ലൊക്കേഷനിലെ തമ്പിയുടെയും അപ്പുവിന്റെയും പൊങ്ങച്ചം കണ്ടു കലി കയറി ഹരി; തമ്പിയോട് ആ സത്യം വെളിപ്പെടുത്തുമ്പോൾ നാണം കെട്ട് ഡാഡിയും മോളും… | Santhwanam Today’s Episode 2/2/2023 Malayalam

Santhwanam Today’s Episode 2/2/2023 Malayalam : മലയാളം ടീവി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം. തമ്പി തുടങ്ങിയ പുതിയ സൂപ്പർ മാർക്കറ്റിന്റെ പരസ്യചിത്രത്തിൽ അപ്പുവാണ് നായിക. കണ്ണനിൽ നിന്നും അഭിനയത്തിന്റെ ബാലപാഠങ്ങൾ പഠിച്ച ശേഷം അഞ്ജലിയെയും കൂട്ടി ലൊക്കേഷനിലേക്ക് പോകാനിറങ്ങിയ അപ്പുവിനെ പ്രേക്ഷകർ എല്ലാവരും കണ്ടതാണ്.

സിനിമാനടികൾ ചെയ്യുന്നതുപോലെ മേക്കപ്പ് ഇട്ട് മുഖം വെളുപ്പിച്ചുപോകുന്ന അപ്പുവിനോട് ഒരല്പം കുശുമ്പ് തോന്നി അഞ്ജലിയും നന്നായി മേക്കപ്പ് ചെയ്യുന്നുണ്ട്. ഇപ്പോൾ പ്രേക്ഷകർ കാണാൻ പോകുന്നത് പരസ്യ ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിലെ കാഴ്ചകളാണ്. അപ്പുവിന്റെ അഭിനയം കാണാനുള്ള ആകാംക്ഷയിൽ ഹരിയും അഞ്ജലിയും ശിവനും കണ്ണനുമെല്ലാം കാത്തിരിക്കുകയാണ്. അതിനിടയിൽ ഷൂട്ടിംഗിന്റെ പൊങ്ങച്ചം പറയാൻ തമ്പി കൃഷ്ണാസ്റ്റോറിലേക്ക് എത്തിയിരിക്കുകയാണ്.

കടയിൽ തിരക്കില്ലാത്ത സമയമല്ലേ, കടയിൽ നിന്നും ഹരിക്കും, ബാലനും, ശിവനും, ശത്രുവിനും ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് വന്ന് ഷൂട്ടിംഗ് കണ്ടുകൂടെ എന്ന് തമ്പി ചോദിക്കുന്നുണ്ട്. ഇങ്ങനെ ഷൂട്ടിങ് ഒക്കെ കാണുന്നത് ജീവിതത്തിൽ കിട്ടുന്ന നല്ലൊരു അനുഭവമല്ലേ…അത് പാഴാക്കുന്നത് എന്തിനാണെന്ന് ചോദിക്കുന്ന തമ്പിയോട് ഞങ്ങളെല്ലാവരും വെറും പരസ്യചിത്രത്തിന്റെ മാത്രമല്ല, സിനിമ ഷൂട്ടിംഗ് വരെ കണ്ടിട്ടുള്ള ആളുകളാണ് എന്നാണ് ഹരി പറഞ്ഞത്.

അഭിനയത്തെക്കുറിച്ച് പറയുമ്പോൾ ഡയറക്ടറോട് തമ്പി പറയുന്നത് അപ്പു ഇതിനുമുൻപും അഭിനയിച്ചിട്ടുണ്ട് എന്നാണ്. ഇതൊന്നും അറിയാതെ അപ്പു അഭിനയിച്ചിട്ടില്ല എന്നാണ് ഉടനടി പറഞ്ഞത്. അപ്പുവിന്റെ ഭാഗത്ത് നിന്ന് ഇങ്ങനെ ഒരു മറുപടി കേട്ടപ്പോൾ തമ്പി ആ ഡയറക്ടറുടെ മുൻപിൽ നാണം കെടുകയാണ് ഉണ്ടായത്. ഇനിയുള്ള എപ്പിസോഡുകളെല്ലാം വളരെ തമാശനിറഞ്ഞതായിരിക്കും എന്നാണ് പ്രേക്ഷകർ പറയുന്നത്. നടി ചിപ്പി രഞ്ജിത്ത് നിർമ്മിക്കുന്ന സീരിയലാണ് സാന്ത്വനം. റേറ്റിങ്ങിൽ മുൻനിരയിൽ തന്നെയുണ്ട് ഈ പരമ്പര.

Rate this post