സേതുവിനെക്കുറിച്ചുള്ള സത്യങ്ങൾ മനസ്സിലാക്കി ദേവി; ശിവനെ വീണ്ടും കുത്തിനോവിച്ചു ജയന്തി… | Santhwanam Today’s Episode 4/1/2023 Malayalam

Santhwanam Today’s Episode 4/1/2023 Malayalam : ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപരമ്പരയാണ് ഏഷ്യാനെറ്റിൽ പ്രക്ഷേപണം ചെയ്യുന്ന സാന്ത്വനം. ഏറെ ആരാധകരാണ് ഈ പരമ്പരയ്ക്കുള്ളത്. പരമ്പരയിൽ പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന ഒരു പ്രണയജോഡിയാണ് ശിവാഞ്‌ജലി. ഇവർക്ക് ആരാധകർ ഏറെയാണ്. തുടക്കത്തിൽ പരസ്പരം വഴക്കിട്ട് തുടങ്ങിയ സൗഹൃദമാണ് ശിവാഞ്‌ജലിമാരുടേത്. എന്നാൽ വിവാഹത്തിനുശേഷം പതിയെ പതിയെ ഒന്നുചേരുകയായിരുന്നു ഇവർ. ഇവരുടെ ക്യൂട്ട് റൊമാൻസ് കാണാൻ പ്രേക്ഷകർക്ക് വലിയ തിടുക്കമാണ്.

കഴിഞ്ഞ കുറച്ചുനാളുകളായി ശിവനും അഞ്ജലിയും പ്രണയത്തിൻറെ അസുലഭനിമിഷങ്ങളിലൂടെയായിരുന്നു യാത്ര ചെയ്തത്. എന്നാൽ ഇപ്പോഴിതാ പുതിയ വാർത്ത കേട്ട് പ്രേക്ഷകർ ഞെട്ടിയിരിക്കുകയാണ്. ശിവനും അഞ്ജലിയും പിരിയുന്നുവോ? സെക്യൂരിറ്റി ജോലിക്കുപോയ സേതുവിൻറെ നിസ്സഹായാവസ്ഥയും പ്രതിസന്ധിയും കണ്ട് ശിവൻ പ്രതികരിച്ചുപോവുകയായിരുന്നു. എന്നാൽ പൊടുന്നനെയുള്ള ശിവൻറെ ഈ പ്രതികരണം ശരിയായില്ലെന്നാണ് അഞ്ജലിയുടെ പക്ഷം. അതുകൊണ്ടുതന്നെ ശിവനുമായി ഒരു വഴക്കിന് തന്നെ മുതിരുകയാണ് അഞ്ജലി. ഈ സമയം അഞ്ജലിയെ കൂടുതൽ പ്രകോപിതയാക്കുന്നത് ജയന്തിയാണ്.

അല്ലെങ്കിലും സാന്ത്വനം വീട്ടിൽ ഒരു ചെറിയ തീപ്പൊരി വീണാൽ പോലും അതിനെ വലുതാക്കാൻ ഓടിയെത്തുന്ന ആളാണ് ജയന്തി. ഇത്തവണയും ജയന്തി പതിവ് തെറ്റിച്ചില്ല. സേതുവിൻറെ ഈ വിഷയം പൊക്കിപ്പിടിച്ചുകൊണ്ട് സാന്ത്വനത്തിലേക്ക് ഓടിയെത്തുകയായിരുന്നു ജയന്തി. മാത്രമല്ല അഞ്ജലിയോട് ഇപ്പോൾ തന്നെ സ്വന്തം വീട്ടിലേക്ക് പോരൂ എന്ന ഉപദേശവും ജയന്തി നൽകിയിട്ടുണ്ട്. എന്നാൽ ജയന്തിക്ക് തക്ക മറുപടി ഇത്തവണ കൊടുത്തിരിക്കുന്നത് ലക്ഷ്മിയമ്മയാണ്. ആ മറുപടി കേട്ട് ജയന്തി ഒന്ന് ഞെട്ടിപ്പോയി. എന്നാൽ വരും എപ്പിസോഡുകളിലാണ് അഞ്ജലിയുടെ യഥാർത്ഥ പ്രതികരണം നമ്മൾ പ്രേക്ഷകർ കാണാൻ പോകുന്നത്.

ഇത്തവണ അഞ്ജലി പ്രതികരിക്കുക തന്നെ ചെയ്യും,ശിവനെതിരെ ആഞ്ഞടിക്കും. എന്താണെങ്കിലും പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന രംഗങ്ങളാണ് ഇനിയുള്ള ദിവസങ്ങളിൽ സാന്ത്വനം അവതരിപ്പിക്കുക. തമിഴ് സീരിയലായ പാണ്ടിയൻ സ്റ്റോഴ്‌സിന്റെ മലയാളം റീമേക്കാണ് സാന്ത്വനം. നടി ചിപ്പിയാണ് ഈ പരമ്പര നിർമ്മിച്ചിരിക്കുന്നത്. ചിപ്പി തന്നെ പ്രധാന വേഷത്തിലെത്തുമ്പോൾ ശിവാഞ്‌ജലിമാരായി സ്ക്രീനിൽ നിറഞ്ഞാടുന്നത് സജിനും ഗോപികയുമാണ്. രാജീവ്‌ പരമേശ്വർ, ഗിരീഷ് നമ്പ്യാർ, രക്ഷാ രാജ് തുടങ്ങിയവർ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Rate this post