നീണ്ടനാളത്തെ ഇടവേളയ്ക്കു ശേഷം തമ്പി തിരികെയെത്തി; ഹരിയുടെ ജീവിതത്തിൽ ഇനി വീണ്ടും പ്രശ്നങ്ങൾ… | Santhwanam Today’s Episode 4/11/2022 Malayalam

Santhwanam Today’s Episode 4/11/2022 Malayalam : ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപരമ്പരയാണ് സാന്ത്വനം. റേറ്റിങ്ങിൽ മുൻപന്തിയിലുള്ള സാന്ത്വനത്തിലെ ഓരോ കഥാപാത്രങ്ങളും ഇതിനോടകം തന്നെ പ്രേക്ഷകരുടെ ഹൃദയം കവർന്നുകഴിഞ്ഞു. ഇപ്പോഴിതാ ഹരിയും ശിവനും ബാലേട്ടന് വേണ്ടി പുതിയ കട വാങ്ങിക്കൊടുക്കാനുള്ള ഓട്ടത്തിലാണ്. ഇതിനിടയിൽ തമ്പിയുടെ കടന്നുകയറ്റവുമുണ്ട്. ഈ സമയം ഹരിയെ ചാക്കിലിട്ട് കൂടെ നിർത്താനാണ് തമ്പിയുടെ ശ്രമം.

എന്തായാലും ഒരിടത്ത് ശിവന്റെ തുടർപഠനവും മറ്റൊരിടത്ത് ബാലന് വേണ്ടിയുള്ള കട വാങ്ങലുമാണ് ഇപ്പോൾ സാന്ത്വനത്തിലെ വിഷയങ്ങൾ. ഏറെ ആരാധകരുള്ള സാന്ത്വനം പരമ്പര നടി ചിപ്പിയുടെ അഭിനയമികവ് കൊണ്ട് കൂടി സമ്പന്നമാണ്. ചിപ്പി തന്നെയാണ് ഈ പരമ്പരയുടെ നിർമ്മാതാവ്. പതിവ് കണ്ണീർ പരമ്പരകളിൽ നിന്നും വ്യത്യസ്തമായി കുടുംബസ്നേഹം വിളിച്ചോതുന്ന പരമ്പര കൂടിയാണിത്. അതുകൊണ്ടുതന്നെ പ്രേക്ഷകലക്ഷങ്ങളാണ് സാന്ത്വനം കുടുംബത്തെ നെഞ്ചിലേറ്റിയിരിക്കുന്നതും.

വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് സാന്ത്വനം പരമ്പര പ്രേക്ഷകമനസ്സുകൾ കവർന്നെടുത്തത്. പ്രണയവും സൗഹൃദവും സഹോദരസ്നേഹവും പറഞ്ഞ പരമ്പരയെ ആരാധകര്‍ ഒന്നാകെ ഹൃദയത്തിലേറ്റുകയായിരുന്നു. പരമ്പരയിലെ പ്രണയജോഡികളായ ശിവാഞ്ജലിക്കാണ് കൂട്ടത്തിൽ ഏറ്റവും ഫാൻസ് ഉള്ളത്. തമ്മിൽ ഇഷ്ടമില്ലാതെ വിവാഹം കഴിച്ച ദമ്പതികളാണ് ശിവനും അഞ്ജലിയും. എന്നാൽ ഓരോ ദിവസം ഓരോ എപ്പിസോഡുകൾ പിന്നിടുമ്പോഴും ഇരുവർക്കുള്ളിലെയും ദേഷ്യം പിന്നീട് പ്രണയമാകുന്ന കാഴ്ചയാണ് പിന്നീട് ആരാധകർ കണ്ടത്.

ശേഷം സാന്ത്വനം കുടുംബം അത്യുജ്ജ്വല പ്രണയത്തിനാണ് സാക്ഷിയായത്. ആരാധകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന എപ്പിസോഡുകളുമായാണ് ഓരോ ദിവസവും സാന്ത്വനം പരമ്പര കടന്നുപോകുന്നത്. രാജീവ് പരമേശ്വരൻ, സജിൻ, ഗോപിക അനിൽ, അപ്സര, അച്ചു, മഞ്ജുഷ, ദിവ്യ, ഗിരിജ തുടങ്ങിയ താരങ്ങളെല്ലാം സാന്ത്വനത്തിൽ അണിനിരക്കുന്നു. പാണ്ടിയൻ സ്റ്റോർസ് എന്ന തമിഴ് സീരിയലിന്റെ മലയാളം റീമേക്കാണ് സാന്ത്വനം. ഇരുഭാഷകളിലും സൂപ്പർ ഹിറ്റാണ് പരമ്പര.