തമ്പിയുടെ മാഹാത്മ്യം പറഞ്ഞ അപ്പുവിനെ വലിച്ചുകീറി ഹരി; തമ്പി എന്ന കുറുക്കനെ നിർത്തിപ്പൊരിച്ചു അംബിക… | Santhwanam Today’s Episode 20/12/2022 Malayalam

Santhwanam Today’s Episode 20/12/2022 Malayalam : കുടുംബപ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് ഏഷ്യാനെറ്റിലെ സാന്ത്വനം. എത്രയൊക്കെ സന്തോഷമുണ്ടെങ്കിലും, സമാധാനമുണ്ടെങ്കിലും ഇടയ്ക്കിടയ്ക്ക് ഈ വീട്ടിൽ പ്രശ്നങ്ങൾ സംഭവിച്ചുകൊണ്ടേയിരിക്കും. സാന്ത്വനം വീട്ടിൽ സംഭവിക്കുന്ന മിക്ക പ്രശ്നങ്ങളുടെയും കാരണക്കാരൻ ഇപ്പോൾ തമ്പി തന്നെയാണ്. മകളെയും മരുമകനെയും തമ്മിൽ തെറ്റിപ്പിക്കുക, ഹരിയെ സാന്ത്വനത്തിൽ നിന്നും അമരാവതിയിലേക്ക് എത്തിക്കുക, തൻറെ അടിമയായി ഹരിയെ ഇനിയുള്ള കാലം അമരാവതിയിൽ താമസിപ്പിക്കുക, ഇതൊക്കെയാണ് തമ്പിയുടെ വ്യാമോഹങ്ങൾ.

എന്നാൽ തമ്പിക്ക് ഒരിക്കലും വരുതിയിലാക്കാൻ പറ്റാത്ത മരുമകൻ തന്നെയാണ് ഹരി. വീണ്ടും വീണ്ടും അത് ഹരി തെളിയിച്ചുകൊണ്ടിരിക്കുന്നു. ഓരോ പ്രാവശ്യവും യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കി അപ്പു ഡാഡിയുടെ ചതി തിരിച്ചറിയുന്നുവെങ്കിലും അതിനെല്ലാം വളരെ ചുരുങ്ങിയ ആയുസ് മാത്രമാണുള്ളത്.പൊടുന്നനെ തന്നെ ഡാഡിക്ക് പിന്തുണയുമായി അപ്പുവിന്റെ തമ്പിപുരാണങ്ങൾ തുടരുക തന്നെ ചെയ്യും.

ഇപ്പോഴിതാ ഡാഡി പറഞ്ഞ കള്ളത്തരം വിശ്വസിച്ച് ഡാഡിയെ വാഴ്ത്തുകയാണ് വീണ്ടും അപ്പു. എന്നാൽ ഇത്തവണ വിട്ടുകൊടുക്കാൻ ഹരിയും തയ്യാറല്ല. സത്യമെന്തെന്ന് അപ്പുവിനെ അറിയിക്കുക തന്നെ ചെയ്യുമെന്നാണ് ഹരി പറയുന്നത്. ഇവിടെയിതാ സഹികെട്ട് ദേവി അപ്പുവിനോട് ചില സത്യങ്ങൾ തുറന്നു പറയുകയാണ്. അമരാവതിയിൽ സംഭവിച്ചതെന്താണെന്ന്, ഹരിയെ അപമാനിച്ച് വിട്ടത്, അങ്ങനെ എല്ലാം അപ്പുവിനെ അറിയിക്കുകയാണ് ദേവി.

ഇത്തവണയെങ്കിലും ദേവി ഒന്ന് തന്റേടം കാണിച്ച് ഒരു നല്ല കാര്യം ചെയ്തല്ലോ എന്ന സന്തോഷത്തിലാണ് പ്രേക്ഷകർ. നടി ചിപ്പി രഞ്ജിത്ത് നിർമ്മിക്കുന്ന പരമ്പരയാണ് ഏഷ്യാനെറ്റിലെ സാന്ത്വനം. റേറ്റിങ്ങിൽ ഒന്നാം സ്ഥാനമാണ് സാന്ത്വനത്തിന്. തമിഴ് സീരിയൽ പാണ്ടിയൻ സ്റ്റോർസിന്റെ മലയാളം പതിപ്പാണ് സാന്ത്വനം. എന്നാൽ തമിഴ് പതിപ്പിന്റെ കഥയിൽ നിന്നും വ്യത്യസ്തമാണ് സാന്ത്വനത്തിന്റെ കഥാഗതി. അനിയന്മാർക്ക് വേണ്ടി സ്വന്തം ജീവിതം ത്യജിച്ച ഏട്ടനും ഏട്ടത്തിയമ്മയുമാണ് സാന്ത്വനത്തിന്റെ കേന്ദ്രകഥാപാത്രങ്ങൾ.

Rate this post