാഹം നടന്നതിനെപ്പറ്റി ശരണ്യയുടെ വാക്കുകൾ…😲 മലയാളികൾക്ക് സ്വന്തം കുടുംബത്തിലെ അംഗത്തെ പോലെ സുപരിചിതയാണ് ശരണ്യ മോഹൻ. ബാലതാരമായി സിനിമയിലെത്തിയ താരം മലയാളത്തില്‍ മാത്രമല്ല തമിഴ് സിനിമകളിലും സജീവമായി തുടരുന്നതിനിടയിലായിരുന്നു വിവാഹം. പിന്നീട് അഭിനയരംഗത്തു നിന്നും ഇടവേള എടുത്ത താരം പക്ഷേ സോഷ്യൽ മീഡിയയിൽ നിറഞ്ഞ സാന്നിധ്യമാണ് ഭർത്താവിനും മക്കൾക്കും ഒപ്പം ഇൻസ്റ്റഗ്രാമിലൂടെ പ്രത്യക്ഷപ്പെടുന്ന താരം തന്റെ വിവാഹത്തെക്കുറിച്ചും അത് നടന്നതിനെപ്പറ്റിയും എല്ലാം ഒരു സ്റ്റേജ് ഷോയ്ക്കിടെ വ്യക്തമാക്കിയിരുന്നു.

ഇപ്പോഴിതാ തന്റെ വിവാഹത്തെക്കുറിച്ചുളള ശരണ്യയുടെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ശരണ്യയുടെ സുഹൃത്തായിരുന്ന അരവിന്ദ് കൃഷ്ണയാണ് ശരണ്യയെ വിവാഹം ചെയ്തത്. നീണ്ട ഏഴ് വര്‍ഷത്തെ സൗഹൃദത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. ശരണ്യയുടെ വാക്കുകൾ ഇങ്ങനെയാണ് തനിക്ക് വിവാഹാലോചന നടക്കുന്ന സമയത്ത് തന്നെയാണ് സുഹൃത്തായ അരവിന്ദിനും വിവാഹാലോചന നടന്നത്.

തികച്ചും കലാ കുടുംബമാണ് തന്റെതെന്നും അതുകൊണ്ട് തന്നെ തന്നെയും കുടുംബത്തെയും മനസ്സിലാക്കാൻ കഴിയുന്ന ഒരാളായിരിക്കണം തന്റെ ഭർത്താവായി വരുന്നതെന്നും ശരണ്യയ്ക്ക് ഒരു ആഗ്രഹം ഉണ്ടായിരുന്നു എന്നും താരം പറയുന്നുണ്ട്. അങ്ങനെ ഒരു ഭാഗത്ത് വിവാഹ ആലോചനകള്‍ നടക്കുന്നതിനിടെ ഒരു ദിവസം താനും അരവിന്ദും കണ്ടു എന്നും പരസ്പരം വിവാഹ ആലോചനകളെപ്പറ്റി ചോദിച്ചുവെന്നും താരം പറഞ്ഞു.

അന്ന് തിരിച്ചു വീട്ടിലെത്തിയപ്പോള്‍ ശരണ്യയെ തേടി അരവിന്ദിന്റെ മെസേജ് എത്തുകയായിരുന്നു. ‘എങ്കില്‍ പിന്നെ ഞാന്‍ തന്നെ ശരണ്യയെ വിവാഹം ചെയ്താലോ’ എന്നായിരുന്നു അന്ന് അരവിന്ദിന്റെ മെസേജ്. കുഴപ്പമില്ല, പക്ഷെ അച്ഛന്റെയും അമ്മയുടെയും എല്ലാം സമ്മതത്തോടെയും അനുഗ്രഹത്തോടെയും ആയിരിക്കണം എന്നായിരുന്നു താൻ മറുപടി നൽകിയത് എന്നും പിന്നീട് എല്ലാം ഒറ്റ മാസം കൊണ്ട് നടന്നതാണന്നും താരം വ്യക്തമാക്കി. ശരണ്യയുടെ വിവാഹ കഥ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മറി കഴിഞ്ഞു.