അസിസ്റ്റന്റ് ഡയറക്ടർക്ക് ശിവന്റെ ഉഗ്രൻ പണി!! അഞ്ജുവിനെ കൊച്ചാക്കാൻ കൂട്ട് നിന്ന് തമ്പിയും; അപ്പുവിന് ഇനി പുതിയ അസിസ്റ്റന്റ്… | Santhwanam Today’s Episode 3/2/2023 Malayalam

Santhwanam Today’s Episode 3/2/2023 Malayalam: മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലാണ് സാന്ത്വനം. 2020 സെപ്റ്റംബർ 21ന് ആരംഭിച്ച പരമ്പര സംഭവബഹുലമായി മുന്നോട്ട് പോവുകയാണ്. സാധാരണ കണ്ടുവന്ന കണ്ണീർപരമ്പരകളെ അപേക്ഷിച്ച് വളരെ വ്യത്യസ്തമായിട്ടാണ് സാന്ത്വനം കഥ പറയുന്നത്. കൂട്ടുകുടുംബത്തിന്റെ പശ്ചത്തലത്തിലാണ് സീരിയൽ കഥ നടക്കുന്നത്. കുടുംബത്തിൽ ഉണ്ടാകുന്ന സന്തോഷങ്ങളും പ്രശ്നങ്ങളുമാണ് സാന്ത്വനത്തിന്റെ കഥാപശ്ചാത്തലം. സിനിമാസീരിയൽ താരം ചിപ്പിയാണ് പ്രധാന കഥാപാത്രമായ ദേവിയെ അവതരിപ്പിക്കുന്നത്. നടി തന്നെയാണ് പരമ്പര നിർമ്മിക്കുന്നതും.

ചിപ്പിക്കൊപ്പം മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായ രാജീവ് പരമേശ്വരനും പ്രധാനവേഷം അവതരിപ്പിക്കുന്നുണ്ട്.നിലവിലെ സീരിയലുകളിൽ റേറ്റിങ്ങിൽ മുൻപന്തിയിലാണ് സാന്ത്വനം. ചിപ്പിക്കും രാജീവിനുമൊപ്പം ഗിരീഷ് നമ്പ്യാർ, സജിൻ, ഗോപിക അനിൽ, രക്ഷാ രാജ്, അച്ചു സുഗന്ധ്, ഗിരിജ പ്രേമൻ, ദിവ്യ, അപ്സര എന്നിവരും പ്രധാന കഥപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. വാനമ്പാടി സൂപ്പർ ഹിറ്റ് പരമ്പരയ്ക്ക് ശേഷമാണ് സാന്ത്വനം ആരംഭിക്കുന്നത്. കുടുംബപ്രേക്ഷകർക്കും യൂത്തിനിടയിലും സീരിയലിന് ഒരുപാട് ആരാധകരുണ്ട്.

സ്വന്തം സുഖവും സന്തോഷങ്ങളും മാറ്റിവെച്ച് അനിയന്മാർക്ക് വേണ്ടിയാണ് ഇരുവരും ജീവിക്കുന്നത്. സഹോദരന്മാർക്കൊപ്പം സന്തോഷത്തോടെ കഴിഞ്ഞിരുന്ന കുടുംബത്തിലേയ്ക്ക് രണ്ട് പെൺകുട്ടികൾ വരുന്നതോടെയാണ് കഥ മാറുന്നത്. അനിയന്മാരുടെ വിവാഹം കഴിയുന്നതോടെ സാന്ത്വനത്തിൽ പ്രശ്നങ്ങൾ ആരംഭിക്കുകയായിരുന്നു. ദേവിയുടേയും ബാലന്റേയും അനിയന്മാരായ ഹരിയുടേയും ശിവന്റെയും വിവാഹം കഴിയുന്നതോടെയാണ് പ്രശ്നങ്ങൾ ഉണ്ടാവുന്നത്. ഇപ്പോഴിതാ അഞ്ജലിയെ അസിസ്റ്റന്റ് ആക്കാൻ ശ്രമിച്ച മഹേന്ദ്രന് താക്കിതു നൽകിയിരിക്കുകയാണ് ശിവൻ.

ആദ്യമൊന്നും സ്വരച്ചേർച്ഛയില്ലാതിരുന്ന അഞ്‌ജലിയും ശിവനുമാണ് ഇപ്പോൾ സീരിയലിലെ ഇണക്കുരുവികൾ. സീരിയലിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരജോഡികളാണ് ശിവനും അഞ്ജലിയും. തുടക്കത്തിൽ ഇരുവരും വഴക്കായിരുന്നു എങ്കിൽ ഇപ്പോൾ ഇരുവരും പ്രണയിച്ച് തുടങ്ങിയിരിക്കുകയാണ്. വീട്ടുകാരുടെ ഇഷ്ടത്തിനായിരുന്നു ഇവർ വിവാഹം കഴിക്കുന്നത്. പിന്നീട് പതുക്കെ പതുക്കെ ഇരുവരും ഇഷ്ടപ്പെട്ട് തുടങ്ങുകയായിരുന്നു. എന്നാൽ ഇപ്പോൾ ശിവാഞ്ജലി സീനുകൾ കാണാനാണ് പ്രേക്ഷകർക്ക് കൂടുതൽ ഇഷ്ടം. സോഷ്യൽ മീഡിയയിൽ ഫാൻസ് ഗ്രൂപ്പുകളുണ്ട് ഇവർക്ക്. വഴക്ക് മാറി അടുത്ത കാലത്താണ് ഇരുവരും തമ്മിൽ പ്രണയിച്ച് തുടങ്ങുന്നത്.

Rate this post