ഹരിയെ വരുതിക്ക് വരുത്താൻ ശ്രമിച്ചു തമ്പി!! തന്ത്രപരമായി പെരുമാറുന്ന ഹരി; അഞ്ജുവിനെ പഠിക്കാൻ സമ്മതിക്കാതെ ശിവേട്ടൻ… | Santhwanam Today’s Episode 28/11/2022 Malayalam
Santhwanam Today’s Episode 28/11/2022 Malayalam : “പഠിക്കുകയുമില്ല… മറ്റുള്ളവരെ പഠിപ്പിക്കുകയുമില്ല..” ശിവേട്ടന്റെ ഒരു കാര്യം. പഠിക്കാനിരിക്കുന്ന അഞ്ജുവിനെ എടുത്ത് പൊക്കുകയാണ് നമ്മുടെ ശിവേട്ടൻ. പഠനകാലം പ്രണയകാലമാക്കി ശിവാഞ്ജലിമാരുടെ ഈ ലവ് സ്റ്റോറി തുടരുകയാണ്. അമരാവതിയിൽ പെട്ടുപോയ അവസ്ഥയിലാണ് ഹരി. കിട്ടിയ അവസരം നന്നായി മുതലാക്കുന്നുണ്ട് നമ്മുടെ തമ്പി സാർ. ചക്കിക്കൊത്ത ചങ്കരൻ എന്ന് പറയും പോലെ അപ്പുവും ഹരിയെ പെടുത്തിക്കളയുകയാണ്.
അമരാവതിയിൽ ഹരിയെ കൂട്ടുനിർത്താനുള്ള ശ്രമമാണ് തമ്പിയുടേത്. അപ്പുവിന്റെ ആഗ്രഹവും അത് തന്നെ. സാന്ത്വനം വീട്ടിലേക്ക് ഇത്തവണ അച്ചുവും എത്തുകയാണ്. ആ വരവ് കണ്ട് അത്ഭുതപ്പെട്ടുനിൽക്കുകയാണ് കണ്ണൻ. പ്രതീക്ഷിക്കാത്ത നേരത്തുള്ള അച്ചുവിന്റെ ഈ വരവ് കണ്ണനെ ഞെട്ടിച്ചുകളഞ്ഞു. കുടുംബപ്രേക്ഷകരുടെ മനം കവരുന്ന പരമ്പരയാണ് സാന്ത്വനം. ഇത്തവണ ഏറ്റവും മികച്ച പരമ്പരക്കുള്ള ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡ് ലഭിച്ചതും സാന്ത്വനത്തിന് തന്നെ.

ചിപ്പി രഞ്ജിത്ത് നിർമ്മിക്കുന്ന സാന്ത്വനം സീരിയൽ റേറ്റിങ്ങിലും ഒന്നാം സ്ഥാനത്ത് തന്നെ. അനിയന്മാർക്ക് വേണ്ടി ജീവിതം മാറ്റിവെച്ചവരാണ് ബാലനും ഭാര്യ ദേവിയും. അനിയന്മാർക്ക് അച്ഛനും അമ്മയും എന്ന പോലെയാണ് ഈ ഏട്ടനും ഏട്ടത്തിയമ്മയും. എന്നാൽ സാന്ത്വനത്തിൽ ഉണ്ടാകുന്ന പുതിയ പ്രശ്നങ്ങൾക്കൊക്കെയും കാരണം തമ്പിയാണ്. എന്ത് ചെയ്താലും ഡാഡിയെ ന്യായീകരിക്കുക മാത്രം ചെയ്യുന്ന അപ്പുവിനെ കരുതി മാത്രമാണ് ബാലനും അനിയന്മാരും എല്ലാം മറന്നുകളയുന്നത്.
ഒരു പരിധിക്കപ്പുറം തമ്പിയുടെ കടന്നുകയറ്റം രൂക്ഷമാകുമ്പോൾ സാന്ത്വനം വീടിന്റെ സമാധാനം തകരുകയാണ്. തമ്പിയുടെ ഏറ്റവും പുതിയ സൂത്രം ഹരിയെ തന്റെ പരിചാരകനായി കൂടെ നിർത്തുകയാണ്. എന്താണെങ്കിലും അത് വിജയം കണ്ടു എന്ന് തമ്പി ചിന്തിച്ചുതുടങ്ങി. എന്നാൽ ഹരിയേട്ടൻ രണ്ടും കല്പിച്ചാണ്, തമ്പിയെ വീണ്ടും തട്ടി താഴെയിടാനുള്ള ഒരു രസതന്ത്രം ഹരി തുടങ്ങിവെച്ചുകഴിഞ്ഞു.
