രാജേശ്വരി മുട്ടൻ പണിയുമായി തമ്പിക്ക് നേരെ!!അപർണ സ്റ്റോർസിനെ തോൽപ്പിക്കാൻ കൃഷ്ണ സ്റ്റോർസ്; ഇനി പോരാട്ടത്തിന്റെ ദിനങ്ങൾ…| Santhwanam Today’s Episode 27/2/2023 Malayalam

Santhwanam Today’s Episode 27/2/2023 Malayalam:കുടുംബപ്രേക്ഷകരുടെ പ്രിയപരമ്പര സാന്ത്വനത്തിൽ ഇനി പോരാട്ടത്തിന്റെ ദിനങ്ങളാണ്. കൃഷ്ണ സ്റ്റോറും അപർണ സ്റ്റോറും തമ്മിൽ ഏറ്റുമുട്ടുന്നു. ചുരുക്കത്തിൽ സാന്ത്വനവും അമരാവതിയും തമ്മിലുള്ള ഒരു യുദ്ധം തന്നെയാണ് ഇനി ഈ പരമ്പരയിൽ നമുക്ക് കാണാൻ കഴിയുക. കഴിഞ്ഞ കുറച്ചു നാളുകളായി അപർണ സ്റ്റോഴ്സ് പ്രവർത്തനമാരംഭിച്ചതിന്റെ തിരക്കിലായിരുന്നു അപ്പുവും തമ്പിയും. തുടക്കം മുതൽ തന്നെ ഓഫറുകളും സൗജന്യങ്ങളുമെല്ലാം നൽകിക്കൊണ്ട് തന്നെ അപർണ സ്റ്റോർ മുന്നോട്ടുപോവുകയാണ്.

എന്നാൽ ഇനി വിട്ടുകൊടുക്കാൻ സാന്ത്വനത്തിലെ ആൺകൂട്ടം തയ്യാറല്ല. ഹോം ഡെലിവറി എന്ന ആശയവുമായി ഇപ്പോൾ കൃഷ്ണ സ്റ്റോറും മുന്നോട്ടു വരികയാണ്. ഇനി കളം ഇവർ വാഴും. ഇത് കൃഷ്ണ സ്റ്റോറിന്റെ സമയമാണെന്ന് ഉറപ്പ്. രാജേശ്വരിയുടെ കടന്നുവരവ് പലർക്കും ഭീതി ഉണ്ടാക്കിയിട്ടുണ്ട്. അമരാവതി വീട് ഉൾപ്പെടെ അളന്ന് വിഭജിക്കാനുള്ള പരിപാടിയിലാണ് രാജേശ്വരി. ഇത് തമ്പിയെ ശരിക്കും പെടുത്തുക തന്നെ ചെയ്യും. എന്ത് തന്നെയാണെങ്കിലും ഇനിയുള്ള എപ്പിസോഡുകൾ പുത്തൻ കഥാമുഹൂർത്തങ്ങളുമായി ആണ് സാന്ത്വനം മുന്നേറുക.

റേറ്റിങ്ങിൽ മുൻപന്തിയിലുള്ള പരമ്പരയാണ് ഏഷ്യാനെറ്റിലെ സാന്ത്വനം. അമരാവതിയിലെ തമ്പിയെയും സഹോദരി രാജേശ്വരിയെയും തമ്മിൽ തെറ്റിക്കാൻ നമ്മുടെ ഹരിയേട്ടൻ നടത്തിയ ശ്രമങ്ങൾ വിജയിച്ചു. ശബ്ദം മാറ്റി രാജേശ്വരിയെ വിളിച്ച് ഓരോ വാർത്തകളും പറഞ്ഞ് അവരെ സഹോദരനുമായി അകറ്റുകയായിരുന്നു ഹരിയേട്ടൻ. എന്താണെങ്കിലും ഈ രംഗങ്ങളെല്ലാം പ്രേക്ഷകർ അല്പം ചിരിയോടെയാണ് കണ്ടുകൊണ്ടിരുന്നത്.

ഇപ്പോൾ തമ്പിയുടെ വലയിലാണ് ശരിക്കും അപ്പു. തൻറെ പേരിൽ ഒരു സൂപ്പർമാർക്കറ്റ് ലഭിച്ചു എന്ന സന്തോഷത്തിലായിരുന്നു ഇതുവരെയും അപ്പു. എന്നാൽ ആ സന്തോഷത്തിന് പിന്നിൽ തമ്പിയുടെ കൊലച്ചിരി ഉണ്ടെന്ന് അപ്പു തിരിച്ചറിഞ്ഞു തുടങ്ങി. സാന്ത്വനം വീടിനെ അപ്പാടെ തകർക്കാനുള്ള തമ്പിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് അപർണ സ്റ്റോർസ് പ്രവർത്തനമാരംഭിച്ചിരിക്കുന്നത് എന്ന് അപ്പു മനസിലാക്കുകയാണ്. നടി ചിപ്പി രഞ്ജിത്ത് നിർമ്മിക്കുന്ന സാന്ത്വനത്തിൽ ഒരുപിടി മികച്ച അഭിനേതാക്കളാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചതകർക്കുന്നത്.

Rate this post