പഠിക്കാൻ പറഞ്ഞു ശിവേട്ടനെ ഇടം വലം തിരിയാൻ സമ്മതിക്കാതെ അഞ്ജു; ശിവാജ്ഞലി കള്ളത്തരങ്ങൾ പൊക്കി ഹരിയേട്ടൻ… | Santhwanam Today’s Episode 7/12/2022 Malayalam

Santhwanam Today’s Episode 7/12/2022 Malayalam : വ്യത്യസ്തയായൊരു ജയന്തിയെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല. ഇത് ജയന്തി തന്നെ പറയുന്നതാണ്. എന്നെ ഇതുവരെയും ആരും മനസ്സിലാക്കിയിട്ടില്ല. കുറ്റം പറയാൻ എന്തെങ്കിലും ഒന്ന് കിട്ടണേ എന്ന പ്രാർത്ഥനയോടെയാണ് ജയന്തിയുടെ പുതിയ സഞ്ചാരം. ആദ്യം സാന്ത്വനത്തിൽ, പിന്നീട് അമരാവതി… അങ്ങനെ വീടുകൾ തോറും കയറിയിറങ്ങി നടക്കുകയാണ് നമ്മുടെ സ്വന്തം ജയന്തിയേടത്തി.

തമ്പി സാറിൻറെ അടുത്തും അപ്പുവിന്റെ അടുത്തും ചെന്ന് പരമാവധി പയറ്റിനോക്കി. ദേവിയും ബാലനും അമരാവതിയിൽ എത്തുമെന്ന് മനസ്സിൽ പോലും വിചാരിച്ചില്ല. സ്വത്ത് വിഷയങ്ങൾ പോലും അമരാവതിയിൽ പോയി അവതരിപ്പിച്ചു. എന്നാൽ ജയന്തിയുടെ സ്വഭാവം വ്യക്തമായി അറിയാവുന്ന അപ്പു അതിന് തടയിട്ടു. ബാലനും ദേവിയും അമരാവതിയിൽ വന്ന അതേസമയം ജയന്തിയും അവിടെ ഉണ്ടായത് ചിരി പടർത്തിയ കാഴ്ചയായി മാറി.

സാന്ത്വനം വീട്ടിലാകട്ടെ, ഇപ്പോൾ പഠനകാലമാണ്. കടയിൽ പണിക്കുപോകുന്ന ശിവേട്ടനെ നമ്മുടെ അഞ്ജു വെറുതെ വിടുന്നില്ല. എവിടെയാണെങ്കിലും പഠനം പഠനം സർവ്വത്ര… ഇങ്ങനെപോയാൽ ഈ പഠനരംഗങ്ങൾ ഞങ്ങൾക്ക് ബോറാകും എന്ന് പ്രേക്ഷകരും പറയുന്നുണ്ട്. സാന്ത്വനം വീട് ഇപ്പോൾ ഒരു ട്യൂഷൻ ക്‌ളാസായി മാറിയിരിക്കുകയാണ്. കുടുംബപ്രേക്ഷകരുടെ ഇഷ്ടപരമ്പരയാണ് ഏഷ്യാനെറ്റിൽ പ്രക്ഷേപണം ചെയ്യുന്ന സാന്ത്വനം. ഏറെ ആരാധകരാണ് ഈ പരമ്പരയ്ക്കുള്ളത്.

നടി ചിപ്പി രഞ്ജിത്ത് നിർമ്മിക്കുന്ന സാന്ത്വനത്തിൽ പ്രേക്ഷകരുടെ പ്രിയതാരങ്ങളാണ് അണിനിരക്കുന്നത്. ദേവി എന്ന കേന്ദ്രകഥാപാത്രമായി ചിപ്പി എത്തുമ്പോൾ ബാലേട്ടനായി എത്തുന്നത് രാജീവ് പരമേശ്വരനാണ്. പ്രേക്ഷകർ ഹൃദയത്തിലേക്ക് ഏറ്റെടുത്ത ശിവാഞ്‌ജലി ജോഡിയായി സജിനും ഗോപിക അനിലും എത്തുന്നു. പ്രശ്നക്കാരിയായ ജയന്തിയായി വരുന്നത് അപ്സരയാണ്. തമിഴ് സീരിയലായ പാണ്ടിയൻ സ്റ്റോഴ്സിന്റെ മലയാളം റീമേക്കാണ് സാന്ത്വനം. തമിഴിലും മലയാളത്തിലും ഒരേ പോലെ സ്വീകാര്യതയാണ് ഈ കഥ നേടിയെടുത്തത്.

Rate this post