സേതുവിനോട് ശിവൻ ചെയ്തതതിന് കണക്കു ചോദിച്ചു ജയന്തി; ശിവനെ വീണ്ടും ശകാരിച്ചു അഞ്ജലി… | Santwanam Today’s Episode 9/1/2023 Malayalam

Santwanam Today’s Episode 9/1/2023 Malayalam : ശിവനും അഞ്ജലിക്കുമിടയിൽ ഇതെന്തുപറ്റി എന്ന ചോദ്യവുമായി മലയാളം ടെലിവിഷൻ പ്രേക്ഷകർ. മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട കുടുംബപരമ്പരയായ സാന്ത്വനത്തിൽ ശിവനും അഞ്ജലിക്കും ഇടയിൽ സ്നേഹം വഴിമാറി കലഹത്തിന്റെയും പിണക്കത്തിന്റെയും നാളുകൾ വന്നുചേരുമ്പോൾ ഇനി സാന്ത്വനം വീട്ടിൽ നടക്കാൻ പോകുന്നത് എന്തൊക്കെയാണെന്നറിയാൻ വളരെ അധികം ആകാംക്ഷയുണ്ട് പ്രേക്ഷകർക്കും. ശിവനും അഞ്‌ജലിയും തമ്മിൽ പിണങ്ങിയത് പ്രേക്ഷകരെ വളരെയധികം വിഷമത്തിലാക്കിയ കാര്യമാണ്.

പക്ഷേ ആ പിണക്കത്തിന് ഉടൻ ഒരു ഒടുക്കം ഉണ്ടാകും എന്ന പ്രതീക്ഷയോടെ സാന്ത്വനത്തിന്റെ അടുത്ത എപ്പിസോഡുകൾ വരാനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. ശിവൻ, എംഎൽഎയുടെ അനിയനുമായി സേതുവിന് വേണ്ടി അടി ഉണ്ടാക്കുകയും ഇതിന്റെ പേരിൽ അഞ്ജലി ശിവനുമായി വഴക്കിട്ട് പിണങ്ങിനിൽക്കുകയും ചെയ്യുന്നു. ശിവാഞ്ജലിമാർക്കിടയിലുള്ള ഈ പിണക്കം അധികനാൾ നീണ്ടുനിൽക്കാതെ പെട്ടെന്ന് തന്നെ ഇരുവരും ഇണങ്ങി വീണ്ടും സ്നേഹത്തോടെ ജീവിക്കുന്നത് കാണാൻ വേണ്ടി പ്രേക്ഷകർ കാത്തിരിക്കുകയാണ്.

വരും എപ്പിസോഡുകളിൽ എല്ലാ പ്രശ്നങ്ങളും പറഞ്ഞ് പരിഹരിച്ച് രണ്ടുപേരും ഒത്തൊരുമയോടെ മുന്നോട്ടുപോകുന്നത് കാണാൻ പ്രേക്ഷകർ കാത്തിരിക്കുകയാണ്.
ആ കാഴ്ച കാണുന്നതിന് മുമ്പ് തന്നെ വലിയൊരു കലഹം അഞ്ജലിയുടെയും ശിവന്റെയും ഇടയിൽ നടക്കുന്നുമുണ്ട്. അഞ്ജലിയുടെ വാക്കുകേട്ട് വേറൊരാളായി ജീവിക്കാൻ തന്നെക്കൊണ്ട് കഴിയില്ല എന്നാണ് ശിവൻ പറഞ്ഞത്.
ഇരുവരും പരസ്പരം സ്നേഹിച്ചുതുടങ്ങിയപ്പോൾ തന്നെ അവരുടെ ജീവിതത്തിലേക്ക് ഇത്തരം പ്രശ്നങ്ങൾ വന്നുകയറുന്നത് വളരെ കഷ്ടമുള്ള കാര്യമാണെന്ന് സാന്ത്വനത്തിന്റെ സ്ഥിരം പ്രേക്ഷകർ പറയുന്നുമുണ്ട്.

സാന്ത്വനം കാണുന്നത് തന്നെ അഞ്ജലിയെയും ശിവനെയും കാണാൻ വേണ്ടിയാണ്, പക്ഷേ അവർ തമ്മിൽ ഇങ്ങനെ പിണങ്ങി അകന്നുനിന്നാൽ ഇനി സാന്ത്വനം കാണുന്നത് എന്തിനാണ് എന്നാണ് പ്രേക്ഷകരുടെ ചോദ്യം. വരും എപ്പിസോഡുകളിൽ പ്രേക്ഷകർ കാണാനിരിക്കുന്നത് ശിവാഞ്ജലിമാർ തമ്മിലുള്ള പ്രശ്നപരിഹാരമോ അതോ പ്രശ്നങ്ങൾ വീണ്ടും ഗുരുതരമാവുന്ന കാഴ്ചയോ എന്നുള്ളത് ഒരു ചോദ്യമാണ്. ഈ വലിയ ചോദ്യത്തിന്റെ ഉത്തരത്തിനായി വരും എപ്പിസോഡുകൾക്ക് വേണ്ടി കാത്തിരിക്കാം.

Rate this post