വാക്കുകൾ കൊണ്ട് വീണ്ടും ബാലനെയും ദേവിയെയും കുത്തി നോവിച്ചു അപ്പു; അപ്പു ഒരിക്കലും മാറാൻ പോകുന്നില്ലെന്ന് ആരാധകർ… | Santhwanam Today’s Episode 21/2023 Malayalam

Santhwanam Today’s Episode 21/2023 Malayalam : “പെട്ടെന്ന് വന്ന ദേഷ്യത്തിന് പറഞ്ഞതാണെങ്കിലും ബാലേട്ടന്റെ നെഞ്ച് പിടയുന്നത് ആ മുഖത്ത് ഞാൻ കണ്ടു”. ഈ വാക്കുകളിൽ ദേവിയുടെ സങ്കടവും നിസ്സഹായതയും നിരാശയുമെല്ലാം ഒരേപോലെ വെളിവാണ്. അനിയന്മാർക്ക് വേണ്ടി ഒരു ജീവിതം തന്നെ മാറ്റിവെച്ച ബാലനും ദേവിക്കും ഇത്തരം കഠിനമായ പരുക്കുകൾ അവരുടെ മനസിലേക്ക് തന്നെ ആഴത്തിൽ പരുക്കേൽപ്പിക്കും. അപ്പു അങ്ങനെയാണ്, മറ്റൊന്നും നോക്കാതെ തനിക്ക് പറയാനുള്ളത് പറയുക തന്നെ ചെയ്യും.

ഇവിടെയും അത് തന്നെ സംഭവിച്ചു. നാട്യങ്ങളിലാത്ത പ്രകൃതമാണ് അപ്പുവിന്റേത്. മനസ്സിൽ ആധി കടന്നുകൂടിയാൽ പിന്നെ അപ്പുവിന് സ്വയം നിയന്ത്രിക്കാനാവില്ല. തനിക്ക് ജനിക്കാൻ പോകുന്ന കുഞ്ഞിന്റ ഭാവിയാണ് ഇപ്പോൾ അപ്പുവിന് മുഖ്യം. അതുകൊണ്ട് തന്നെയാണ് അപ്പു ഇങ്ങനെയെല്ലാം പറഞ്ഞുപോകുന്നതും. ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. റേറ്റിങ്ങിൽ മുൻപന്തിയിലാണ് ഈ സീരിയൽ. കുടുംബപ്രേക്ഷകർ നെഞ്ചോട് ചേർത്തുവെക്കുകയായിരുന്നു സാന്ത്വനത്തിന്റെ കഥയെയും കഥാപാത്രങ്ങളെയും.

നടി ചിപ്പി രഞ്ജിത്ത് നിർമിക്കുന്ന സാന്ത്വനത്തിൽ ചിപ്പി ഉൾപ്പെടെ ഒരുപിടി മികച്ച താരങ്ങളാണ് അഭിനയിക്കുന്നത്. പരമ്പരയുടെ ഇപ്പോഴത്തെ ട്രാക്ക് പ്രേക്ഷകർക്ക് അത്ര ഇഷ്ടപ്പെടുന്നില്ല എന്നതാണ് സത്യം. തമ്പിയുടെയും മകളുടെയും കഥയ്ക്ക് കൂടുതൽ പ്രാധാന്യം കൊടുത്തുകൊണ്ട് ഇപ്പോൾ പരമ്പര മുന്നോട്ടുപോകുന്നു എന്നതാണ് പ്രേക്ഷകരുടെ പരാതി. മറ്റെന്തെല്ലാം വിഷയങ്ങൾ പറയാൻ ബാക്കി കിടന്നിട്ടും എന്തുകൊണ്ട് തമ്പിക്ക് ഇത്ര മൈലേജ് എന്നാണ് പ്രേക്ഷകരുടെ ചോദ്യം.

കഴിഞ്ഞ കുറച്ചുനാളുകളായി തമ്പി തന്നെയാണ് സാന്ത്വനത്തിൽ നിറഞ്ഞുനിൽക്കുന്നതും. അപ്പുവിനെയും ഹരിയേയും തന്നോട് ചേർക്കാനുള്ള തമ്പിയുടെ ശ്രമങ്ങൾ മായാവിക്കഥ പോലെ ഇങ്ങനെ നീളുകയാണ്. അതുകൊണ്ട് തന്നെ ഇത് സാന്ത്വനത്തിന്റെ റേറ്റിങ്ങിനെയും ബാധിച്ചുകഴിഞ്ഞു. ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചിരുന്ന സാന്ത്വനത്തെ കടത്തിവെട്ടി മൗനരാഗം മുന്നിൽ കയറിയതും കഴിഞ്ഞ വാരമായിരുന്നു.

Rate this post