മണലാരണ്യങ്ങളിൽ മണൽ പറത്തി കുടുംബവിളക്ക് താരം ശരണ്യ … | Saranya Anand Stunning Photos From Desert Goes Viral

Saranya Anand Stunning Photos From Desert Goes Viral : ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപരമ്പരയാണ് ഏഷ്യാനെറ്റിലെ കുടുംബവിളക്ക്. കുടുംബവിളക്കിൽ പ്രേക്ഷകർ ഏറ്റവുമധികം വെറുക്കുന്ന കഥാപാത്രമാണ് നടി ശരണ്യ ആനന്ദ് അവതരിപ്പിക്കുന്ന വേദിക. വേദികയായി തകർത്തഭിനയിക്കുന്ന നടി ശരണ്യ സിനിമയിൽ നിന്ന് സീരിയലിലേക്ക് കടന്നുവന്ന താരമാണ്. വേദികയോട് പ്രേക്ഷകർക്ക് ഏറെ വെറുപ്പാണെങ്കിലും ശരണ്യക്ക് സോഷ്യൽ മീഡിയയിലുൾപ്പെടെ ഒട്ടേറെ ആരാധകരാണുള്ളത്. നായികയെ ശക്തമാക്കണെമെങ്കിൽ ഏത് കഥയിലും വില്ലത്തിമാർ ശക്തമായല്ലേ പറ്റൂ എന്നാണ് തന്റെ കഥാപാത്രത്തിന്റെ വില്ലത്തരങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ ശരണ്യ ഒരിക്കൽ നൽകിയ മറുപടി.

വേദിക എന്ന കഥാപാത്രമായെത്തുന്ന മൂന്നാമത്തെ അഭിനേത്രിയാണ് ശരണ്യ. നൃത്തത്തിലും തന്റെ മികവ് തെളിയിച്ചിട്ടുള്ള ശരണ്യ സ്റ്റേജ് ഷോകളിലും തിളങ്ങുന്ന താരമാണ്. കുടുംബവിളക്കിൽ എത്തിയതിന് ശേഷമായിരുന്നു താരത്തിന്റെ വിവാഹം. മനേഷ് രാജൻ നായരാണ് ശരണ്യയെ തന്റെ നല്ല പാതിയാക്കിയത്. കോവിഡ് സമയത്തായിരുന്നു താരത്തിന്റെ വിവാഹം. ആകാശഗംഗ 2, മാമാങ്കം, പ്രേതം തുടങ്ങിയ സിനിമകളിലെല്ലാം തിളങ്ങിയ താരം സീരിയലിൽ എത്തിയപ്പോഴും പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു.

Saranya Anand Stunning Photos From Desert Goes Viral
Saranya Anand Stunning Photos From Desert Goes Viral

ഫാഷൻ ഡിസൈനറും കൊറിയോഗ്രാഫറും മോഡലുമായ ശരണ്യ മനീഷിനൊപ്പം പങ്കെടുക്കുന്ന ഷോകളെല്ലാം പ്രേക്ഷകർ ഏറെ കൗതുകത്തോടെയാണ് കാണാറുള്ളത്. തങ്ങളുടേത് ഒരു അറേഞ്ചഡ് മാര്യേജ് ആയിരുന്നെന്നും തന്റെ പ്രൊഫഷനെ നന്നായി മനസിലാക്കുന്ന ഒരാളാണ് മനേഷ് എന്നും ശരണ്യ അഭിമുഖങ്ങളിൽ പറയാറുണ്ട്. വിവാഹശേഷം തന്നെ പൂർണമായും ഒരു ഭാര്യയായി കിട്ടില്ലെന്ന് തുറന്ന് പറഞ്ഞിരുന്നു. മുഴുവൻ സമയവും കൂടെയുള്ള ഒരു ഭാര്യയായി പ്രതീക്ഷിക്കരുതെന്നാണ് അന്ന് പറഞ്ഞത്. അതിന് മനേഷ് നൽകിയ മറുപടി കേട്ട് ഞെട്ടിപ്പോയെന്നാണ് ശരണ്യ പറയുന്നത്.

കുറഞ്ഞത് മൂന്ന് വർഷമെങ്കിലും മറ്റെല്ലാം മറന്ന് കരിയറിൽ മാത്രം ശ്രദ്ധിക്കണം. അതായിരുന്നു മനേഷിന്റെ ഡിമാൻഡ്. അത് കേട്ടപ്പോൾ ശരിക്കും സന്തോഷമായി. ഗുജറാത്തിലായിരുന്നു ശരണ്യ ജനിച്ചതും വളർന്നതും. കേരളത്തിൽ അടൂരാണ് ശരണ്യയുടെ നാട്. നാഗ്പൂരില്‍ ജനിച്ച് വളര്‍ന്ന മലയാളിപ്പയ്യനെ ജീവിതപങ്കാളിയാക്കിയ ശരണ്യ മനേഷുമായി ആദ്യം ഫോണിൽ സംസാരിക്കുമ്പോൾ ഹിന്ദിക്കാരനാണോ എന്ന് തെറ്റിദ്ധരിച്ചുവത്രെ. എന്തായാലും പുതിയ തന്ത്രങ്ങളും കുതന്ത്രങ്ങളുമായി കുടുംബവിളക്കിൽ ശക്തമാകുകയാണ് ശരണ്യയുടെ വേദിക എന്ന കഥാപാത്രം.

=”
Rate this post