ഇത് വേറെ ലെവൽ ആഘോഷം!! രണ്ടാം വിവാഹ വാർഷികം കളറാക്കി കുടുംബവിളക്ക് വേദിക; ശരണ്യ ഒരേ പൊളി എന്ന് ആരാധകർ… | Saranya Anand Wedding Celebration
Saranya Anand Wedding Celebration : കുടുംബ വിളക്ക് എന്ന പരമ്പരയിലെ പ്രധാന കഥാപാത്രമാണ് വേദിക.പത്രത്തെ കൈകാര്യം ചെയ്യുന്നത് ശരണ്യ ആനന്ദാണ്. സുമിത്രയുടെ ഭര്‍ത്താവിനെ തട്ടിയെടുത്ത് നിരന്തരം പ്രശ്നങ്ങൾ മാത്രം ചെയ്യുന്ന വേദിക എന്ന കഥാപാത്രത്തെ അറിയാത്ത മലയാള ടെലിവിഷൻ പ്രേക്ഷകർ ഉണ്ടാവില്ല. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ശരണ്യയ്ക്ക് വേദികയുമായി യാതൊരു ബന്ധവും ഇല്ല എന്ന് നടിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ കണ്ടാല്‍ തന്നെ മനസ്സിലാവുന്നു.
2020 നവംബര്‍ 4 ന് ആയിരുന്നു ശരണ്യയുടെയും മനേഷിന്റെയും വിവാഹം നടന്നത്. നീണ്ട കാലം സുഹൃത്തുക്കളായിരുന്നു മനേഷും ശരണ്യയും. ഭര്‍ത്താവുമായുള്ള തന്റെ ബന്ധത്തിന്റെ അത്രയധികം സന്തോഷവതിയാണെന്നാണ് വേദിക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുന്നത്. ഇപ്പോഴിതാ രണ്ടാം വിവാഹ വാര്‍ഷകത്തോട് അനുബന്ധിച്ച് പങ്കുവച്ച പോസ്റ്റ് ആണ് ആരാധകർക്കിടയിൽ വൈറലാവുന്നത് . മനോഹരമായ രണ്ട് ചിത്രങ്ങള്‍ക്കൊപ്പമാണ് ശരണ്യയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.

ഏറ്റവും ഇഷ്ടപ്പെട്ട വ്യക്തിയെ തന്റെ ജീവിത പങ്കാളിയായി തിരഞ്ഞെടുക്കാന്‍ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം, ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവതിയാണ് താനിപ്പോൽ എന്ന് ശരണ്യ ആനന്ദ് പറയുന്നു. രണ്ടാം വിവാഹ വാര്‍ഷികത്തിന്റെ സന്തോഷം ഭർത്താവ് മനേഷും തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്..രണ്ട് വര്‍ഷങ്ങള്‍ പൂര്‍ത്തിയായി. ഇനി നമ്മള് ഒരുമിച്ചുള്ള വരാനിരിയ്ക്കുന്ന വര്‍ഷങ്ങള്‍ സങ്കല്പിയ്ക്കുന്നതിനെക്കാള് സന്തോഷവും സംതൃപ്തിയും മാത്രമാണ് സമ്മാനിക്കുക എന്നും മറ്റൊന്നും എനിക്ക് അവ സമ്മാനിക്കുന്നില്ല എന്നുമാണ് ശരണ്യ ആരാധകരോട് പറയുന്നത്.
ഞാന്‍ നിന്നെ സ്നേഹിയ്ക്കുന്നു, ജീവിത കാലം മുഴുവന്‍ ഓരോ ദിവസവും നിന്നെ സ്നേഹിയ്ക്കും എന്ന് ഞാന്‍ ഉറപ്പ് നല്‍കുകയും ചെയ്യുന്നു . നിന്നെ ഞാൻ വിശ്വസിയ്ക്കും എന്ന് ഉറപ്പ് നല്കുന്നു. ചെറുതും വലുതുമായ എല്ലാ കാര്യങ്ങളിലും , എല്ലാ ഉയര്‍ച്ച താഴ്ചകളിലും നല്ലതും ചീത്തയുമായ എല്ലാത്തിലും ഞാന്‍ നിന്നോടൊപ്പം തന്നെ ഉണ്ടാവും. നമ്മള് ഒരുമിച്ച് നിന്നാല്‍ മറികടക്കാന്‍ കഴിയാത്ത ഒരു വെല്ലുവിളികളും ഇന്ന് ഇവിടെ ഇല്ല – എന്ന് ശരണ്യ ചിത്രത്തിന് താഴെ കുറിച്ചു .ഗുരുവായൂര്‍ അമ്പലത്തില്‍ വച്ച് നടന്ന വിവാഹത്തിന്റെ മനോഹരമായ വീഡിയോ ആണ് മനേഷ് വിവാഹ വാർഷികത്തിനോട് അനുബന്ധിച്ച് തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്.
View this post on Instagram