തമ്പിക്ക് ഉഗ്രൻ പണി കൊടുത്ത് ഹരി!! കളിക്കളത്തിൽ ഇനി രാജേശ്വരിയും; സാന്ത്വനത്തിൽ ഇത് വമ്പൻ ട്വിസ്റ്റ്… | Santhwanam Today’s Episode 15/2/2023 Malayalam

Santhwanam Today’s Episode 15/2/2023 Malayalam: കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട മിനിസ്ക്രീൻ പരമ്പരയാണ് സാന്ത്വനം.മിനിസ്‌ക്രീനിൽ മാത്രമൊതുങ്ങാതെ സോഷ്യൽ മീഡിയയിലും സാന്ത്വനത്തിന് ആരാധകർ ഏറെയാണ്. രസകരമായ ചില നിമിഷങ്ങളും കുടുംബബന്ധങ്ങളുടെ ഊഷ്മളതയും വരച്ചുകാട്ടുന്ന പരമ്പര മികച്ച പരമ്പരകളിൽ ഒന്നാമനാണ്. ഇന്ന് പുറത്തുവന്നിരിക്കുന്ന സാന്ത്വനത്തിന്റെ പ്രൊമോ വീഡിയോ ആരാധകരിൽ രസച്ചരട് കോർത്തിരിക്കുകയാണ്.

കൃഷണ സ്റ്റോർസിലെ സ്ഥിരം കസ്റ്റമേഴ്സിനെ പോലും അപർണ്ണ സ്റ്റോർസിലേക്ക് വരുത്താൻ ശ്രമിക്കുന്ന തമ്പിക്കെതിരെ പറ്റിയ ഒരു ബോംബുമായി ഹരി. തമ്പിക്കിട്ട് പണി കൊടുക്കാൻ ഭാര്യയുടെ കയ്യിൽ നിന്നും അനുഗ്രഹം വാങ്ങി ഗോദയിലേക്കിറങ്ങുന്ന ശിവൻ. തമ്പിയുടെ കളികളിൽ നിന്നും കൃഷ്ണ സ്റ്റോർസിനെ സംരക്ഷിക്കാൻ ശിവനും ഹരിയും ഒരുമിച്ചിറങ്ങുന്നു… പുതിയ പുതിയ രസകരമായ മുഹൂർത്തങ്ങളാണ് അടുത്ത എപ്പിസോഡിൽ സാന്ത്വനം പ്രേക്ഷകർക്കായി കാത്തുവെച്ചിരിക്കുന്നത്.

ഒപ്പം രാജേശ്വരി അപ്പച്ചിയുടെ വരവ് പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. ഈ സീരിയലിലെ ഏറ്റവും ശക്തമായ സ്ത്രീ കഥാപാത്രത്തിന് സ്വാഗതം എന്നാണ് ആരാധകരുടെ കമന്റ്‌ ബോക്സുകളിലെ രേഖപ്പെടുത്തൽ.ഹരിയുടെ പുത്തൻ ചുവടുകൾക്കും ആരാധകരുടെ ആശംസകളുണ്ട്.ഒപ്പം ശിവാജ്ഞലി എപ്പിസോഡിനായും ഒരു കൂട്ടം ആരാധകർ കാത്തിരിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ ഏറെ വൈറലായ ജോഡിയാണ് ശിവനും അഞ്‌ജലിയും.

ഇരുവരുടെയും പേരിൽ നിരവധി ഫാൻസ് പേജുകളാണ് സോഷ്യൽ മീഡിയയിൽ ഇന്നുള്ളത്. ഇരുവരും ചേർന്നുള്ള എപ്പിസോഡുകൾക്കും കാത്തിരിക്കുന്നവർ ഏറെയാണ്. 2020 ൽ ആരംഭിച്ച സീരിയൽ 700ഓളം എപ്പിസോഡുകൾ പിന്നിട്ട് ഇന്നും പ്രേക്ഷകപ്രിയ പരമ്പരയായി ജൈത്രയാത്ര തുടരുന്നു. നടി ചിപ്പി രഞ്ജിത്ത് നിർമ്മിക്കുന്ന സാന്ത്വനം താരത്തിന്റെ അഭിനയമികവ് കൊണ്ട് കൂടി ശ്രദ്ധ നേടുകയാണ്. രാജീവ്‌ പരമേശ്വർ, സജിൻ, ഗോപിക, രക്ഷ, ഗിരീഷ്, അച്ചു, മഞ്ജുഷ മാർട്ടിൻ എന്നിങ്ങനെ ഒരുപറ്റം അഭിനേതാക്കളാണ് സാന്ത്വനത്തിൽ അണിനിരക്കുന്നത്.

Rate this post