ഭദ്രനെ നേരിടാൻ ഇനി ശിവേട്ടൻ ഒറ്റക്ക് മതി; കണ്ണന് വേണ്ടി ഈ ഏട്ടൻ ഇനി തീയാകും… | Santhwanam Today’s Episode 4 July 2022

Santhwanam Today Episode 4 July 2022 : കുടുംബപ്രേക്ഷകരുടെ മനം കവർന്ന പരമ്പരയാണ് സാന്ത്വനം. ഏറെ ആരാധകരാണ് സാന്ത്വനത്തിനുള്ളത്. കഴിഞ്ഞ കുറച്ച് എപ്പിസോഡുകളിൽ സാന്ത്വനം പ്രേക്ഷകരുടെ കണ്ണ് നനയിച്ചിരുന്നു. അഞ്ജലിയെ കാണാതെ ശിവേട്ടൻ അനുഭവിച്ച ടെൻഷൻ പ്രേക്ഷകർക്ക് സഹിക്കാവുന്നതിനുമപ്പുറമായിരുന്നു. ഒടുവിൽ ശിവൻ അഞ്ജലിയെ കണ്ടെത്തി.

ആ രംഗങ്ങൾ പ്രേക്ഷകർക്ക് നൽകിയ അനുഭൂതി ഹൃദയം തുളുമ്പുന്നതായിരുന്നു. അഞ്ജലിയെ കണ്ടപാടെ ശിവന്റെ മുഖത്ത് സന്തോഷത്തിന്റെ തിളക്കം ജ്വലിച്ചു. ശിവൻ അഞ്ജലിയെ കെട്ടിപ്പിടിക്കുന്ന ആ രംഗങ്ങൾ പ്രേക്ഷകരെയും ഏറെ സന്തോഷിപ്പിച്ചിരിക്കുകയാണ്. അടിമാലിയിൽ നിന്നും തിരികെ പോകുന്നതിന് മുൻപ് അഞ്ജലി ഏറെ ആഗ്രഹിച്ച ആ സമ്മാനവും ശിവന്റെ കയ്യിൽ നിന്നും ലഭിക്കുകയാണ്. കൂടുതൽ പ്രണയാർദ്രമായ മുഹൂർത്തങ്ങളുമായി സാന്ത്വനത്തിന്റെ പുത്തൻ എപ്പിസോഡുകൾ കടന്നുവരുന്നു എന്ന വാർത്തയാണ് ഇപ്പോൾ പരമ്പരയുടെ പുതിയ പ്രോമോ വീഡിയോ നൽകുന്നത്.

Santhwanam Today's Episode 4 July 2022
Santhwanam Today’s Episode 4 July 2022

‘എന്നെ കാണാതായപ്പോൾ ശിവേട്ടൻ ഒരുപാട് വിഷമിച്ചിരുന്നോ?’ എന്ന് ചോദിക്കുന്ന അഞ്ജലിയെ പ്രോമോ വീഡിയോയിൽ കാണിക്കുന്നുണ്ട്. എവിടെയൊക്കെ അന്വേഷിച്ചുനടന്നെന്ന് അറിയാമോ എന്ന് ചോദിച്ച് ശിവേട്ടന്റെ ക്യൂട്ടായ ആ മറുപടി പ്രേക്ഷകരെയും ഒന്ന് സങ്കടത്തിലാഴ്ത്തി. അഞ്ജുവില്ലെങ്കിൽ ഇനിയൊരു ജീവിതമില്ല എന്നുവരെ ചിന്തിച്ച ശിവേട്ടന്റെ മനസിലെ പ്രണയത്തിന്റെ ആഴം തിരിച്ചറിയുകയാണ് ഇപ്പോൾ പ്രേക്ഷകരും. എന്താണെങ്കിലും പ്രശ്നങ്ങൾ കെട്ടടങ്ങി ശിവനും അഞ്ജലിയും വീണ്ടും ഒന്നിച്ചതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ ആരാധകർ.

ഇനി ശിവാഞ്ജലിമാർ തറവാട്ട് വീട്ടിലേക്ക്. ഭദ്രനും മക്കളും ഒരുക്കിവെക്കുന്ന ശത്രുപാളയത്തെ പ്രതിരോധിക്കാൻ ഇനി ശിവേട്ടനുമുണ്ടാകും. കൂടുതൽ നിർണായകമായ കഥാമുഹൂർത്തങ്ങളിലൂടെയാണ് ഇപ്പോൾ പരമ്പര മുന്നേറുന്നത്. നടി ചിപ്പി രഞ്ജിത്താണ് സാന്ത്വനം പരമ്പരയുടെ നിർമ്മാതാവ്. രാജീവ് പരമേശ്വരൻ, സജിൻ, ഗിരീഷ്, അച്ചു, ഗോപിക അനിൽ, രക്ഷാ രാജ്, മഞ്ജുഷ, അപ്സര, രോഹിത് തുടങ്ങിയ താരങ്ങൾ ചിപ്പിക്കൊപ്പം പരമ്പരയിൽ അണിനിരക്കുന്നു. റേറ്റിംഗിലും ഒന്നാം സ്ഥാനത്താണ് സാന്ത്വനം പരമ്പര.