
റിസൾട്ട് വന്നപ്പോൾ 10 A പ്ലസ്.!! വാഹന അപകടത്തിൽ ജീവൻ നഷ്ടമായി; വിജയ തിളക്കത്തിൽ വേദനയായി സാരംഗ്.!! | Sarang Full A Plus Malayalam
Sarang Full A Plus Malayalam : ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷ ഫലം പ്രഖ്യാപിച്ചു. ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ 99.70 ആണ് വിജയ ശതമാനം. ഇന്ന് നടന്ന ഫല പ്രഖ്യാപനത്തിൽ പല സന്തോഷങ്ങൾ നിറഞ്ഞു നിന്നും എങ്കിലും വേദനയായി മാറിയത് മറ്റാരും അല്ല നമ്മളെ എല്ലാം വിട്ടുപിരിഞ്ഞ പത്താം ക്ലാസ് വിദ്യാർഥി സാരംഗ് തന്നെയാണ്.
അടുത്തിടെ അപകടത്തിൽ മ രിച്ച പത്താം ക്ലാസ് വിദ്യാർഥി സാരംഗ് റിസൾട്ട് വന്നപ്പോൾ നേടിയത് 10 എ പ്ലസ് നേട്ടം. ഇത്തവണ പരീക്ഷയിൽ 122913 എന്നുള്ള രജിസ്റ്റർ നമ്പറിൽ പരീക്ഷ എഴുതിയ സാരംഗ് ഗ്രേസ് മാർക്ക് ഇല്ലാതെ തന്നെ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. 10 എ പ്ലസ് നേടി തന്റെ വീട്ടുകാരുടെ അടക്കം സ്വപ്നം പൂർത്തിയാക്കിയ സാരഗ് പക്ഷെ ഈ അഭിമാന നേട്ട സമയം ഈ ലോകത്തിൽ ഇല്ലാത്തത് എല്ലാവരിലും ഒരിക്കൽ കൂടി വേദനയായി മാറി.

അതേസമയം കരവാരം വഞ്ചിയൂർ നടക്കാപറമ്പ് നികുഞ്ജത്തിൽഅച്ഛൻ ബനീഷ് കുമാറിന്റെയുംഅമ്മ രജനിയുടെയും മകനായ സാരംഗ് വാഹനാപാകടത്തിൽപ്പെട്ട് തീവ്രമായ ചികിത്സയിലായിരുന്നു. പക്ഷെ വിധി സാരംഗിന് സമ്മാനിച്ചത് മരണമാണ്. ആറ്റിങ്ങൽ ബോയ്സ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായിരുന്നു സാരംഗ്. മരണ ശേഷം സാരംഗിന്‍റെ അവയവങ്ങൾ 6 പേർക്ക് ആണ് ഉപകാരമായി മാറിയത്.
വീട്ടുകാർ സമ്മതം പ്രകാരം അവയവങ്ങൾ 6 പേർക്കായി ദാനം ചെയ്തു. സാരംഗ് പരീക്ഷ റിസൾട്ട് പ്രഖ്യാപിക്കവെ മന്ത്രി ശിവൻകുട്ടിയും വൈകാരികമായി ആണ് സംസാരം പൂർത്തിയാക്കിയത്. കേരളത്തിലെ കുട്ടികൾക്ക് എല്ലാം തന്നെ വളരെ ഏറെ ഊർജവും കൂടാതെ പ്രേരണയും നൽകുന്നതാണ് സാരംഗിന്റെ എന്നും മന്ത്രി പറഞ്ഞു. സാരംഗിനെ ഓർത്ത് വിതുമ്പുന്ന മന്ത്രിയെയും കാണാൻ കഴിഞ്ഞു.