തമ്പിയെ ഉപദേശിച്ചു അംബിക!! പോത്തിന്റെ ചെവിയിൽ വേദം ഓതിയിട്ടു കാര്യമില്ല എന്ന് അമ്പിക ഇത് വരെ തിരിച്ചറിഞ്ഞിട്ടില്ല; വീണ്ടും പ്രണയാർദ്രമായ ശിവാജ്ഞലി… | Santhwanam Today’s Episode 21/12/2022 Malayalam

Santhwanam Today’s Episode 21/12/2022 Malayalam : മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ ഏറെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. ഇപ്പോൾ സാന്ത്വനം കഥയിൽ ചില അവിചാരിത മുഹൂർത്തങ്ങൾ വന്നിരിക്കുകയാണ്. തന്റെ ഭർത്താവിനെ ആളുകളുടെ മുന്നിൽ നാണം കെടുത്തുകയും അപമാനിക്കുകയും ചെയ്ത ഡാഡിയെ ചോദ്യം ചെയ്തു കൊണ്ട് അപ്പു മുന്നിലെത്തിയിരിക്കുകയാണ്. ഹരിയെ തമ്പി ആളുകളുടെ മുന്നിൽ വെച്ച് അപമാനിച്ചതറിയാതെ അപർണ തന്റെ പ്രിയപ്പെട്ട ഡാഡി പറഞ്ഞ കാര്യങ്ങൾ വിശ്വസിച്ച് ഹരിയെ ചോദ്യം ചെയ്യുകയും ശാസിക്കുകയും ചെയ്തപ്പോൾ ബാലേട്ടനിൽ നിന്ന് നടന്ന സംഭവങ്ങളുടെ സത്യാവസ്ഥ അപ്പുവിന് മനസിലായി.

മാത്രമല്ല ആ സംഭവത്തെക്കുറിച്ച് അപ്പുവിന്റെ മമ്മി തന്നെയാണ് വിവരങ്ങൾ ദേവിയെ ഫോണിൽ വിളിച്ച് പറഞ്ഞതെന്നും ഇതിന്റെ പേരിൽ അപ്പുവും ഹരിയും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാകരുതെന്ന് മമ്മി പറഞ്ഞതായും ദേവിയും ബാലനും പറഞ്ഞു. ഈ സംഭവത്തിന്റെ സത്യാവസ്ഥ അറിഞ്ഞ ആ നിമിഷം തന്നെ അപ്പു ഹരിയോട് മാപ്പ് പറയുകയും രാജശേഖരൻ തമ്പിയെ വിളിക്കുകയും നടന്ന കാര്യത്തെക്കുറിച്ച് ചോദിക്കുകയും ചെയുന്നു.

അപ്പു തമ്പിയെ താക്കീത് ചെയ്യുന്നുമുണ്ട്. ഡാഡിയുടെ സ്വഭാവം കുറുക്കന്റെ സ്വഭാവമാണെന്നും അപ്പു പറഞ്ഞു. ഡാഡിയിൽ നിന്നും ഒരിക്കലും താൻ ഇത്തരത്തിൽ ഒരു പെരുമാറ്റം പ്രതീക്ഷിച്ചില്ലെന്നും ഇങ്ങനെ ചെയ്തത് തനിക്ക് വളരെ അപമാനം ആയിരിക്കുന്നു എന്നും അപ്പു തമ്പിയോട് പറഞ്ഞിട്ടുണ്ട്. ഡാഡിയുടെ തെറ്റ് മനസ്സിലാക്കാതെ ഹരിയെ താൻ ഒരുപാട് കുറ്റപ്പെടുത്തി എന്നും ഡാഡിയെ പോലെ തന്നെ തനിക്ക് എന്നും പ്രിയപ്പെട്ടതാണ് ഹരിയെന്നും അപ്പു തമ്പിയോട് പറഞ്ഞിട്ടുണ്ട്.

അപ്പുവിന്റെ ചോദ്യങ്ങൾക്ക് മുന്നിൽ ഉത്തരം കിട്ടാത്ത തമ്പിയെ പിന്നീട് അംബികയും ഉപദേശിക്കുന്നുണ്ട്. ആ കുടുംബത്തോടുള്ള ശത്രുത നിർത്താനും ആ കുടുംബവുമായി സ്നേഹത്തോടെ പെരുമാറി മുന്നോട്ടുപോകാനുമാണ് അംബിക തമ്പിയോട് ആവശ്യപ്പെടുന്നത്. തമ്പിയുമായി തനിക്കൊരു ബന്ധവുമില്ല എന്നാണ് ഹരി പറഞ്ഞത്. ഈ സംഭവത്തിൽ തമ്പിയുടെ മനസ്സ് മാറുമോ എന്നത് സാന്ത്വനത്തിന്റെ വരും എപ്പിസോഡുകളിൽ നിന്ന് മനസിലാക്കാം.

Rate this post