അപ്പുവിനെ അപമാനിച്ചു കണ്ണൻ!! എടത്തിയോട് ഇത്രയും വലിയ വർത്താനം പറയാൻ മാത്രം കണ്ണൻ വളർന്നോ?? ഹരിയേയും കുടുംബത്തെയും വിടാതെ പിന്തുടർന്ന് തമ്പി… | Santhwanam Today’s Episode 29/12/2022 Malayalam

Santhwanam Today’s Episode 29/12/2022 Malayalam : സാന്ത്വനം കുടുംബത്തിൽ പുതിയ പ്രതിഷേധമുറകളെടുത്ത് പെൺപടകൾ. മലയാളം മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയായ സാന്ത്വനത്തിൽ പുതിയൊരു കാർ വാങ്ങുന്ന സന്തോഷവാർത്ത ബാലനും ദേവിയും പങ്കുവെച്ചത് പ്രേക്ഷകരെല്ലാം കണ്ടതാണ്. സാന്ത്വനം വീട്ടിലെ ഓരോ അംഗങ്ങളെപ്പോലെ തന്നെ പ്രേക്ഷകർക്കും ഈ വാർത്ത കേട്ടനിമിഷം മുതൽ സന്തോഷമാണ്..

ആ സന്തോഷത്തിന് പിന്നാലെ സാന്ത്വനം വീട്ടിൽ തുടർച്ചയായി ആഘോഷങ്ങൾ നടക്കുമ്പോൾ മദ്യം കഴിച്ചെന്ന പേര് പറഞ്ഞ് ബാലനും ഹരിക്കും ശിവനും എതിരെ ദേവിയും അഞ്ചുവും അപ്പവും പുതിയ പ്രതിഷേധമുറകൾ തുടങ്ങിവെച്ചിരിക്കുകയാണ്. കുടുംബത്തിൽ ഏറ്റവും വലിയ സന്തോഷ വാർത്തയാണ് ഇപ്പോൾ പുറത്തുവന്നത്. ഈ സന്തോഷം ആഘോഷിക്കുവാൻ വേണ്ടി ഭക്ഷണമെല്ലാം ഓർഡർ ചെയ്തു വരുത്തി മറ്റുള്ളവരെല്ലാവരും ഒന്നിച്ച് കഴിച്ച് സന്തോഷിച്ചിരുന്നതാണ്.

ഇതിന് പിന്നാലെ സാന്ത്വനം കുടുംബത്തിലെ പുരുഷന്മാർ എല്ലാവരും ഒന്നിച്ചിരുന്ന് മദ്യപിച്ചത് അപ്പുവും അഞ്ജുവും കാണുകയും ദേവിയുമായി ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്നത് വരും എപ്പിസോഡുകളിൽ കാണാം. അനുജന്മാരുടെയും വല്യേട്ടന്റെയും മദ്യപാനശീലം ശരിയല്ല എന്നും ഇത് ഇവർ പതിവാക്കുകയാണെന്നും ഈ ശീലം അങ്ങനെ വെറുതെ വിട്ടാൽ പറ്റില്ലെന്ന് അവർക്ക് തക്കതായ ശിക്ഷ നടപ്പാക്കണം എന്നും തീരുമാനിക്കുകയും ചെയ്യുന്നു.

തുടർന്ന് കുടുംബത്തിൽ എന്താണ് നടക്കാൻ പോകുന്നത് എന്നുള്ളത് പ്രേക്ഷകരും കാത്തിരിക്കുകയാണ്. ഈ സമയം സാന്ത്വനം കുടുംബത്തെ തകർക്കാൻ തമ്പിയുടെ അടുത്ത നീക്കങ്ങൾ തുടങ്ങി കഴിഞ്ഞിരിക്കുന്നു. കാർ വാങ്ങുന്ന വാർത്ത കൂടെ അറിഞ്ഞാൽ പിന്നെ തമ്പിയുടെ പ്രതികരണം എങ്ങനെയാണ് എന്നറിയാനും മലയാളികൾ കാത്തിരിക്കുകയാണ്. സാന്ത്വനം കുടുംബത്തെ തകർക്കാനുള്ള തമ്പിയുടെ പുതിയ പദ്ധതികൾ എന്താണ് എന്നുള്ളത് ഇതുവരെ പുറത്തുവന്നിട്ടില്ല. ടെലിവിഷൻ റേറ്റിങ്ങിൽ ഇന്നും മുൻപന്തിയിലാണ് ഈ പരമ്പര. നടി ചിപ്പിയാണ് നിർമ്മാതാവ്.

Rate this post