ശിവാജ്ഞലിമാർക്കിടയിൽ ഒരു കട്ടുറുമ്പായി അവൾ എത്തുന്നു!! ശിവനെ സംശയിച്ചു അഞ്ജലി; അഞ്ജുവിനെ ആശ്വസിപ്പിച്ചു ചേർത്തുനിർത്തുന്ന ശിവൻ… | Santhwanam Today’s Episode 12/12/2022 Malayalam

Santhwanam Today’s Episode 12/12/2022 Malayalam : കുടുംബപ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച ഒരു മികച്ച കുടുംബപരമ്പരയാണ് സാന്ത്വനം. കണ്ണീർ പരമ്പരകളിൽ നിന്നും വ്യത്യസ്തമായി കുടുംബസ്നേഹം വിളിച്ചോതുന്ന പരമ്പര കൂടിയാണിത്. അതുകൊണ്ടുതന്നെ പ്രേക്ഷകലക്ഷങ്ങളാണ് സാന്ത്വനം കുടുംബത്തെ നെഞ്ചിലേറ്റിയിരിക്കുന്നതും. ഓരോ ദിവസവും ആരാധകർ പുതിയ എപ്പിസോഡിനായി അക്ഷമരായാണ് കാത്തിരിക്കുന്നത്. ഓരോ പ്രേക്ഷകന്റെയും ഹൃദയസ്പന്ദനം സാന്ത്വനം കുടുംബത്തിനോടൊപ്പമുണ്ട്. ഇപ്പോഴിതാ പുതിയ എപ്പിസോഡിന്റെ പ്രൊമോയാണ് പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുന്നത്. ഒടുവിൽ അച്ഛന്റെ ചതി അപ്പു മനസ്സിലാക്കുന്നു.

സ്വന്തം അച്ഛനെതിരെ അപ്പു തിരിയുന്ന രംഗമാണ് ഇനി ഉള്ള എപ്പിസോഡുകളിൽ. ഒപ്പം മനസ്സാക്ഷി വറ്റിയ തമ്പിയെ സ്വന്തം മകൾ തന്നെ ചോദ്യം ചെയ്യുന്നു. ഉരുളയ്ക്കുപ്പേരി പോലെയാണ് അപ്പു മറുപടി നൽകുന്നത്. ഒന്നും പിന്നത്തേക്ക് വയ്ക്കാതെ കൃത്യമായ, മുഖത്തടിക്കുന്ന നല്ല ചുട്ട മറുപടി. ഹരിയെ തരംതാഴ്ത്തി തമ്പി സംസാരിക്കുമ്പോൾ തന്റെ ഭർത്താവിനെ സപ്പോർട്ട് ചെയ്ത് സംസാരിക്കുകയാണ് അപ്പു. ഹരി പൊതികെട്ടി കൊടുക്കുന്ന പണിയാണ് ചെയ്യുന്നതെങ്കിലും കടയിലെ കണക്ക് ബുക്ക് നോക്കുവാണെങ്കിലും അത് നല്ല മാന്യതയുള്ള, അന്തസ്സുള്ള പണിയാണെന്നും, കൃഷ്ണ സ്റ്റോഴ്സിൽ പണിയെടുക്കുന്നത് അഭിമാനമാണെന്നും അപ്പു തുറന്നടിക്കുന്നു.

ഇത് കണ്ട് ഞെട്ടുന്ന തമ്പിയാണ് സീനിൽ. പ്രേക്ഷകർ ഇത് കണ്ട് രോമാഞ്ചം കൊള്ളുമ്പോഴാണ് മനസ്സിന് കുളിർമഴയായി പെയിപ്പിച്ചുകൊണ്ടുള്ള അടുത്തരംഗം… സ്നേഹസാന്ത്വനം വീട്ടിലേക്ക് അപ്പുവും ഹരിയും മടങ്ങിയെത്തുന്നു. അമ്മയോടൊപ്പം ചേർന്ന് ചേട്ടനും ചേട്ടത്തിയും അനിയന്മാരും അവരുടെ ഭാര്യമാരുമൊക്കെ ചേർന്ന് സാന്ത്വനം കുടുംബത്തിൽ സന്തോഷം പങ്കിടുന്നതാണ് പുതിയ കാഴ്ച്ച. ഒപ്പം കൃഷ്ണ സ്റ്റോഴ്സിൽ ബാലേട്ടനും അച്ചുവും ശിവനും ഹരിയും അപ്പുവും ചേർന്ന് തമാശകൾ പറഞ്ഞു പൊട്ടിച്ചിരിക്കുന്നു. ഇതിന് പിറകെ വരുന്നത് ശിവാഞ്ജലിയുടെ ക്യൂട്ട് റൊമാൻസ് ആണ്. മുല്ലപ്പൂ ചൂടി അതീവ സുന്ദരിയായി അഞ്ജലിയും ശിവനും അമ്പലത്തിൽ തൊഴാൻ പോകുന്നു.

അപ്പോഴാണ് അഞ്ജലി തന്റെ മുൻപിൽ നിൽക്കുന്ന പെൺകുട്ടിയെ ശ്രദ്ധിക്കുന്നത്. തൊഴുന്നതിനിടെ ഇടം കണ്ണിട്ട് അഞ്ജലി ശിവനെ നോക്കുന്നു. ശിവൻ ആ പെൺകുട്ടിയെ ശ്രദ്ധിക്കുന്നുണ്ടോ എന്നാണ് അഞ്ജലിയുടെ ആവലാതി. അമ്പലത്തിൽ വച്ച് ഇരുവരും പിണങ്ങുന്നു. ശിവൻ അമ്പലത്തിൽ പോകുമ്പോൾ സ്ഥിരമായി ആ പെൺകുട്ടിയും വരാറുണ്ടല്ലോ എന്നും, ശിവൻ അവളോട് പറഞ്ഞറിയിച്ചിട്ടാണോ അമ്പലത്തിൽ പോകുന്നത് എന്നും അഞ്ജലി പരിഭവസ്വരത്തിൽ ചോദിക്കുന്നു. സ്നേഹമുള്ളിടത്തേ പിണക്കമുള്ളൂ എന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് ശിവാഞ്ജലിമാർ. ഒടുവിൽ പ്രൊമോ അവസാനിക്കുമ്പോൾ അഞ്ജലിയുടെ കൈയിൽ തന്റെ കൈയും കോർത്ത് ശിവൻ അമ്പലവഴിയിലൂടെ നടക്കുന്നു.ഒരു നേർത്ത പുഞ്ചിരി സമ്മാനിച്ചുകൊണ്ട് ഇരുവരും നടന്നുനീങ്ങുന്നു.

Rate this post